ശശികലയെ പുറത്താക്കിയത് ധര്‍മ്മയുദ്ധത്തിലെ ആദ്യ ജയം: ഒപിഎസ്

| Wednesday April 19th, 2017

ചെന്നൈ: വി.കെ. ശശികലയെയും കുടുംബത്തെയും എഐഡിഎംകെയും നേതൃസ്ഥാനത്തു നിന്ന് പുറത്താക്കിയത് ധര്‍മ്മയുദ്ധത്തിലെ ആദ്യ ജയമെന്ന് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം.

ജനറല്‍ സെക്രട്ടറി ശശികല, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

എഐഡിഎംകെയുടെ ഇവരുവിഭാഗങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ശശികലയും കുടുംബവും പാര്‍ട്ടിയിലുള്ളിടത്തോളം കാലം ലയനത്തിനു തയ്യാറല്ലെന്ന നിലപാടാണ് പനീര്‍ശെല്‍വം സ്വീകരിച്ചത്. ഇതേ തുടര്‍ന്നാണ് ശശികലയ്ക്കു പാര്‍ട്ടിക്കു വെളിയിലേക്കുള്ള വഴിതുറന്നത്.

ശശികലയുടെയും കുടുംബത്തിന്റെയും സ്വീധീനമില്ലാതെ എഐഡിഎംകെ മുന്നോട്ടുപോകുമെന്ന് ധനമന്ത്രി ഡി. ജയകുമാര്‍ പറഞ്ഞു. പാര്‍ട്ടിക്ക് പുതിയ നേതൃത്വം വരുമെന്നും അദ്ദേഹം അറിയിച്ചു.

 

 

Comments

comments

Tags: , , ,