മോക്ഷം

| Saturday September 6th, 2014

ഉഷാ പരമേശ്വരന്‍

അടുത്ത ജന്മത്തിലെങ്കിലും
നമുക്ക് വേരുകളാവാണം…
ജീവിതമെന്ന മഹാവൃക്ഷത്തിന്‍
ശിഖിരങ്ങളാവാന്‍ ഇനി വയ്യ!
ഭൂമിക്കടിയിലേക്കാരും
തുറിച്ചു നോക്കില്ലല്ലോ…

മോക്ഷം

പൂര്‍ണ്ണതയിലേക്കുള്ള വഴി
അപൂര്‍ണ്ണമാണെന്ന അറിവ് നിനക്ക് മുന്‍പേ
പോകാന്‍ എന്നെ പ്രാപ്തയാക്കുന്നു…

എന്നിട്ടും…

എന്റെ സ്വപ്നങ്ങള്‍
മരുഭൂമിയിലെ മരുപ്പച്ചയോ കടലിലെ
ഹിമശൈലങ്ങളോ തേടിപ്പോയില്ല….
അതെന്നും എന്റെ പുഴയുടെ ഓളങ്ങളിലും
ആറ്റുവഞ്ചിപ്പൂക്കളിലും ഒതുങ്ങിക്കൂടി…
Untitled-1

Comments

comments