അവള്‍ പ്രതീക്ഷിക്കുന്നത്…‍‍‍‍‍

| Saturday September 6th, 2014

ഉയരം കൂടിയ, ഇരുനിറമുള്ള, കാണാന്‍ സുന്ദരനും സുമുഖനുമായ, കയ്യില്‍ ആവശ്യത്തിലേറെ പണമുള്ള…. ഇങ്ങനെയൊക്കെയാണ് പൊതുവേ സ്ത്രീകള്‍ക്ക് അവരുടെ സ്വപ്ന പുരുഷനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ . തന്റെ പുരുഷന്‍ തന്നേക്കാള്‍ നന്നായിരിക്കണമെന്നാണ് സ്ത്രീകള്‍ പ്രതീക്ഷിക്കുന്നതത്രേ. എന്നാല്‍ സ്ത്രീകള്‍ക്ക് ചിലപ്പോള്‍ തങ്ങളുടെ പങ്കാളിയുടെ സൗന്ദര്യം, സ്വഭാവം, വ്യക്തിത്വം തുടങ്ങിയ കാര്യങ്ങളില്‍ ഒരിക്കലും പൂര്‍ണതൃപ്തി വരാറില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

തന്റെ പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ പൊതുവേ അവലംബിക്കുന്നത് ഒരേമാനദണ്ഡങ്ങള്‍ ആണെന്നാണ് ഏറ്റവും പുതിയപഠനങ്ങളിലും വ്യക്തമാവുന്നത്. ബുദ്ധി, ശബ്ദഗാംഭീര്യം, പ്രണയിക്കാനുള്ള മനസ്, ആഡംബരത്വം തുടങ്ങിയ ഗുണങ്ങളുളള പുരുഷന്‍മാരെയാണ് സ്‌ത്രീകള്‍ കൂടതലും ഇഷ്‌ടപ്പെടുന്നത്. “പുരുഷന്മാര്‍ തങ്ങളുടെ കുട്ടികളുടെ ഭാവി ശോഭനമാക്കാന്‍ കഴിവുള്ളവര്‍ ആയിരിക്കമെന്നാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ പ്രായം കൂടിയ പുരുഷന്മാരെ അഥവാ സാമ്പത്തിക സ്ഥിരതയുള്ളവരെ പരിഗണിക്കുന്നു.”- വിവാഹ ഉപദേഷ്ടാവായ ഡോക്‌ടര്‍ ഗീതാഞ്ജലി ശര്‍മ്മ പറയുന്നു.

ഇതൊന്നു നോക്കൂ….പ്രധാനമായും താഴെപറയുന്ന കാര്യങ്ങളില്‍ വിജയിക്കാനായാല്‍ സ്‌ത്രീകളുടെ മനസ്സും നിങ്ങള്‍ക്ക് കീഴടക്കാം…

ladyundertreeബുദ്ധിയുണ്ടോ, എങ്കില്‍ രക്ഷപെട്ടു…

ഒരു സ്ത്രീയെ ‘വീഴ്ത്താന്‍’ 100% ഉറപ്പുള്ള വഴി ബുദ്ധിപരമായി പെരുമാറുക എന്നതാണ്. ഇതിനായി വെറുതെ ബുദ്ധിജീവി ആവുകയല്ല വേണ്ടത്, മറിച്ച് ജീവിതത്തിന്റെ എല്ലാ തലങ്ങളിലും ബുദ്ധി ഉപയോഗിക്കണം. പ്രതേകിച്ചും ലൈംഗിക ബന്ധത്തില്‍ ‍. സ്ത്രീകള്‍ക്ക് തങ്ങളോടു കിടക്ക പങ്കിടാന്‍ ക്ഷണിക്കുന്ന (ജീവിത കാലത്തേക്കായാലും ഒരു രാത്രിയായാലും) പുരുഷന്‍ ബുദ്ധിമാന്‍ ആവണമെന്ന് നിര്‍ബന്ധമുണ്ടത്രേ! ബുദ്ധി ഉള്ള പുരുഷന്മാര്‍ എല്ലാ അഗ്രഹങ്ങളും ആവശ്യങ്ങളും ചോദിച്ചു മനസിലാക്കി സാധിച്ചുകൊടുക്കുമെന്നും അവള്‍ കരുതുന്നു.

ഗാംഭീര്യത്തെ പ്രണയിക്കുന്ന സ്ത്രീ…

സ്ത്രീകള്‍ക്ക് താല്പര്യം അല്പം പരുക്കന്‍ സ്വഭാവമുള്ള, നല്ല ആത്മവിശ്വാസമുള്ള പുരുഷന്മാരെയാണ്. ഈ ഗുണങ്ങള്‍ അവര്‍ കണ്ടു പിടിക്കുന്നത് അവന്റെ ശബ്ദം കേട്ടിട്ടാണത്രേ. പരുക്കന്‍ ശബ്ദം പ്രതിനിധാനം ചെയ്യുന്നവര്‍ കരുത്ത്‌, ആധിപത്യം, കുലീനത്വം എന്നിവയുള്ള പുരുഷന്മാരാണെന്ന് സ്ത്രീകള്‍ കരുതുന്നു. നല്ല പുരുഷ ശബ്ദമുള്ള, ആത്മവിശ്വാസത്തോടെ ആധിപത്യം സ്ഥാപിക്കുന്ന വ്യക്തിത്വമുള്ള ആണുങ്ങളോട് സ്ത്രീകള്‍ക്ക് മറ്റുളളവരേകേകാള്‍ ഏഴ് മടങ്ങ് അധികം ആകര്‍ഷണം ഉണ്ടാകും. അതുകാരണം അവന്റെമേല്‍ അവള്‍ക്കുള്ള വിശ്വാസം പതിന്മടങ്ങ്‌ വര്‍ധിക്കുമെന്നാണ് ഗീതാഞ്ജലി ശര്‍മ്മ അഭിപ്രായപ്പെടുന്നത് .

പണമല്ല വലുത്‌ ,പ്രണയമാണ് …

വാരിക്കോരി പണം കൊടുക്കുന്നവരേക്കാള്‍ നിര്‍ലോഭം പ്രണയം നല്‍കുന്ന ആണുങ്ങളെയാണ് സ്ത്രീകള്‍ക്ക് താല്പര്യം. എന്നാല്‍ അതല്ല, സ്ത്രീകള്‍ക്ക് പണമാണ് വലുതെന്നും ഒരുകൂട്ടം പുരുഷന്മാര്‍ അഭിപ്രായപെടുന്നു. അടുത്തിടെ നടന്നൊരു സര്‍വ്വേയിലെ കണക്കുകള്‍ പ്രകാരം, സ്ത്രീകള്‍ക്ക് അവരുടെ പങ്കാളിയാകാന്‍ പോകുന്ന പുരുഷന്‍ പ്രണയലോലുപന്‍ ആകുന്നതിലാണ് കൂടുതല്‍ താല്പര്യമെന്നാണ്.

അണുകുടുംബങ്ങളുടെ വരവോടെ സ്ത്രീകള്‍ക്ക് എല്ലാം തന്റെ പങ്കാളിയായി മാറി. പ്രണയം സ്നേഹത്തിനെയും വികാരങ്ങളെയും അതിന്റെ പാരമ്യതയില്‍ എത്തിക്കുന്നു. എന്നാല്‍ പണമാകട്ടെ വെറും സുഖഭോഗ വസ്തുക്കള്‍ പ്രദാനം ചെയ്യാന്‍ മാത്രമേ ഉതകൂ. എന്തൊക്കെ സുഖ കരമായ വസ്തുകള്‍ ഉണ്ടെങ്കിലും അതുപങ്കുവയ്ക്കാന്‍ തന്റെ പങ്കാളി വേണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് പ്രണയത്തിനു ഇത്രയും പ്രാധാന്യം വരാന്‍ കാരണം.

ചക്രങ്ങളിലെ ആഡംബരം…

സ്വപ്രയത്നംകൊണ്ട് ജീവിതവിജയം കൈവരിച്ച പുരുഷന്മാരെ സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അതുകൊണ്ടുതന്നെയാണ് സ്റ്റാറ്റസ് പ്രതീകങ്ങളായ ആഢംബര കാറുകള്‍ സ്ത്രീകള്‍ക്ക് പ്രിയപ്പെട്ടതാവുന്നതും. അതിനാല്‍ സ്വന്തം ആഢംബര കാറുകളെ പരമാവധി പ്രയോജനപെടുത്തിയാല്‍ നിങ്ങള്‍ക്കും സ്ത്രീകളുടെ ഇടയില്‍ സ്വീകാര്യനാവാം.

വശീകരിക്കുന്ന കേശഭംഗി …

ക്ലീന്‍ഷേവ്‌ ചെയ്ത ശരീരവും കഷണ്ടിത്തലയുമൊക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുരുഷന്റെ അഭംഗികളാണ്. കഷണ്ടി യറിയവരെക്കാള്‍ സ്ത്രീകള്‍ക്ക് ഇഷ്ടം നല്ലപോലെ മുടി ഉള്ളവരെയാണെന്ന് സര്‍വ്വേകള്‍ വ്യക്തമാക്കുന്നു. പണ്ടൊക്കെ പുരുഷന്മാര്‍ക്ക് അവരുടെ സ്വഭാവമായിരുന്നു ഭംഗി. പുതിയകാലത്തില്‍ അവരുടെ സൗന്ദര്യ സങ്കല്പങ്ങളൊക്കെ മാറിയിരിക്കുന്നു.

അറിയാത്ത നൃത്തം വിനയായേക്കാം…

ഡാന്‍സ് കളിക്കുന്നവരില്‍ സ്ത്രീകള്‍ ആകൃഷ്ടരാവും എന്നുകരുതി വേണ്ടാത്ത പണിക്ക് പോകേണ്ട. അങ്ങനെയെങ്കില്‍ ഫലം വിപരീതമായേക്കാം. മറിച്ച് വികാരങ്ങളും വിചാരങ്ങളും നിങ്ങളുടെ തനതായശൈലിയില്‍ ശാരീരികമായി പ്രകടിപ്പിക്കുക. അത് നല്ല നൃത്തത്തിന്റെ ഫലം ചെയ്യും. നൃത്തം എന്നത് സ്ത്രീകളുടെ കണ്ണില്‍ ആരോഗ്യമുള്ള ശരീരത്തിന്റെയും മനസിന്റെയും ഒത്തുചേരലാണ്. അതുകൊണ്ട് പൊതുവേ നന്നായി ഡാന്‍സ് ചെയ്യുന്ന ഒരാളെ അല്ലെങ്കില്‍ നന്നായി എക്‌സ്‌പ്രസ് ചെയ്യുന്ന ഒരാളെ സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപെടാനുള്ള സാധ്യതയേറുന്നു.

കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും സ്ത്രീകളുടെ മനസ് മഹാത്ഭുതമാണ്. എളുപ്പ വഴികള്‍ കൊണ്ട് കീഴടക്കാന്‍ കഴിയുന്ന ഒന്നല്ലയത്. അതിനാല്‍ മേല്‍ പറഞ്ഞ കാര്യങ്ങളില്‍ ഒതുങ്ങുന്നവരല്ല സ്ത്രീകള്‍ എന്നോര്‍ക്കുന്നതും നന്ന്…സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടെന്ന് ചുരുക്കം.

Print

Comments

comments