കുല്‍ഭൂഷണ്‍ ജാദവ് കേസ്: വീണ്ടും പരിഗണിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാന്റെ ഹര്‍ജി

| Friday May 19th, 2017

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവ് കേസ് വീണ്ടു പരിഗണിക്കണമെന്ന ആവശ്യവുമായി അന്താരാഷ്ട്ര കോടതിയില്‍ പാകിസ്ഥാന്റെ ഹര്‍ജി. ഹര്‍ജി ആറാഴ്ചയ്ക്കകം പരിഗണിക്കണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. കേസില്‍ അന്തിമ തീരുമാനം വരുന്നതുവരെ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കാന്‍ പാടില്ലെന്ന് കോടതി പാകിസ്ഥാന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പാകിസ്ഥാനു വേണ്ടി ഖവാര്‍ ഖുറേഷിയുടെ നേൃത്വത്തിലുള്ള അഭിഭാഷക സംഘം ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്. കോടതിയില്‍ തിരിച്ചടിയുണ്ടായതിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകനെ മാറ്റുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. ഇന്ത്യയ്ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹാജരായത്.

അന്താരാഷ്ട്ര കോടതി വിധി അംഗീകരിക്കില്ലെന്ന നിലപാടാണ് പാകിസ്ഥാന്‍ സ്വീകരിച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്താരാഷ്ട്ര കോടതിയ്ക്ക് ഇടപെടാന്‍ അധികാരമില്ലെന്നാണ് പാക് വിദേശകാര്യ വക്താവ് നഫീസ് സഖറിയ പറഞ്ഞത്.

Summary: Pakistan on Friday filed a plea in the ICJ to rehear within six weeks the case of alleged Indian spy Kulbhushan Jadhav, sentenced to death by a Pakistani military court.

Pakistan was set to re-challenge the jurisdiction of the International Court of Justice after it granted injunction on Thursday on an Indian plea to stay Jadhav’s execution.

Comments

comments

Tags: , ,