മന്ത്രി മണിയുടെ അനുയായികള്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

| Friday May 19th, 2017

കോഴിക്കോട്: വൈദ്യുതി മന്ത്രി എംഎം മണിയുടെ അനുയായികള്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി.

ഇനി സമരം ചെയ്താല്‍ കൊല്ലുമെന്ന് മൂന്നു പേര്‍ വീട്ടില്‍ വന്നാണ് ഭീഷണിപ്പെടുത്തിയത്. ഇവര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും പൊലീസ് കേസ് എടുത്തില്ലെന്നും ഗോമതി ആരോപിച്ചു.

മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയില്ലെങ്കില്‍ സ്ഥലം കയ്യേറും. അടുത്ത മാസം ഒമ്പതു മുതല്‍ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ ഭൂസമരം തുടങ്ങും. മന്ത്രി എംഎം മണി രാജിവയ്ക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അവര്‍ പറഞ്ഞു.

കോഴിക്കോട് പത്രസമ്മേളനത്തിലാണ് ഗോമതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പെമ്പിളൈ ഒരുമൈ നേതാക്കളായ കൗസല്യ തങ്കമണി, രാജേശ്വരി, ആംആദ്മി സംസ്ഥാന കണ്‍വീനര്‍ സിആര്‍ നീലകണ്ഠന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Comments

comments

Tags: , ,