മുലകള്‍

| Saturday March 15th, 2014

മുല കണ്ടാല്‍
കാമം വരുന്നവരോട്…
നാണംകൊണ്ട്
ഓടിയൊളിക്കുന്നവരോട്…
സദാചാരത്തിന്റെ വാളുകൊണ്ട്
മുലച്ഛേദം നടത്തുന്നവരോട്…

പെറ്റുവീണപ്പോള്‍
നിങ്ങളാദ്യം തിരഞ്ഞത്
മുലകളെയായിരുന്നു.

ദിവ്യ ദിവാകര്‍
ദിവ്യ ദിവാകര്‍

മുലപ്പാല്‍
മൂക്കുമുട്ടെ കുടിക്കുമ്പോള്‍
എവിടെയുമുണ്ടായിരുന്നില്ല,
കാമം
നാണം
സദാചാരം

ജീവന്‍ തന്നത്
പെണ്ണിന്റെ മുലയും പാലും
പാലൂറ്റിക്കുടിച്ചു
ജീവന്‍ വച്ചപ്പോള്‍
മുലകള്‍ നിങ്ങള്‍ക്ക്
അശ്ലീലമായി !
ലൈംഗികതയായി !

മുലക്കച്ചയണിയിച്ച്
മാറ് മറപ്പിച്ച്
നിങ്ങള്‍ കാത്തത്
സമുദായത്തിന്റെ മാനമാണുപോല്‍ !
മുറുക്കിക്കെട്ടിയത്
പെണ്ണിന്റെ സ്വാതന്ത്ര്യവും

കച്ചകെട്ടുകള്‍ക്കപ്പുറം
സ്വാതന്ത്ര്യം തേടിയവരുടെ
മുലകള്‍ ഛേദിച്ചു
സദാചാര ലക്ഷ്മണന്മാര്‍ !

പിന്നെയെപ്പോഴോ
മുലകള്‍ നിങ്ങള്‍ക്ക്
അടങ്ങാത്ത ജിജ്ഞാസയായി …
കാമമായി …
ഭ്രാന്തായി …

കണ്ണുകള്‍ ഒളിക്യാമറകളാക്കി
നിങ്ങള്‍ മുലകള്‍ തേടി നടന്നു
ഇരുട്ടിന്റെ മറവില്‍
കച്ചകള്‍ നിങ്ങള്‍ വലിച്ചു കീറി
മുലകള്‍ നിങ്ങള്‍ കടിച്ചു കീറി

അടങ്ങാത്ത കാമത്തിന്റെ
ദാഹം ശമിപ്പിക്കാന്‍
ഒരിക്കല്‍ പാലൂട്ടിയ
മുലകളില്‍ നിന്ന്
നിങ്ങള്‍ ഇപ്പോഴും
രക്തമൂറ്റിക്കുടിച്ചുകൊണ്ടേയിരിക്കുന്നു…

 

An Artistic Picturisation to the Poem

http://www.youtube.com/watch?v=IhHOoFgwuys

 

 

വിലാപങ്ങള്‍ ഇപ്പോഴും തുടരുകയാണ്…

 

പത്രവും ചാനലും തുഞ്ചന്‍പറമ്പുമായി ആക്ഷേപിക്കാന്‍ വന്നാല്‍ തിരിച്ചുകൊട്ടും: ടി പത്മനാഭന്‍

ശ്വേതയുടെ മാനവും മലയാളികളുടെ സദാചാരവും

കല്ലേറിന്റെ രാഷ്ട്രീയം

മോഡിരാജ്യം വന്നാല്‍ എന്താണ് കുഴപ്പം?

സമരങ്ങള്‍ക്ക് മാര്‍ക്കിടുന്നവരോട്…

 

വയലാര്‍ അവാര്‍ഡ് പ്രഭാ വര്‍മയ്ക്ക് നല്‍കിയത് എന്ത് ഉദ്ദേശ്യത്തില്‍ ? 

സ്ത്രീകളുടെ മൂത്രപ്പുരകള്‍ അഥവാ ചില സ്ത്രീപക്ഷ ആവശ്യങ്ങള്‍ 

വിലാപങ്ങള്‍ ഇപ്പോഴും തുടരുകയാണ്… 

നിങ്ങളാണെന്നെ വര്‍ഗീയവാദിയാക്കിയത് 

അപ്പോള്‍ ഇതാണ്, വര്‍ഗ്ഗീയവാദം 

 

സന്യാസത്തിന്റെ മറവിലെ കാമവെറിയന്മാര്‍ 

ഹജ്ജ് എങ്ങനെ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമമാവും? 

മുസ്ലീം പെണ്‍കുട്ടികളെ എന്തിന് വേട്ടയാടുന്നു? 

മുസ്ലീം പെണ്‍കുട്ടികളെ ആര്‍ക്കാണ് പേടി?

Comments

comments

Tags: , ,