പ്രണയഭാവം

| Monday May 1st, 2017

ഡോ. മോഹന്‍ റോയ് ജി.

നിനക്കായി മാത്രമെന്‍ ഹൃദയപുഷ്പം
ഹൃദയപുഷ്പത്തിലെ പ്രണയഗീതം
പ്രണയഗീതത്തിന്റെ തരളമാമോര്‍മയില്‍
നീയെന്‍ മനസ്സിന്റെ ദളമര്‍മ്മരം

ദളമര്‍മ്മരത്തില്‍ നിന്‍ മധുരനാദം
മധുര നാദത്തിന്റെ കളകൂജനം
കളകൂജനം കേട്ടുണരുന്ന വേളയില്‍
നീയെന്നരികിലെ ദാരുശില്പം

ദാരുശില്പത്തിന്റെയധരത്തിലൂറുന്ന
തേന്‍തുള്ളിയെനിക്കിന്നമൃതതുല്യം
അമൃതം നുകരാനരികിലേക്കണയുമ്പോള്‍
ദാരുശില്‍പ്പത്തിനു പ്രണയഭാവം

പ്രണയത്തിനായി ഞാനരികിലേക്കണയുമ്പോള്‍
പ്രണയിക്കയില്ലെന്ന മധുര ശാഠ്യം
മധുരശാഠ്യത്തെയലിയിക്കുവാന്‍
നിന്‍ചുണ്ടിലെന്നുടെ ചുടുചുംബനം

 

 

Comments

comments

Tags: , ,