മുന്‍മന്ത്രി മുസ്തഫയുടെ വീട്ടിലെ വൈദ്യുതി മോഷണം ഋഷിരാജ് സിംഗ് പിടിച്ചു, കണക്ഷന്‍ കട്ടു ചെയ്തു, പിഴയും ചുമത്തി

| Thursday October 16th, 2014

കൊച്ചി  : മുന്‍മന്ത്രി ടി.എച്ച്. മുസ്തഫയുടെ എറണാകുളം വാഴക്കുളത്തെ വീട്ടില്‍ വൈദ്യുതി മോഷണം പിടികൂടി.

കാര്‍ഷിക ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള വൈദ്യുതി ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്നതാണ് കണ്ടെത്തിയത്. എഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പവര്‍ തെഫ്റ്റ് സ്‌ക്വാഡാണ് മോഷണം പിടികൂടിയത്. ടി.എച്ച് മുസ്തഫക്കെതിരെ പിഴ ചുമത്തി.

കെഎസ്ഇബിലിമിറ്റഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ് ്‌ന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയില്‍ കാര്‍ഷികാവശ്യത്തിനുള്ള കണക്ഷന്‍ ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിനെത്തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ചെയ്തു. ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് മധ്യമേഖലാ വിഭാഗമാണ് പരിശോധന നടത്തിയത്.

തിരുവനന്തപുരം യൂണിറ്റ് നടത്തിയ പരിശോധനയില്‍ കഴക്കൂട്ടം സെക്ഷനു കീഴില്‍ താരിഫ് ദുരുപയോഗം നടത്തിയത് കണ്ടെത്തി 2,01,188/ രൂപ പിഴയിട്ടു. പൂവാര്‍ സെക്ഷനു കീഴില്‍ ട്യൂഷന്‍ സെന്ററിലേക്കുള്ള അനധികൃത കണക്ഷന് 94,900/ രൂപ പിഴയിട്ടു.

കൊല്ലം യൂണിറ്റ് നടത്തിയ പരിശോധനയില്‍ താരിഫ് ദുരുപയോഗത്തിന് പത്തനാപുരം സെക്ഷനു കീഴില്‍ (കണ്‍സ്യൂമര്‍ നം.10741) 52,959/ രൂപയും ശൂരനാട് (കണ്‍സ്യൂമര്‍ നം.11067) കരുനാഗപ്പള്ളി നോര്‍ത്ത് (കണ്‍സ്യൂമര്‍ നം. 4792) ശക്തികുളങ്ങര (കണ്‍സ്യൂമര്‍ നം.5503) എന്നീ സെക്ഷനുകളുടെ പരിധിയില്‍ 1,43,565/ രൂപ പിഴ ചുമത്തി.

തിരുവല്ല യൂണിറ്റിന്റെ പരിശോധനയില്‍ ചേര്‍ത്തല ഈസ്റ്റ് (കണ്‍സ്യൂമര്‍ നം.1858) പൂച്ചാക്കല്‍ (കണ്‍സ്യൂമര്‍ നം.4234) കുത്തിയതോട് (കണ്‍സ്യൂമര്‍ നം. 22625) സെക്ഷനുകളുടെ പരിധിയില്‍ കണ്ടെത്തിയ വൈദ്യുതി ദുരുപയോഗത്തിന് 1,50,369/ രൂപ പിഴ ചുമത്തി.

വൈദ്യുതി മോഷണത്തെക്കുറിച്ചു മുസ്തഫ പ്രതികരിച്ചിട്ടില്ല.

 

Comments

comments

Tags: , ,