ബോളിവുഡില്‍ ഷട്ടര്‍ തുറക്കാന്‍ പൃഥ്വിരാജും

| Wednesday October 2nd, 2013

തിരുവനന്തപുരം: മലയാളത്തില്‍ ഏറെ ശ്രദ്ധനേടിയ ജോയ് മാത്യുവിന്റെ ഷട്ടര്‍ ബോളിവുഡില്‍ തുറക്കാന്‍ പൃഥ്വിരാജും. നേരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവസംവിധായകന്‍ അല്‍ഫോന്‍സ് പുത്രനാണ് ഷട്ടര്‍ ബോളിവുഡില്‍ റീമേക്ക് ചെയ്യുന്നത്. ഷട്ടറിന്റെ ഹിന്ദി പതിപ്പില്‍ പൃഥ്വിരാജ് അഭിനയിക്കുമെന്ന് അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു.

ഷട്ടറിന്റെ ഹിന്ദി തിരക്കഥ പൂര്‍ത്തിയായി. അഭിനേതാക്കളെ നിശ്ചയിച്ച് വരുകയാണ്. ഒക്ടോബര്‍ രണ്ടാം വാരത്തോടെ ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാവും. ചിത്രത്തില്‍ പൃഥ്വിരാജും പങ്കാളിയാവുമെന്നാണ് കരുതുന്നത്. ചിത്രീകരണം ഉടന്‍ തുടങ്ങും- അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു.

Prithviraj-Alphonse-Vyganews

മലയാളത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയപോലെ ആയിരിക്കില്ല ഷട്ടര്‍ ബോളിവുഡില്‍ എത്തുക. ഹിന്ദി പ്രേക്ഷകര്‍ക്ക് വേണ്ട രീതിയില്‍ തിരക്കഥയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഷട്ടര്‍ കണ്ട മലയാളി പ്രേക്ഷകര്‍ക്കും ഇഷ്ടമാവും വിധമായിരിക്കും ഹിന്ദിയില്‍ ചിത്രമൊരുക്കുക.

സംവിധായകന്‍ എന്ന നിലയില്‍ എനിക്കും ഏറെ കാര്യങ്ങള്‍ പഠിക്കാനും വളരാനുമുണ്ട്. അതുകൊണ്ടാണ് പുതിയ സിനിമ ഹിന്ദിയില്‍ ചെയ്യാമെന്ന് തീരുമാനിച്ചത്- അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു.

 

ഞാനും പൃഥ്വിരാജും സ്‌ട്രോങ്ങാണ്, മോഡേണും: സുപ്രിയ

 

ഞാന്‍ എടുത്തുചാട്ടക്കാരന്‍ ; സുപ്രിയ എന്നെ മെരുക്കി: പൃഥ്വിരാജ്

SUMMMARY: We had earlier reported that Joy Mathew’s Shutter is going to be remade in Bollywood, and that Neram director Alphonse Putharen would be helming it. The director has now revealed that Prithviraj might be a part of the project, though it has not been confirmed yet. “The casting will be finalised by the second week of October. The scripting of the Hindi adaptation is over, and we will start work on the film as soon as the casting is done,” he says.

Comments

comments

Tags: , , , ,