പ്രൊഫ. ഹൃദയകുമാരിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

| Saturday November 8th, 2014

തിരുവനന്തപുരം: എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണയുമായ പ്രൊഫ. ബി. ഹൃദയകുമാരി (84) ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. സംസ്‌കാരം വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ നടന്നു.

രാവിലെ 8.45ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖ ബാധിതയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 38 വര്‍ഷം സംസ്ഥാനത്തെ വിവിധ കോളജുകളിലായി ഇംഗ്ലീഷ് അധ്യാപികയായി പ്രവര്‍ത്തിച്ചു.

സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്റെയും വി.കെ കാര്‍ത്ത്യാനി യമ്മയുടെയും മകളായി 1930 സപ്തംബറിലാണ് ഹൃദയകുമാരി ജനിച്ചത്. കവയിത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ സുഗതകുമാരി ഇളയ സഹോദരിയാണ്.

1950ല്‍ തിരുവനന്തപുരം വിമന്‍സ് കോളജില്‍ അധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഹൃദയകുമാരി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ‘നന്ദിപൂര്‍വം’ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു്. ലേഖനസമാഹാരമായ ‘കാല്‍പനികത’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ശങ്കരനാരായണന്‍തമ്പി അവാര്‍ഡ്, പ്രൊ. ഗുപ്തന്‍നായര്‍ സ്മാരക അവാര്‍ഡ്, ദിശ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മൂന്നു വര്‍ഷം വിമന്‍സ് കോളേജ് പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചശേഷം വിരമിച്ചു . ഇംഗ്ലീഷിലും മലയാളത്തിലും അവഗാഹമായ പാണ്ഡിത്യമുണ്ടായിരുന്ന പ്രൊഫ. ഹൃദയകുമാരി സവിശേഷമായ ഒരു ഗദ്യശൈലിക്ക് ഉടമ കൂടിയാണ്.

മനോരമ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടറുമായ ശ്രീദേവി പിള്ള മകളാണ്.പ്രൊഫ. ബി. ഹൃദയകുമാരി (84) ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി.

Comments

comments

Tags: