നടിയെ റാഞ്ചാൻ ക്വട്ടേഷൻ 30 ലക്ഷത്തിന്, പിന്നിൽ മറ്റു ചില ഉന്നതരുമെന്ന് സംശയം

| Sunday February 19th, 2017

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിന്നിൽ വൻ  ഗൂഢാലോചന നടന്നതായി സൂചന. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം രംഗങ്ങൾ പകർത്തി ബ്ലാക് മെയിൽ ചെയ്യുകയായിരുന്നു ലക്ഷ്യം.

30 ലക്ഷം രൂപയാണ് പൾസർ സുനി  നടിയെ തട്ടിക്കൊണ്ടു പോയവർക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, പദ്ധതികൾ പാളിപ്പോയതിനാൽ പണം കൈമാറിയില്ല.

ഇതേസമയം, ഒരു ഗുണ്ടാ നേതാവ് ഇത്രയും വലിയ തുക ക്വട്ടേഷൻ കൊടുക്കാൻ സാധ്യത ഇല്ലെന്നും സംഭവത്തിൽ മറ്റു ചില ഉന്നതർ കുടി ഇടപെട്ടിട്ടുണ്ടെന്നും സംശയം ബലപ്പെട്ടിട്ടുണ്ട്. പൊലീസ് ആ വഴിക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൾസർ സുനി ഉൾപ്പെടെ മറ്റു പ്രതികൾ കേരളം വിട്ടിട്ടില്ലെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

സംഭവ ശേഷം സുനി സിനിമാരംഗത്തെ ചിലരുമായി ഫോണിൽ സംസാരിച്ചതിനു തെളിവ് കിട്ടിയിട്ടുണ്ട്. നടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നുവെന്ന് മഞ്ജു വാര്യർ തറപ്പിച്ചുപറഞ്ഞതും ഇതുമായി കൂട്ടി വായിക്കേണ്ടതാണ്.

Comments

comments