ലോകത്തെ കിടുകിടെ വിറപ്പിക്കുന്ന റാന്‍ഡ്‌സംവേറിനെ കുറിച്ചറിയാം

| Tuesday May 16th, 2017

ലോകം മുഴുവന്‍ സൈബര്‍ ആക്രമണഭീഷണിയിലാണ്. ഇതിനോടകം ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ആക്രമണം നടന്നു കഴിഞ്ഞു. കേരളത്തിലും ആക്രമണം ബാധിച്ചു എന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ലോകത്ത് സുരക്ഷാഭീഷണി ഉയര്‍ത്തുന്ന വാനാക്രൈ എന്ന റാന്‍ഡ്‌സംവെയറിനെ കുറിച്ചറിയാം.

കമ്പ്യൂട്ടറിലെ ഫയലുകള്‍ ലോക്കു ചെയ്തതിനുശേഷം പണം ആവശ്യപ്പെടുകയും അതു നല്‍കുമ്പോള്‍ ഫയല്‍ മടക്കിനല്‍കുകയും ചെയ്യുന്ന മാല്‍വെയര്‍ സോഫ്ട് വെയറാണ് റാന്‍ഡ്‌സംവെയര്‍.

ആളിനെ തട്ടിക്കൊണ്ടു പോയശേഷം മോചനദ്രവ്യം ആവശ്യപ്പെടുകയും അതു ലഭിച്ചുകഴിഞ്ഞാല്‍ മോചിപ്പിക്കുകയും ചെയ്യുന്ന രീതി തന്നെയാണിത്.

പണം ബിറ്റ് കോയിനായാണ് ഇവര്‍ ആവശ്യപ്പെടുന്നത്. അതിനാല്‍, സൈബര്‍ കുറ്റവാളികളെ പിടികൂടുക അത്ര എളുപ്പമല്ല. എന്നാല്‍, ഇതിലൊരു പ്രശ്‌നമുണ്ട്. പണം ലഭിച്ചുകഴിഞ്ഞാല്‍ ഫയലുകള്‍ സുരക്ഷിതമായി തിരിച്ചുനല്‍കുമോയെന്ന കാര്യത്തില്‍ ഉറപ്പുപറയാനാവില്ല.

മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത കാലഹരണപ്പെട്ട സോഫ്റ്റ് വെയറുകളെയാണ് വാനാക്രൈ ആക്രമിക്കുന്നത്. പിന്നീടിവ ഇന്റര്‍നെറ്റ് വോം വഴി പടരും. കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിലേക്ക് മാല്‍വെയര്‍ പ്രവേശിച്ചാല്‍ മറ്റു നെറ്റ് വര്‍ക്കുകളിലേക്ക് അനായാസേന പ്രവേശിച്ച് വിവരങ്ങളും ഫയലുകളും അപകടത്തിലാക്കുകയും ചെയ്യുന്നു.

ഇമെയില്‍ അറ്റാച്ച്‌മെന്റിലൂടെ കമ്പ്യൂട്ടറിലേക്കു വരുന്ന ഫയലുകളാണ് പിന്നീട് ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്കലേക്കു പ്രവേശിക്കുന്നത്. അതിനാല്‍, അപരിചിതരില്‍ നിന്ന് ലഭിക്കുന്ന അറ്റാച്ച് മെന്റ് ഉള്‍പ്പെടെയുള്ള ഇമെയിലുകള്‍ തുറക്കരുതെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

കമ്പ്യൂട്ടറുകളെ സുരക്ഷിതമാക്കാനായി ഉപയോഗിക്കുന്ന ആന്റിവൈറസ് സോഫ്ട് വെയറുകള്‍ക്ക് റാന്‍ഡ്‌സംവെയറുകളെ പ്രതിരോധിക്കാനാവില്ല.

 

കേരളത്തില്‍ വയനാട്ടിലും പത്തനംതിട്ടയിലും റാന്‍സംവേര്‍ ആക്രമണം


ലോകത്തെ ഞെട്ടിച്ച് സൈബര്‍ ആക്രമണം, ബാധിച്ചത് 99 രാജ്യങ്ങളെ


റാന്‍സംവേര്‍ ആക്രമണം കേരളത്തിലും, ജാഗ്രതാനിര്‍ദ്ദേശം


Ransomware cyber attack hits computers of two Kerala village panchayats

 

Comments

comments

Tags: , ,