കറന്റ് അക്കൗണ്ടില്‍ നിന്ന് പരിധിയില്ലാതെ പണം പിന്‍വലിക്കാം, സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് പരമാവധി 24,000 രൂപ

| Monday January 30th, 2017

ന്യൂഡല്‍ഹി: കറന്റ് അക്കൗണ്ടില്‍ നിന്ന് പരിധിയില്ലാതെ തുക പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്കി. ഇതേസമയം, എസ്ബി അക്കൗണ്ടില്‍ നിന്ന് എടിഎം വഴിയും അല്ലാതെയും പിന്‍വലിക്കാവുന്ന പരമാവധി തുക ആഴ്ചയില്‍ 24,000 രൂപ യായി തുടരും

പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി റിസര്‍വ് ബാങ്ക് പിന്‍വലിക്കുകയായിരുന്നു. സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണവും വൈകാതെ പിന്‍വലിക്കുമെന്ന് ആര്‍ബിഐ അറിയിപ്പില്‍ പറയുന്നു.

പുതിയ ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു.

എടിഎമ്മുകളില്‍നിന്ന് ഒരു ദിവസം തന്നെ ഇനി 240000 രൂപ പിന്‍വലിക്കാം. പക്ഷേ, ആ ആഴ്ചയില്‍ പിന്നീട് പണം പിന്‍വലിക്കാനാവില്ല.

കറന്റ് അക്കൗണ്ട്, കാഷ് ക്രെഡിറ്റ് അക്കൗണ്ട്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ട് എന്നിവയ്ക്കുണ്ടായിരുന്ന നിയന്ത്രണം പൂര്‍ണമായും നീക്കിയതായും റിസര്‍വ് ബാങ്ക് അറിയിച്ചു.

Comments

comments

Tags: ,