നോട്ട് നിരോധനം: നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13ന് പിന്‍വലിക്കുമെന്ന് ആര്‍ബിഐ

| Wednesday February 8th, 2017

മുംബയ് : നോട്ട് നിരോധനത്തിനത്തോടനുബന്ധിച്ച് രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വരുന്ന മാര്‍ച്ച് 13ന് പിന്‍വലിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഫെബ്രുവരി 20 മുതല്‍ 50,000 രൂപയായി ഉയര്‍ത്തും. നേരത്തൈ 24,000 രൂപ മാത്രമായിരുന്ന പിന്‍വലിക്കാന്‍ കഴിയുന്ന തുക.

നിയന്ത്രണങ്ങള്‍ ബിസിനസ് രംഗത്തെ സാരമായി ബാധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

Comments

comments