എഴുതിയതും മുഷിഞ്ഞതുമായ നോട്ട് വാങ്ങിയില്ലെങ്ങിയില്ലെങ്കില്‍ ബാങ്കിനെതിരേ നടപടിയെന്ന് ആര്‍ബി ഐ

| Thursday April 27th, 2017

ന്യൂഡല്‍ഹി: പേന കൊണ്ട് എഴുതിയതും നിറം മങ്ങിയതുമായ 500, 2000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതിരിക്കുന്നത് തെറ്റായ നടപടിയാണെന്നും ഇത്തരം നോട്ടുകള്‍ സ്വീകരിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു.

സോഷ്യല്‍ മീഡിയയില്‍ വന്ന വ്യാജവാര്‍ത്തകളെ തുടര്‍ന്ന് പല ബാങ്കുകളും ഇത്തരം നോട്ടുകള്‍ സ്വീകരിക്കുന്നത് നിറുത്തിവച്ചിരുന്നു. ഇതിനെതിരേയാണ് കേന്ദ്ര ബാങ്ക് ഇടപെട്ടിരിക്കുന്നത്.

എന്നാല്‍, കറന്‍സികളില്‍ എഴുതരുതെന്നും ക്ലീന്‍ നോട്ട് പോളിസിക്ക് എതിരാണെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും അക്കൗണ്ട് ഉടമകള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം കൊടുത്തിരുന്നു. ഇതാണ് പലരും തെറ്റായി വ്യാഖ്യാനിച്ച് നോട്ട് എടുക്കാതിരിക്കാന്‍ ഒരു കാരണമാക്കിയത്.

മുഷിഞ്ഞവ ഉള്‍പ്പെടെ നോട്ടുകള്‍ സ്വീകരിച്ചില്ലെങ്കില്‍ ബാങ്കുകള്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ആര്‍ബിഐ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

പഴകിയ നോട്ടുമായി വന്നാല്‍ അതു വാങ്ങി പുതിയ നോട്ട് കസ്റ്റമര്‍ക്കു നല്കാന്‍ ബാങ്ക് ബാധ്യസ്ഥമാണെന്നും അറിയിപ്പില്‍ പറയുന്നു.

Comments

comments

Tags: ,