നഗ്നത പകര്‍ത്തി ആപ്പിലായി; ലണ്ടനില്‍ മലയാളിക്കു ജയില്‍ ശിക്ഷ

| Wednesday December 23rd, 2015

ലണ്ടന്‍: ഒളിക്യാമറകള്‍ സ്ഥാപിച്ച് സ്ത്രീപുരുഷന്മാരുടെയും കുട്ടികളുടെയും നഗ്നത പകര്‍ത്തിയ മലയാളിക്ക് ജയില്‍ ശിക്ഷ. മലയാളിയായ ജോര്‍ജ്ജ് തോമസിനാണ് (38) നാലുവര്‍ഷം തടവ് ലഭിച്ചത്. ഇംഗ്ലണ്ടിലെ ഡെപ്റ്റ്‌ഫോര്‍ഡിലാണ് ഇയാള്‍ താമസിച്ചിരുന്നത്.

മൂവായിരത്തിലധികം ആള്‍ക്കാരുടെ നഗ്നത ജോര്‍ജ്ജ് തോമസ് പകര്‍ത്തി. 650 മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ ഇയാളില്‍ നിന്നും പിടികൂടി. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ഇയാള്‍ കോടതിയില്‍ നിഷേധിച്ചില്ല.

കോഫി ഷോപ്പുകളിലെ ടോയ്‌ലറ്റുകളിലും ഓഫീസ് ഷവറുകളിലുമാണ് രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചാണ് ഇയാള്‍ നഗ്നത പകര്‍ത്തിയത്. ആറു വര്‍ഷമായി ഇയാള്‍ ഇങ്ങനെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ട്.

ഓഫീസിലും വീട്ടിലും സ്ഥാപിച്ചിരുന്ന രണ്ട് ക്യാമറകളും ഒട്ടേറെ ഹാര്‍ഡ് ഡ്രൈവുകളും കമ്പ്യൂട്ടറുകളും പൊലീസ് കണ്ടെത്തി. കോഫി ഷോപ്പുകളിലെ ടോയ്‌ലറ്റുകളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളും പിടിച്ചെടുത്തു.

ലണ്ടനിലെ ഒരു ഓഡിറ്റ് സ്ഥാപനത്തില്‍ മാനേജരാണ് ജോര്‍ജ്ജ് തോമസ്. ഓഫീസിലെ ഷവറില്‍ ഒളിക്യാമറ സ്ഥാപിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്.

 

 

 

 

 

 

Comments

comments

Tags: , , ,