മമ്മൂട്ടി ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ സന്തോഷ് പണ്ഡിറ്റ്

| Monday April 17th, 2017

സാമൂഹ്യമാധ്യമങ്ങള്‍ ആഘോഷിച്ച നടനാണ് സന്തോഷ് പണ്ഡിറ്റ്. കൃഷ്ണനും രാധയും ടിന്റുമോന്‍ എന്ന കോടീശ്വരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് പണ്ഡിറ്റ് ആദ്യമായി മുഖ്യധാരാ സിനിമയുടെ ഭാഗമാകുന്നു. അതും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം മുഴുനീള വേഷത്തില്‍.

രാജാധിരാജയ്ക്കുശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. മെഗാഹിറ്റ് പുലിമുരുകനുശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുകുട്ടന്‍, സുനില്‍ സുഖദ, ഗണേഷ് കുമാര്‍, കലാഭവന്‍ ഷാജോണ്‍, വരലക്ഷ്മി, പൂനം ബജ്വ എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ കോളേജ് അധ്യാപകനായാണ് മമ്മൂട്ടി എത്തുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അതിനേക്കാള്‍ കുഴപ്പക്കാരനായ അധ്യാപകന്‍ കൂടുമ്പോഴുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദാണ്. ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി. ഓണക്കാലത്ത് ചിത്രം തിയേറ്ററുകളിലെത്തും.

Santhosh Pandit who are celebrated in social media is part of main stream movie for the first time. He acts along with mega star Mammootty in Ajay Vasudev moive which is scheduled to be in theaters on next onam

 

Comments

comments

Tags: , , ,