ചിന്നമ്മ പുറത്തേക്ക്, പനീര്‍ ഇനി പാര്‍ട്ടിയെ നയിക്കും

| Tuesday April 18th, 2017

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് വി.കെ.ശശികലയെ നീക്കാന്‍ തീരുമാനിച്ചതായി നേതാക്കള്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന ഒരു മന്ത്രിയാണ് ഇക്കാര്യം  അറിയിച്ചത്.

കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ ഒരു വിഭാഗം മന്ത്രിമാര്‍ യോഗം ചേര്‍ന്ന് ശശികലയെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന് സൂചന നല്‍കിയിരുന്നു.

ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി പളനിസ്വാമി ഉള്‍പ്പെടെ 20 മന്ത്രിമാര്‍ പങ്കെടുത്തു.

യോഗത്തിനു ശേഷം മന്ത്രി ഡി. വിജയകുമാറാണ് ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരനെയും കുടുംബത്തെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചത്.

മുന്‍ മുഖ്യമന്തി ഒ. പനീര്‍ശെല്‍വത്തെ ജയകുമാര്‍ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തു. അദ്ദേഹത്തിന് പാര്‍ട്ടിയില്‍ പ്രധാന പദവി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

 

 

Comments

comments

Tags: , , , ,