എസ്ബിടി എടിഎം, ഇന്റര്‍നെറ്റ്/മൊബൈല്‍ ബാങ്കിങ് വെള്ളിയാഴ്ച രാത്രിയിലുണ്ടാവില്ല

| Friday April 21st, 2017

മുംബയ്: എസ്ബിടി ഇടപാടുകാരുടെ എടിഎം, ഇന്റര്‍നെറ്റ്/മൊബൈല്‍ ബാങ്കിങ് വെള്ളിയാഴ്ച രാത്രി തടസ്സപ്പെടും. രാത്രി 11.15 മുതല്‍ ശനിയാഴ്ച രാവിലെ 11.30 വരെയാണ് ഇടപാടുകള്‍ തടസ്സപ്പെടുന്നത്.

എസ്ബിഐ ഇടപാടുകളും വെള്ളിയാഴ്ച രാത്രി 11.15 മുതല്‍ ശനിയാഴ്ച രാവിലെ ആറു മണിവരെയും ഉണ്ടാവില്ല.

എസ്ബിടി-എസ്ബിഐ അക്കൗണ്ട് ലയനം നടക്കുന്നതിനാലാണ് ഇടപാടുകള്‍ തടസ്സപ്പെടുന്നത്.

 

Comments

comments

Tags: , ,