ഏഴു വയസ്സുകാരന്റെ ഒറ്റയാള്‍ പോരാട്ടം, മൂന്നു മണിക്കൂറിനുള്ളില്‍ മദ്യശാല പൂട്ടി

| Friday April 21st, 2017

ചെന്നൈ: ഏഴു വയസ്സുകാരന്റെ ഒറ്റയാള്‍ പോരാട്ടത്തിനു മുമ്പില്‍ മുട്ടുമടക്കി തമിഴ്‌നാട് സര്‍ക്കാര്‍. മദ്യശാല പൂട്ടാനുള്ള പ്രദേശവാസികള്‍ ഏറെനാളയുള്ള ശ്രമം മൂന്നുമണിക്കൂര്‍ കൊണ്ടാണ് കൊച്ചുമിടുക്കന്‍ ആകാശ് സാധിച്ചത്.

‘കുടിയെ വിട്, പഠിക്ക് വിട്’ എന്നെഴുതിയ പ്ലകാര്‍ഡും കൊണ്ട് മദ്യശാലയ്ക്കു മുമ്പില്‍ ആകാശ് ഇരുപ്പുറപ്പിച്ചു. സ്വയം മുദ്രാവാക്യവും വിളിക്കുകയും ഇടയ്ക്ക് പാഠപുസ്‌കങ്ങള്‍ വായിക്കുകയും ചെയ്തു. അതിനിടയില്‍ തന്നെ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു.

ഇത് കൃഷി ചെയ്യാനുള്ള ഭൂമിയാണെന്നും മദ്യശാലയ്ക്കുള്ളതല്ലെന്നും ആകാശ് പറഞ്ഞു. മദ്യത്തിനു വേണ്ടി പണം ചിലവഴിക്കുന്ന അച്ഛന്മാര്‍ മക്കളുടെ പഠനത്തെപ്പറ്റി ചിന്തിക്കുന്നില്ലെന്നും ആകാശ് മാധ്യമങ്ങളോട് പറഞ്ഞു.

കല്ലുകള്‍ കൂട്ടിവച്ച് അതില്‍ പ്ലകാര്‍ഡ് ഉറപ്പിച്ച് പൊരിവെയിലത്ത് മൂന്നു മണിക്കൂര്‍ ആകാശ് മദ്യശാലയ്ക്കു മുമ്പില്‍ ഇരുന്നു. ഒടുവില്‍ മദ്യശാല പൂട്ടാമെന്ന ഉറപ്പു ലഭിച്ചതോടെയാണ് ആകാശ് തന്റെ ഒറ്റയാള്‍ സമരം അവസാനിപ്പിച്ചത്.

കളിക്കാനും കാര്‍ട്ടൂര്‍ കാണാനും ഇഷ്ടപ്പെടുന്ന ഒരു സാധാരണ കുട്ടിയാണ് തന്റെ മകനുമെന്ന് ആകാശിന്റെ അച്ഛന്‍ ആനന്ദ് പറഞ്ഞു. ഒപ്പം തന്നെ സാമൂഹ്യ വിഷയങ്ങളിലും ആകാശ് തത്പര്യം കാണിക്കുന്നു.

സമരത്തില്‍ മറ്റുള്ളവരെ കൂടി ഉള്‍പ്പെടുത്താമെന്ന് അറിയിച്ചെങ്കിലും ഒറ്റയ്ക്കു സമരം ചെയ്യാമെന്നാണ് ആകാശ് പറഞ്ഞത്.

 

 

 

 

 

Comments

comments

Tags: , ,