കുട്ടിപ്പാവാടയിടുന്നത് ബലാത്സംഗം ക്ഷണിച്ചു വരുത്തുന്നതിനു തുല്യം; പീഡനത്തിന് പ്രധാന കാരണം സ്ത്രീകളുടെ വസ്ത്രധാരണ രീതിയെന്ന് കണ്ടെത്തല്‍

| Saturday December 7th, 2013

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ ലൈംഗിക കാഴ്ചപ്പാടുകള്‍ വ്യാപകമായി മാറുന്നു. ഗവേഷണ സ്ഥാപനമായി എം ഡി ആര്‍ എയും പ്രമുഖ മാധ്യമവും ചേര്‍ന്നു നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍ . ലൈംഗികതയുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ വ്യത്യസ്തമായ നിരീക്ഷണങ്ങളാണുള്ളത്. സ്ത്രീകളുടെ വസ്ത്രധാരണ രീതികളാണ് പീഡനങ്ങള്‍ക്കു പ്രധാന കാരണമെന്നും വിവാഹപൂര്‍വ ലൈംഗികബന്ധം തെറ്റാണെന്നാണ് പൊതുധാരണയെന്നും പഠനത്തില്‍ വ്യക്തമായി.

ഇന്ത്യയിലെ പത്തൊന്‍പത് നഗരങ്ങളില്‍ തെരഞ്ഞെടുത്ത ആളുകള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. പഠനത്തിലെ മറ്റ് കണ്ടെത്തലുകള്‍ ഇങ്ങനെ…

പുതുതലമുറ ലൈംഗിക ബന്ധത്തില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുന്നു.

സര്‍വേയില്‍ പങ്കെടുത്ത 36.3 ശതമാനം ആളുകളും സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിനു കാരണമെന്ന് അഭിപ്രായപ്പെട്ടു.

കുട്ടിപ്പാവാടയിടുന്നത് ബലാത്സംഗം ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്.

സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 28 ശതമാനം സ്വയംഭോഗം ചെയ്യാറുണ്ട്.

44.8 ശതമാനം പേര്‍ വിവാഹപൂര്‍വ ലൈംഗികബന്ധം തെറ്റാണെന്ന് അഭിപ്രായപ്പെട്ടു. വിവാഹ പൂര്‍വ ലൈംഗികബന്ധം കുടുംബ ജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ ഇടയാകും.

79.3 ശതമാനം പുരുഷന്‍മാര്‍ ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് തങ്ങളുടെ അവകാശമാണെന്ന് അഭിപ്രായപ്പെട്ടു.

33.3 ശതമാനം പേര്‍ പുരുഷന്‍മാരുടെ ലൈംഗിക വൈകൃതങ്ങളാണ് ബലാത്സംഗത്തിലേക്കു നയിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. ഇതേസമയം,പുരുഷമേധാവിത്വം ബലാത്സംഗത്തിലേക്ക് നയിക്കുന്നുവെന്ന് 4.6 ശതമാനം ആളുകള്‍ വിലയിരുത്തി.

48.1 ശതമാനം ആളുകള്‍ ഭാര്യയുടെ അല്ലങ്കില്‍ പങ്കാളിയുടെ താല്‍പര്യം/മൂഡ് പരിഗണിക്കാതെ ചിലസമയങ്ങളില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിടുള്ളതായി പറഞ്ഞു.

13 ശതമാനം ആളുകള്‍ സ്ഥിരമായി ഭാര്യയുടെ താല്‍പര്യങ്ങള്‍ പരിഗണിക്കാതെ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നവരാണ്.

സ്ത്രീയുടെ നഗ്‌നതയാണ് ബലാത്സംഗത്തിലേക്കു നയിക്കുന്നതെന്ന് 45 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു.

സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 74.3 ശതമാനവും തങ്ങളുടെ ഭര്‍ത്താവ് കന്യകനായിരിക്കണ് ആഗ്രഹിക്കുന്നു. ഇതേസമയം 77.4 ശതമാനം പേരും വധു കന്യകയായിരിക്കണമെന്നു ആഗ്രഹിക്കുന്നു.

വിവാഹത്തിനു മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിടുണ്ടെന്ന് അറിഞ്ഞ സ്ത്രീയെ വിവാഹം കഴിക്കില്ലന്ന് 76.1 ശതമാനം പുരുഷന്‍മാരും വെളിപ്പെടുത്തി. 44.8 ശതമാനം പേരും വിവാഹപൂര്‍വ ലൈംഗികബന്ധം തെറ്റാണെന്നു പറയുന്നു.

 

സ്പീല്‍ബര്‍ഗ് ചിത്രത്തിലൂടെ ജൂഹി ചൗള ഹോളിവുഡിലേക്ക്

ധോണി അസറുദ്ദീനെ മറികടന്നു

നഗ്നചിത്രം കാണിച്ച് വിദ്യാര്‍ഥിയെ കിടപ്പറയിലേക്ക് ക്ഷണിച്ച അധ്യാപികയെ പുറത്താക്കി

ബ്രസീല്‍ ലോകകപ്പ്: സ്‌പെയ്‌നും ഹോളണ്ടും ഒരേ ഗ്രൂപ്പില്‍

ചലച്ചിത്രോത്സവ കാഴ്ചകള്‍

 

മകളുടെ വഴിയേ അമ്മയും, റിമി ടോമിയുടെ അമ്മയും അവതാരകയാവുന്നു

തുണിയില്ലാ പൂനം പണ്ഡേയ്ക്ക് കൂട്ടുകാരുടെ പണി (ചിത്രങ്ങള്‍ )

കന്യാസ്ത്രീയെ കുത്തിക്കൊന്ന ഇന്ത്യാക്കാരനെ കാണണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ബാറ്റിലെ സ്റ്റിക്കര്‍ : ധോണിയുടെ വരുമാനം 25 കോടി

Comments

comments

Tags: , ,