ഒടുങ്ങാത്ത പുകവലി വിവാദങ്ങള്‍

| Tuesday October 8th, 2013

 

പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. ആരോഗ്യത്തിന് മാത്രമല്ല, മലയാള സിനിമകള്‍ക്കും പുകവലി തലവേദനായാവുകയാണ്. സിനിമാ പോസ്റ്ററുകളില്‍ പുകവലി ദൃശ്യങ്ങള്‍ വരുന്നതോടെയാണ് വിവാദങ്ങളും ഉണ്ടാവുന്നത്. ആഷിഖ് അബുവിന്റെ ഇടുക്കി ഗോള്‍ഡാണ് ഏറ്റവും അവസാനം പുകവലി വിവാദത്തില്‍ പെട്ടിരിക്കുന്നത്.

ആഷിഖിന്റെ പുതിയ ചിത്രമായ ഇടുക്കി ഗോള്‍ഡിന്റെ ചിത്രത്തിന് ശിവനും ചെഗുവേരയും പുകവലിക്കുന്ന പോസ്റ്ററാണുളളത്. ശിവന്‍ പുകവലിക്കുന്നു പോസ്റ്ററിനെതിരെ ചില ഹിന്ദുസംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. ആഷിഖ് മുസ്ലീമായതിനാല്‍ പോസ്റ്റര്‍ പ്രശ്‌നം ചിലര്‍ വര്‍ഗീയമായി ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ വിവാദ പോസ്റ്റര്‍ ഔദ്യോഗികമല്ലെന്നായിരുന്നു ആഷിഖിന്റെ വിശദീകരണം.

ആദ്യമായല്ല മലയാള സിനിയില്‍ പോസ്റ്ററുകള്‍ വിവാദമുണ്ടാക്കുന്നത്. പുകവലിയുടെയും മദ്യപാനത്തിന്റെയും ദൃശ്യങ്ങള്‍ നേരത്തേയും പൊല്ലാപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അഭിനേതാക്കള്‍ക്കും സംവിധായകനുമെതിരെ കേസെടുത്തു സന്ദര്‍ഭം വരെ ഉണ്ടായിട്ടുമുണ്ട്.

mohanlal-vyganews

മാറ്റിനി

അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തില്‍ മൈഥിലി പുകവലിക്കുന്ന ദൃശ്യങ്ങളും പോസ്റ്ററുകളും ഉണ്ടാക്കിയ വിവാദങ്ങള്‍ ചില്ലറയല്ല. പുകയില വിരുദ്ധ പ്രവര്‍ത്തകര്‍ പരാതി നല്‍കിയതോടെ പോസ്റ്ററുകള്‍ നീക്കം ചെയ്യേണ്ടി വന്നു. മാത്രമല്ല, മൈഥിലിക്കും അനീഷിനും നിര്‍മാതാവിനുമെതിരെ കേസെടുക്കുകയും ചെയ്തു.

ഡയമണ്ട് നെക്ലേസ്

ലാല്‍ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസില്‍ ഫഹദ് ഫാസിലിന്റെ പുകവലിയാണ് പൊല്ലാപ്പുണ്ടാക്കിയത്. നര്‍ക്കോട്ടിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഫഹദിനെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ലാല്‍ ജോസിനെതിരെ നീക്കങ്ങള്‍ ഒന്നുമുണ്ടായില്ല. കഥാസന്ദര്‍ഭത്തിന് അനിവാര്യമായതിനാലാണ് ഇത്തരമൊരും രംഗം ചിത്രത്തില്‍ ഉല്‍പ്പെടുത്തിയതെന്നായിരുന്നു ലാല്‍ ജോസിന്റെ വിശദീകരണം.

സ്പിരിറ്റ്

രഞ്ജിത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം കുടിയന്‍മാരെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണമാണ് നേരിട്ടത്. ചിത്രത്തിന്റെ അവസാനം മദ്യപാനം വിപത്താണെന്ന് തെളിയിക്കുന്നുണ്ടെങ്കിലും അത് നല്‍കിയ സന്ദേശം മറിച്ചാണെന്നാണ് ആരോപണം. മോഹന്‍ലാല്‍ കൈയില്‍ എരിയുന്ന സിഗരറ്റും മദ്യക്കുപ്പിയുമായി നില്‍ക്കുന്ന പോസ്റ്ററുകളും പുറത്തിറങ്ങിയിരുന്നു. ഇതിനെതിരെയും പുകയില വിരുദ്ധ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.

 

മുസ്ലീം പെണ്‍കുട്ടികളെ ആര്‍ക്കാണ് പേടി?

 

ഉമ്മന്‍ ചാണ്ടി അസ്ഥിക്ക് പിടിച്ച ഗ്രൂപ്പ് കളിക്കാരന്‍ ‍: പി സി ജോര്‍ജ്

 

നിങ്ങളാണെന്നെ വര്‍ഗീയവാദിയാക്കിയത്

 

അപ്പോള്‍ ഇതാണ്, വര്‍ഗ്ഗീയവാദം

 

സന്യാസത്തിന്റെ മറവിലെ കാമവെറിയന്മാര്‍

 

സല്‍മാന്‍ ഖാന് പെണ്‍കുഞ്ഞിനെ വേണം

ഭാര്യ കുതിരയെ ചുംബിച്ചു, ഭര്‍ത്താവ് വിവാഹമോചനം നേടി

 

ഉമ്മന്‍ ചാണ്ടി അസ്ഥിക്ക് പിടിച്ച ഗ്രൂപ്പ് കളിക്കാരന്‍ ‍: പി സി ജോര്‍ജ്

 

 വേശ്യാതെരുവിലെ ദുരിതക്കാഴ്ചകള്‍

 

ശ്രീദേവി രജനികാന്തിന്റെ മുഖത്ത് തുപ്പിയത് എന്തിന് ?

 

മേനിക്കൊഴുപ്പില്‍ പണം കൊയ്യുന്നവര്‍

 

 

The controversy over drinking and smoking in film posters never seems to end. If the films were picked up for featuring their actors smoking and drinking earlier, Aashiq Abu’s latest film has got into trouble for something else altogether. A promotional poster of the film, which shows a caricature of Lord Shiva and Che Guevara smoking pot, went viral a few days back, and it was rumoured that Hindu organisations had come up in protest against the poster.

Comments

comments

Tags: , , , , , ,