ബാങ്കുവിളി വിവാദം: സോനു നിഗം രാജ്യം വിടണമെന്ന് മുസ്ലീം പണ്ഡിതന്‍

| Friday April 21st, 2017

കൊല്‍ക്കത്ത: ബാങ്കുവിളിക്കെതിരെ പ്രസ്താവന നടത്തിയ ഗായകന്‍ സോനു നിഗം രാജ്യം വിട്ടുപോകണം എന്നാവശ്യപ്പെട്ട് പശ്ചിമബംഗാളിലെ മുസ്ലീം പണ്ഡിതനും മൈനോരിറ്റി യുണൈറ്റഡ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍ഡുമായ സയ്യിദ് ഷാ അതെഫ് അലി അല്‍ ക്വാദെരി.

സോനു നിഗമിനെ മൊട്ടയടിച്ച് ചെരിപ്പുമാല അണിയുന്നവര്‍ക്ക് നേരത്തെ ക്വാദെരി പത്തു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. അതിനെ തുടര്‍ന്ന് മൊട്ടയടിച്ച് സോനു നിഗം പത്രസമ്മേളനം നടത്തുകയും ചെയ്തു.

ബാങ്കുവിളിക്കെതിരിയോ ഏതെങ്കിലും മതത്തിനെതിരെയോ അല്ല താന്‍ പറഞ്ഞതെന്നും മതവിശ്വാസം അടിച്ചേര്‍പ്പിക്കുന്നതിനെതിരെയാണ് താന്‍ സംസാരിച്ചതെന്നുമാണ് ഗായകന്റെ വിശദീകരണം.

 

 

Comments

comments

Tags: , ,