ആഡംബരകപ്പലില്‍ കോടികളുടെ കിലുക്കമുള്ള വിവാഹം

| Monday April 17th, 2017

ദുബായ് : ദുബായിലെ കോടീശ്വരനും ദാനൂബ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ റിസ്‌വാന്‍ സാജന്റെ മകന്‍ അദേല്‍ സാജനും സനാ ഖാനും ആഡംബര ക്രൂയിസ് കപ്പലില്‍ വിവാഹിതരായി.

ദാനൂബ് ഹോമിന്റെ ഡയറക്ടറാണ് അദേല്‍ സാജന്‍. മുന്‍ മിസ്സ് ഇന്ത്യയും കലാകാരിയും എഴുത്തുകാരിയുമാണ് സനാ ഖാന്‍.

ക്രൂയിസ് കപ്പലില്‍ ചിത്രീകരിച്ച ഹിന്ദി സിനിമയായ ദില്‍ ദഡ്കനേ ദോയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ബോളിവുഡ് ആശയത്തില്‍ വിവാഹ ആഘോഷം ഒരുക്കിയത്. ഏപ്രില്‍ 6 മുതല്‍ 9 വരെ നടന്ന വിവാഹ ആഘോഷത്തില്‍ ബോളിവുഡിലെയും വ്യവസായ രംഗത്തെയും ആയിരത്തിലധികം പ്രമുഖരാണ് ചടങ്ങില്‍ സന്നിഹിതരായത്.

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഓയുമായ സോഹന്‍ റോയിയും ചടങ്ങില്‍ പങ്കെടുത്തു. മലൈക അറോറ, ശില്പ ഷെട്ടി, ഷമിതാ ഷെട്ടി, ദിയ മിര്‍സ, സുഷ്മിത സെന്‍, ജൂഹി ചൗള, മധുര്‍ ഭണ്ഡാര്‍ക്കര്‍, ഗൗഹര്‍ ഖാന്‍, സോഫി ചൗധരി, കരിഷ്മ തന്ന, ഗുര്‍മീത് ചൗധരി എന്നിവരെ കൂടാതെ പല പ്രശസ്തരായ സിനിമതാരങ്ങളും വ്യവസായികളും ചടങ്ങില്‍ സംബന്ധിച്ചു.

വിനോദപരിപാടികള്‍ കൊണ്ട് സമ്പുഷ്ടമായ കപ്പല്‍ യാത്ര സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. എഴുപത്തിഅഞ്ചിലധികം ഇന്ത്യന്‍ പാചകക്കാരുടെയും, 150 ല്‍ അധികം വിദേശ പാചകക്കാരുടെയും സംഘമാണ് ലോകമെബാടുമുള്ള ഭക്ഷണം തയ്യാറാക്കിയത്.

Comments

comments

Tags: ,