സെക്‌സിലല്ല, താത്പര്യം സെക്‌സ് ചാറ്റില്‍

| Monday March 20th, 2017

ന്യൂയോര്‍ക്ക്: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് താത്പര്യം സെക്‌സ് ചാറ്റിനോടാണെന്ന് പഠനം. ലോസ് ഏഞ്ചല്‍സിലെ സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പഠനത്തിലാണ് കണ്ടെത്തല്‍. 1300 വിദ്യാര്‍ത്ഥികളെയാണ് പഠനവിധേയരാക്കിയത്.

സെക്‌സിനോടുള്ളതിനേക്കാള്‍ വിദ്യാര്‍ത്ഥികള്‍ക്കു താത്പര്യം സെക്‌സ് ചാറ്റ് ചെയ്യുന്നതിനോടാണെന്നാണ് ഗവേഷകര്‍ പറയുന്നത്. സെക്‌സ് വിദ്യാഭ്യാസം ലഭിച്ച കുട്ടികള്‍ പോലും ഇങ്ങനെയാണ്.

ചിത്രങ്ങള്‍ കൈമാറിയുള്ള ചാറ്റിങ്ങിലാണ് ഭൂരിഭാഗം പേര്‍ക്കും താത്പര്യം. ദിവസവും ഏകദേശം 100 സെക്‌സ് മെസേജുകളെങ്കിലും കൈമാറുന്നതായി പഠനം പറയുന്നു.

കുട്ടികളിലെ ഈ ശീലം അനാരോഗ്യലൈംഗികതയിലേക്കു നയിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

 

 

Comments

comments

Tags: ,