ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് 15 റണ്‍സിന്റെ വിജയം

| Thursday April 20th, 2017

ഹൈദരാബാദ്: ഐപിഎല്ലില്‍ സൈണ്‍റൈസസ് ഹൈദരാബാദിന് 15 റണ്‍സിന്റെ വിജയം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെയാണ് പരാജയപ്പെടുത്തിയത്.

192 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.

ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് ഹൈദരാബാദിനു നഷ്ടമായി.

രണ്ടാം വിക്കറ്റില്‍ ധവാന്‍-വില്ല്യംസണ്‍ കൂട്ടുകെട്ടാണ് ഹൈദരാബാദിന്റെ ശക്തിയായി മാറിയത്. 14.2 ഓവറില്‍ 136 റണ്‍സാണ് കൂട്ടുകെട്ടിന്റെ സംഭാവന.

ധവാന്‍ 50 പന്തില്‍ നിന്ന് 70 റണ്‍സ് നേടി. വില്ല്യംസണിന്റെ സംഭാവന 51 പന്തില്‍ നിന്ന് 89 റണ്‍സ് ആണ്.

അവസാന ഓവറുകളില്‍ മോയിസസ് ഹേന്‍ റിക്വസും ദീപക് ഹൂഡയും ചേര്‍ന്നാണ് ഹൈദരാബാദിന്റെ സ്‌കോര്‍ നില കൂട്ടിയത്.

ഹെന്‍ റിക്വസ് ആറു പന്തില്‍ നിന്ന് 12 റണ്‍സ് എടുത്തു. ഹൂഡ നാല് പന്തില്‍ നിന്ന് ഒമ്പത് റണ്‍സുമായി പുറത്താകാതെ നിന്നു.

ക്രിസ് മോറിസ് ഹൈദരാബാദിനു വേണ്ടി, നാല് ഓവറില്‍ വെറും 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി.

50 റണ്‍സ് എടുത്ത് ശ്രേയസ് അയ്യരാണ് ഡല്‍ഹിക്കു വേണ്ടി കൂടുതല്‍ റണ്‍സ് നേടിയത്. സഞ്ജു സാംസണ്‍ 42 റണ്‍സ് എടുത്തു.

Sunrisers Hyderabad registered their fourth straight win at home after beating Delhi Daredevils by 15 runs in their 2017 Indian Premier League clash. Fifties by Kane Williamson and Shikhar Dhawan helped Sunrisers post a total of 191/4, before they restricted Daredevils to 176/5, with debutant Mohammed Siraj picking two wickets. Shreyas Iyer’s unbeaten 50 during the chase went in vain as SRH held their nerve to pull off the win.

 

Comments

comments

Tags: , ,