ജസ്റ്റിസ് കര്‍ണ്ണന്റെ പുന:പരിശോധനാ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി

| Friday May 19th, 2017

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്.കര്‍ണ്ണനു വിധിച്ച ആറു മാസം ശിക്ഷ പുന:പരിശോധിക്കണനെന്ന ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി.

ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് ജസ്റ്റിസ് കര്‍ണ്ണന്‍ നല്‍കിയ ഹര്‍ജി സ്വീകരിക്കാനാവില്ലെന്നും സുപ്രീം കോടതി രജിസ്ട്രി കര്‍ണ്ണന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു.

സുപ്രീം കോടതിയിലെ ഏഴംഗ ഭരണഘടനാ ബഞ്ചാണ് കോടതിയലക്ഷ്യ കേസില്‍ ജസ്റ്റിസ് കര്‍ണ്ണനെ ആറു മാസം തടവിനു ശിക്ഷിച്ചത്.

ജസ്റ്റിസ് കര്‍ണ്ണനെ അറസ്റ്റു ചെയ്യാനുള്ള നിര്‍ദ്ദേശം സുപ്രീം കോടതി ബംഗാള്‍ പൊലീസിനു നല്‍കിയെങ്കിലും അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

Comments

comments

Tags: , , ,