ജീവന്‍ നഷ്ടപ്പെട്ട കുട്ടിയ്ക്ക് അരികിലിരുന്ന് അയാള്‍ നിലവിളിച്ചു, ഈ ചിത്രങ്ങള്‍ ആരെയും നൊമ്പരപ്പെടുത്തും

| Tuesday April 18th, 2017

ബോംബ് സ്‌ഫോടനത്തില്‍ തകര്‍ന്ന സിറിയന്‍ അഭയാര്‍ത്ഥികളുടെ ബസില്‍ നിന്ന് ജീവനു വേണ്ടി പിടയുന്ന കുരുന്നുകളെയും എടുത്തുകൊണ്ട് അയാള്‍ ആംബുലന്‍സിലേക്ക് ഓടി. രക്ഷപെടുത്തായി ഒരു കുട്ടിയുടെ അടുത്തെത്തിയപ്പോള്‍ അവന്റെ ശരീരം നിശ്ചലമായിരുന്നു. എന്നാല്‍, അവന്റെ ശരീരത്തില്‍ നേരിയ ഹൃദയമിടിപ്പ്. അവനെയഉം എടുത്തു കൊണ്ട് അവന്‍ ആംബുലന്‍സിന് അടുത്തേക്കോടി.

തിരിച്ചെത്തിയ അയാള്‍ രണ്ടാമത്തെ കുട്ടിയെ ആംബുലന്‍സിലേക്ക് എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ കുട്ടി മരിച്ചെന്ന് വേദനയോടെ അയാള്‍ തിരിച്ചറിഞ്ഞു. സ്വയം നിയന്ത്രിക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. നിശ്ചലമായ ആ കുഞ്ഞു ശരീരത്തിനരികിലിരുന്ന് അയാള്‍ പൊട്ടിക്കരഞ്ഞു.

ലോകം ഹൃദയനൊമ്പരത്തോടെ സ്വീകരിക്കുന്ന ചിത്രങ്ങളാണിവ. കഴിഞ്ഞയാഴ്ചയാണ് സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെയും വഹിച്ചുകൊണ്ടുള്ള ബസിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 126 പേര്‍ക്കാണ്. അതില്‍ 68 കുഞ്ഞുങ്ങളുമുണ്ട്.

തന്റെ ക്യാമറ ഉപേക്ഷിച്ച് ജീവനുവേണ്ടി മല്ലിടുന്നവരെ രക്ഷിക്കാനായി ഓടുന്ന ഫോട്ടോഗ്രാഫറുടെ ചിത്രങ്ങള്‍ ലോകമെങ്ങും ഒരു നൊമ്പരമായി മാറുന്നു. സിറിയന്‍ ഫോട്ടോഗ്രാഫറായ അബ്ദുല്‍ ഖാദര്‍ ഹബാക്കാണ് തൊഴിലിനേക്കാള്‍ മനുഷ്യജീവന് വിലകല്‍പ്പിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായത്.

ഗുരുതരമായി പരിക്കേറ്റ കുട്ടിയേയും എടുത്ത് ഓടുന്ന ഹബാക്കിന്റെ ചിത്രവും ഒപ്പം നിശ്ചലമായൊരു കുരുന്നിന്റെ ശരീരത്തിനരികില്‍ ഇരുന്ന് പൊട്ടിക്കരയുന്ന ചിത്രവുമാണിപ്പോള്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യുന്നത്.

മറ്റൊരു ഫോട്ടോഗ്രാഫര്‍ മുഹമ്മദ് അല്‍ഹാരിബാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

Comments

comments

Tags: , ,