പാലക്കാട്ടെ വാഹനാപകടം: അമ്മയും മകളും അപകടത്തിനു മുമ്പ് മരിച്ചെന്നു സംശയം, കഴുത്തില്‍ ആഴമേറിയ മുറിവുകള്‍

April 29th, 2017

പാലക്കാട്: ശനിയാഴ്ച രാവിലെ പാലക്കാട്ട് വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ച സംഭവത്തില്‍ ദുരൂഹത. വാഹനം ഓടിച്ചിരുന്ന കെ. വി. സയന്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നീലഗിരിയിലെ കൊടനാട് എസ്‌റ്റേ റ്റിലെ കാവല്‍ക്കാരനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ്. ഇയാള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കേസിലെ ഒന്നാം പ്രതി കനകരാജും തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയം ഉയര്‍ന്നിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സയന്റെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും പാലക്കാട് കണ്ണാടിയില്‍...More »

Tags: , , ,

പാലക്കാട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് അമ്മയും മകളും മരിച്ചു

April 29th, 2017

പാലക്കാട്: പാലക്കാട് കണ്ണാടിയില്‍ നിര്‍ട്ടിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് യാത്രക്കാരായ അമ്മയും മകളും മരിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഇരിങ്ങാലക്കുട സ്വദേശികളായ വിനുപ്രിയ (30) മകള്‍ നീതു (അഞ്ച്) എന്നിവരാണ്് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന വിനുപ്രിയയുടെ ഭര്‍ത്താവ് സയനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂരില്‍ താമസിക്കുന്ന കുടുംബം ഇരിങ്ങാലക്കുടയിലുള്ള വിനുപ്രിയയുടെ വീട്ടിലേക്കു വരുമ്പോഴാണ് അപകടമുണ്ടായത്.    More »

Tags: , ,

കരിപ്പൂരില്‍ വിമാനത്തിന്റെ ചക്രങ്ങള്‍ തകര്‍ന്നു, ദുരന്തം ഒഴിവായത് പൈലറ്റിന്റെ സമയോചിത ഇടപെടല്‍

April 25th, 2017

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം. 173 യാത്രക്കാരുമായി ദുബായിലേക്കു പോകേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയാന്‍ തുടങ്ങിയ വിമാനത്തിന്റെ പിന്‍ചക്രങ്ങള്‍ റണ്‍വേ ലൈറ്റിങ് സംവിധാനത്തില്‍ ഇടിച്ചുതകരുകയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. വിമാനത്തിന്റെ ഇടതുചിറകിലെ എന്ഡജിനിലെ പ്രൊപ്പല്ലറിന്റെ ഗ്രില്ലുകള്‍ പറന്നുയരുന്നതിനിടെ ഇളകിവീഴുകയായിരുന്നു. ഇതിന്റെ ആഘാതത്തിന്റെ വിമാനം ആടിയുലഞ്ഞ് റണ്‍വേ ലൈറ...More »

Tags: , , ,

മക്ക-ജിദ്ദ ഹൈവേയില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ച് ഒരു മരണം

April 22nd, 2017

ജിദ്ദ: മക്ക-ജിദ്ദ ഹമറൈന്‍ എക്‌സ്പ്രസ് വേയില്‍ വെള്ളിയാഴ്ച പെട്രോള്‍ ടാങ്കറിനു തീപിടിച്ച് ഒരാള്‍ മരിച്ചു. ടാങ്കറിന്റെ ഡ്രൈവറാണ് മരിച്ചത്. ടാങ്കര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമീപമുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ക്കു തീപിടിച്ചു. അപകടം നടന്നയുടന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം എത്തി. മറ്റിടങ്ങളിലേക്കു കൂടുതല്‍ തീപടരുന്നത് നിയന്ത്രിക്കുകയും ചെയ്തു. മക്കയില്‍ ഉംറയ്‌ക്കെത്തിയ നടി സോഫിയാ ഹയത്തിനു നേരേ ലൈംഗികാതിക്രമം    More »

Tags: , ,

പ്രതിഷേധക്കാര്‍ക്കിടയിലേക്കു ട്രക്ക് പാഞ്ഞുകയറി 20 മരണം

April 21st, 2017

വിജയവാഡ: മണല്‍ മാഫിയ്‌ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് ട്രക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് തിരുപ്പതിക്കടുത്ത് യെര്‍പെടുവിലാണ് സംഭവം നടന്നത്. പൊലീസ് സ്‌റ്റേഷനു മുന്നിലാണ് കര്‍ഷകര്‍ പ്രതിഷേധം നടത്തിയത്. ട്രക്കിന്റെ അമിതവേഗതയാണ് അപകടത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ആദ്യം സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച ശേഷം സമരക്കാര്‍ക്കിടയിലേക്കു പാഞ്...More »

Tags: , ,

ജര്‍മനിയില്‍ ഉപരിപഠനത്തിനു പുറപ്പെട്ട യുവ ഡോക്ടര്‍ നെടുമ്പാശേരിയില്‍ വാഹനാപകടത്തില്‍ മരിച്ചു

April 21st, 2017

പാലാ: നെടുമ്പാശേരിക്കു സമീപം പുല്ലുവഴിയില്‍ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് യുവ ഡോക്ടര്‍ മരിച്ചു. പാലാ പാലക്കാട്ടുമല തെരുവത്ത് ഡോ. ആകാശ് തോമസി (26)നാണ് ദാരുണ അന്ത്യമുണ്ടായത്. ജര്‍മനിയില്‍ ഉപരിപഠനം നടത്തുന്ന ഡോ. ആകാശ് ഓസ്‌ട്രേലിയയ്ക്കു പോകുന്നതിനായുള്ള യാത്രാമദ്ധ്യേയാണ് ദുരന്തത്തത്തില്‍ പെട്ടത്. ഡോ. ആകാശിന്റെ അച്ഛനമ്മമാരും വാഹനത്തിലുണ്ടായിരുന്നു. പിതാവ് ടി.ടി. തോമസാണ് (ജോയി) കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ തോമസിനെയും ഭാര്യ സൂസമ്മയേയും (ഉഷ) ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജര്‍...More »

Tags: , ,

യുവതിയും കുഞ്ഞും ബസില്‍ നിന്ന് വീണുമരിച്ചു

April 17th, 2017

കാസര്‍കോട്: ബസില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ വസ്ത്രത്തിന്റെ ഷാള്‍ കുരുങ്ങിവീണ് യുവതിയും കുഞ്ഞും മരിച്ചു. കാഞ്ഞങ്ങാട് മാവുങ്കല്‍ ചെമ്മട്ടംവയലില്‍ സുന്ദരന്റെ ഭാര്യ രജനി (28), മകന്‍ ഒന്നര വയസ്സുകാരന്‍ ഋഗ്വേദുമാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം. കുഞ്ഞിനെയും കൊണ്ട് കെ.എസ്.ആര്‍.ടി ബസില്‍ കയറുമ്പോള്‍ ഒപ്പമുള്ള അമ്മയും മൂത്തമകളും ബസില്‍ കയറിയില്ലെന്നു കണ്ട് തിരിച്ചിറങ്ങുമ്പോഴാണ് അപകടം. ചുരിദാറിന്റെ ഷാള്‍ കുരുങ്ങി ബസില്‍ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.  More »

Tags: , ,

മറിഞ്ഞത് എന്റെ കാരവനല്ല, സഹായിക്കുന്നവര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റ്: നടന്‍ ദിലീപ്

April 16th, 2017

കൊച്ചി : കാരവന്‍ അപകടത്തില്‍പ്പെട്ട് മറിഞ്ഞുവെന്ന വാര്‍ത്ത തെറ്റാണെന്ന് നടന്‍ ദീലീപ് അറിയിച്ചു. തേനിയില്‍ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് തിരുവനന്തപുരത്തേക്കു പോകുമ്പോള്‍ തൊടുപുഴപുളിയന്മല റോഡില്‍ കുരുതിക്കളത്തിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ മുരിക്കശ്ശേരി വട്ടത്തറ ആല്‍ബി ജോസഫ്, വയനാട് സ്വദേശി പ്രമോദ് എന്നിവര്‍ക്കു പരിക്കേറ്റു. ഇവര്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് ദിലീപ് പറയുന്നത് ഇങ്ങനെ: പ്രിയപ്പെട്ടവരെ, ഇന്ന് മൂലമറ്റത്തിനടുത്തുവച്ച് ഒരു കാരവന്‍ അപകടത്തില്‍ പെട്ടു...More »

Tags: , ,

വേമ്പനാട്ട് കായലില്‍ കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

April 15th, 2017

കോട്ടയം: വേമ്പനാട്ട് കായലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വൈക്കം നേരെകടവ് സ്വദേശിയായ ഉണ്ണികൃഷ്ണന്റെ മൃതദേഹമാണ് കിട്ടിയത്. ഉണ്ണികൃഷ്ണനോടൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായ ഹരികൃഷ്ണനു വേണ്ടി തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഹരികൃഷ്ണനോടൊപ്പം കുളിക്കാനിറങ്ങിയ ആദിത്യനാണ് ആദ്യം ഒഴുക്കില്‍പ്പെട്ടത്. ആദിത്യനെ രക്ഷിക്കാനിറങ്ങിയതാണ് ഉണ്ണികൃഷ്ണനും മറ്റൊരു ബന്ധുവും. ആദിത്യനെ ബന്ധു രക്ഷപെടുത്തി. എന്നാല്‍, ഉണ്ണികൃഷ്‌നും ഹരികൃഷ്ണനും ഒഴുക്കില്‍പ്പെട്ട് കാണാതാവുക...More »

Tags: , ,

മഹാരാഷ്ട്രയില്‍ എട്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കടലില്‍ മുങ്ങിമരിച്ചത്, മുന്നറിയിപ്പ് വിഗണിച്ച് കടലിലിറങ്ങിയത് ദുരന്തത്തിലേക്ക്

April 15th, 2017

മുംബയ്: മഹാരാഷ്ട്രയില്‍ സിന്ധു ദുര്‍ഗയിലെ വയ്‌രി ബീച്ചില്‍ കര്‍ണാടകത്തില്‍ നിന്നുള്ള എട്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കര്‍ണാടകത്തിലെ ബെലാഗവിയിലുള്ള എന്‍ജിനിയറിംഗ് കോളജില്‍ നിന്ന് വിനോദയാത്രക്കെത്തിയ 50 പേരടങ്ങുന്ന സംഘത്തിലെ വിദ്യാര്‍ഥികളാണ് ദുരന്തത്തില്‍ പെട്ടത്. മരിച്ചവരില്‍ രണ്ടു പെണ്‍കുട്ടികളുമുണ്ട്. മുങ്ങിയ മൂന്നു വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ഇവര്‍ ചികിത്സയിലാണ്. ഇതില്‍ ഒരു വിദ്യാര്‍ഥിയുടെ നില ഗുരുതരമാണ്. തീരസംരക്ഷണ സേനാ ഉദ്യോഗസ്ഥരുടെയും പ്രദേശവാസികളുടെ...More »

Tags: ,