രണ്ടു മാസം, എം ഫോണ്‍ ലോകമാകെ തരംഗമാവുന്നു

May 17th, 2017

സ്മാര്‍ട്ട് ഫോണ്‍ ലോകത്തെ മലയാളി ബ്രാന്‍ഡ് എംഫോണ്‍ പുറത്തുവന്ന് രണ്ടു മാസത്തിനകം തന്നെ ആഗോള വിപണിയിലെ പ്രിയ ബ്രാന്‍ഡായി മാറുന്നു. ദുബായ്, ഖത്തര്‍, ഷാര്‍ജ , സൗദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് നാടുകളിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എംഫോണ്‍ സ്മാര്‍ട്ട് ഫോണുകള്‍ തരംഗമാവുന്നുണ്ട്. ഈ രാജ്യങ്ങളിലെ നൂറിലധികം ഓണ്‍ ലൈന്‍ സൈറ്റുകളിലും, ഗ്ലോബല്‍ സൈറ്റുകളായ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ജടോപോടോ, സൂക്, കൂടാതെ വന്‍കിട, ചെറുകിട മൊബൈല്‍ വ്യാപാര കേന്ദ്രങ്ങളി...More »

Tags: , ,

സൈറ്റ് നവീകരിച്ചു, ഫ്രീഡം 251 ഫോണ്‍ ബുക്കിംഗ് വീണ്ടും തുടങ്ങി

February 19th, 2016

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന 'ഫ്രീഡം 251' ന്റെ ഓണ്‍ ലൈന്‍ ബുക്കിംഗ് ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പുനരാരംഭിച്ചു. ഫോണ്‍ ഓണ്‍ലൈന്‍ വിപണിയിലെത്തിയത് വ്യാഴാഴ്ച രാവിലെ ആറിനാണ്. ബുക്കിംഗ് സൈറ്റില്‍ സെക്കന്‍ഡില്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഇടിച്ചുകയറിയതോടെ, വെബ്‌സൈറ്റ് തകര്‍ന്നു. തുടര്‍ന്ന് ബുക്കിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു. സെക്കന്‍ഡില്‍ ആറുലക്ഷം ഹിറ്റുകളാണ് ബുക്കിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ വെബ്‌സൈറ്റിനു വന്നത്. ഇത്രയും ട്രാഫിക് താങ്ങാനാവാതെ സ...More »

Tags: , , , ,

ആന്‍ഡ്രോയ്ഡ് ഫോണുമായി നോക്കിയ

September 14th, 2015

ഒരിക്കല്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ വമ്പന്മാരായ നോക്കിയ തിരിച്ചുവരവിന്റെ പാതയില്‍. പുതിയ ആന്‍ഡ്രോയ്ഡ് ഫോണുമായാണ് നോക്കിയ എത്തുന്നത്. ഫോണിന്റെ സവിശേഷതകളും ചിത്രങ്ങളും കമ്പനി പുറത്തുവിട്ടു. നോക്കിയ സി1 എന്നുപേരുള്ള ഫോണ്‍ കനം കുറഞ്ഞ്, കര്‍വ്ഡ് ഡിസൈനിലാണ്. ഫോണിന്റെ വശങ്ങളിലാണ് സ്പീക്കറുകള്‍. അഞ്ച് ഇഞ്ച് എഫ് എച്ച് ഡി ഡിസ്‌പ്ലേ, എട്ട് മെഗാപിക്‌സല്‍ പിന്‍ ക്യാമറ, അഞ്ച് മെഗാ പിക്‌സല്‍ മുന്‍ ക്യാമറ തുടങ്ങി നിരവധി സവിശേഷതകള്‍ ഫോണിനുണ്ട്. ഫോണിന്റെ വിശദവിവരങ്ങളും വിപണിയില്‍ എന്നെത്തും എന്നതിനെക്കുറിച്ചൊന്നും കമ്...More »

Tags: , , ,