എസ്ബിടി എടിഎം, ഇന്റര്‍നെറ്റ്/മൊബൈല്‍ ബാങ്കിങ് വെള്ളിയാഴ്ച രാത്രിയിലുണ്ടാവില്ല

April 21st, 2017

മുംബയ്: എസ്ബിടി ഇടപാടുകാരുടെ എടിഎം, ഇന്റര്‍നെറ്റ്/മൊബൈല്‍ ബാങ്കിങ് വെള്ളിയാഴ്ച രാത്രി തടസ്സപ്പെടും. രാത്രി 11.15 മുതല്‍ ശനിയാഴ്ച രാവിലെ 11.30 വരെയാണ് ഇടപാടുകള്‍ തടസ്സപ്പെടുന്നത്. എസ്ബിഐ ഇടപാടുകളും വെള്ളിയാഴ്ച രാത്രി 11.15 മുതല്‍ ശനിയാഴ്ച രാവിലെ ആറു മണിവരെയും ഉണ്ടാവില്ല. എസ്ബിടി-എസ്ബിഐ അക്കൗണ്ട് ലയനം നടക്കുന്നതിനാലാണ് ഇടപാടുകള്‍ തടസ്സപ്പെടുന്നത്.  More »

Tags: , ,

ഒന്നാം തീയതി മുതല്‍ പ്രതിദിനം 4500 രൂപ എടിഎമ്മില്‍നിന്നെടുക്കാം, ആഴ്ചയില്‍ ആകെ 24000 തന്നെ, മോഡിയുടെ സോപ്പിടല്‍ പ്രഖ്യാപനങ്ങള്‍ ഇന്നു രാത്രി

December 31st, 2016

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിന്നു പ്രതിദിനം പിന്‍വലിക്കാവുന്ന പരമാവധി തുക 4500 രൂപയായി പുതുവത്സരം ദിനം മുതല്‍ ഉയര്‍ത്തും. ഇതേസമയം, ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 രൂപയായി തുടരും. റദ്ദാക്കപ്പെട്ട നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചുകൊടുക്കാനുള്ള അവസരം ഇന്നലെ അവസാനിച്ചു. ഇന്നു രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നുണ്ട്. അപ്പോള്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഇന്നലെ പറഞ്ഞിരുന്നു. ദരിദ്ര വിഭാഗങ്ങള്‍ക്കു ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണം ലഭിക്കുന്ന പദ്ധതി പ്രഖ്യാപി...More »

Tags: , ,

എടിഎമ്മില്‍ നിന്ന് ഒരു ദിവസം 4,500 പിന്‍വലിക്കാം, ഒരാഴ്ച 24,000 മാത്രം

December 31st, 2016

ന്യൂഡല്‍ഹി: എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുകയുടെ പരിധി 4,500 ആയി ഉയര്‍ത്തി. എന്നാല്‍, ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി, 24,000 മാറ്റമില്ലാതെ തുടരും. വ്യാഴാഴ്ചയാണ് രാത്രിയാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം പ്രഖ്യാപിച്ചത്. ജനുവരി 1 മുതല്‍ പുതിയ പരിധി പ്രാബല്യത്തില്‍ വരും. നിലവില്‍ ഒരു ദിവസം എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 2,500 രൂപയാണ്. 500 ന്റെ പുതിയ നോട്ടുകളാവും എടിഎമ്മുകള്‍ വഴി പ്രധാനമായും നല്‍കുകയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.    More »

Tags: , , , ,

അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനി അഞ്ചു ദിവസം മാത്രം

December 26th, 2016

തിരുവനന്തപുരം: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുത്താന്‍ ഇനി അഞ്ചു ദിവസം മാത്രം. രണ്ടു ദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ച ബാങ്കുകള്‍ തുറക്കും. രണ്ടു ദിവസം അവധിയായതു മൂലം എടിഎമ്മുകള്‍ മിക്കതും കാലിയാണ്. തിങ്കളാഴ്ച ബാങ്കുകളില്‍ വന്‍ തിരക്കാവും ഉണ്ടാവുക. എല്ലായിടത്തും നോട്ട് ക്ഷാമത്തോടൊപ്പം ചില്ലറ ക്ഷാമവും രൂക്ഷമാണ്. മിക്ക എടിഎമ്മുകളിലും 2000 രൂപ നോട്ട് മാത്രമാണുള്ളത്. ചില്ലറയില്ലാത്തതിനാല്‍ 2000 രൂപ നോട്ടെടുക്കാന്‍ കച്ചവടക്കാര്‍ തയ്യാറാവുന്നില്ലെന്ന പരാതിയുമുണ്ട്. നോട്ട് അസാധുവാക്കല്‍ വിഷയത്തി...More »

Tags: , , , ,

എടിഎം ക്യൂവിലേക്ക് കാര്‍ പാഞ്ഞുകയറി ഒമ്പതു പേര്‍ക്ക് പരിക്ക്

November 15th, 2016

കോയമ്പത്തൂര്‍: എടിഎമ്മിനു മുന്നിലെ ക്യുവിലേക്ക് കാര്‍ പാഞ്ഞുകയറി ഒമ്പതുപേര്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. കോയമ്പത്തൂര്‍, ചിന്നിയം പാളയത്തെ എടിഎം കൗണ്ടറിനു മുന്നിലാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ വന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിച്ചതിനുശേഷം ക്യൂവിലേക്ക് പാഞ്ഞുകയറുകയായിരുന്നു. എടിഎം ക്യൂവിലേക്ക് കാര്‍ പാഞ്ഞുകയറി ഒമ്പതു പേര്‍ക്ക് പരിക്ക്    More »

Tags: , ,

പണം നിറയ്ക്കുന്ന എടിഎമ്മുകള്‍ മിനുറ്റുകള്‍ക്കകം കാലിയാവുന്നു, 2000 രൂപ പുതിയ എടിഎമ്മില്‍ കയറില്ല

By സ്വന്തം ലേഖകന്‍ November 11th, 2016

തിരുവനന്തപുരം: നോട്ട് പുതുക്കലിനു മുന്നോടിയായി അടച്ചിട്ട രാജ്യത്തെ എടിഎമ്മുകള്‍ വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങി. 2000 രൂപയാണ് ഒരാള്‍ക്ക് പ്രതിദിനം എടിഎമ്മില്‍ നിന്ന് പരമാവധി പിന്‍വലിക്കാന്‍ തത്കാലം അനുമതി നല്കിയിരിക്കുന്നത്. നൂറിന്റെയും അമ്പതിന്റേയും നോട്ടുകളാണ് എടിഎമ്മില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നത്. ഇതേസമയം, തുറന്ന എടിഎമ്മുകളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വച്ച പണമെല്ലാം മണിക്കൂറിനകം എടിഎമ്മില്‍ നിന്നു ജനം എടുത്തുകൊണ്ടു പോവുകയാണ്. മിക്ക എടിഎമ്മുകളും കാലിയാണ്. ബാങ്കുകള്‍ നേരിട്ട് പണം നിറക്ക...More »

Tags: ,

എടിഎം കാര്‍ഡ് രഹസ്യങ്ങള്‍ ചോര്‍ന്നത് 30 ലക്ഷം പേര്‍ക്ക്, പ്രതിക്കൂട്ടില്‍ യെസ് ബാങ്ക്

October 20th, 2016

ന്യൂഡല്‍ഹി: 30 ലക്ഷം കാര്‍ഡുകളില്‍ നിന്ന് പിന്‍ നമ്പര്‍ ഉള്‍പ്പെടെ രഹസ്യങ്ങള്‍ എ.ടി.എം വഴി ചോര്‍ന്നതായി വ്യക്തമായി. ഇത്തരത്തില്‍ ചതിക്കപ്പെട്ട ആറു ലക്ഷം ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ് മാറ്റിക്കൊടുക്കാന്‍ സറ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തീരുമാനിച്ചു. മറ്റു ബാങ്കുകളാവട്ടെ എടിഎം പിന്‍ നമ്പര്‍ മാറ്റാന്‍ കസ്റ്റമര്‍മാരോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുന്ന എ ടി എം കാര്‍ഡുകള്‍ വഴി വിദേശത്തു നിന്ന് പണം പിന്‍വലിക്കുന്നത് ഈ ബാങ്കുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. യെസ് ബാങ്കിന്റെ ഇടപാട് ...More »

Tags: , ,

തിരുവനന്തപുരത്ത് വീണ്ടും ഹൈടെക് എടിഎം തട്ടിപ്പ്

September 16th, 2016

തിരുവനന്തപുരം: തിരുവനന്തപുരത്ത് എ.ടി.എം തട്ടിപ്പു വഴി വീണ്ടും പണം കവര്‍ന്നു. പ്രവാസി മലയാളിയായ അരവിന്ദന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. പട്ടം ആക്‌സിസ് ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് പണം കവര്‍ന്നത്. പല എടിഎമ്മുകളില്‍ നിന്ന് പലതവണയായി 52,000 രൂപയാണ് അരവിന്ദന് നഷ്ടമായത്. സംഭവത്തില്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി. മറ്റൊരു സംഭവത്തില്‍ ചെമ്പഴന്തി സ്വദേശി വിനീതിന്റെ 49,000 രൂപയും നഷ്ടപ്പെട്ടു. കാനറ ബാങ്കിന്റെ മെഡിക്കല്‍ കോളേജ് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയെടുത്തത്. മെഡിക്കല്‍ കോളേജ്...More »

Tags: , , , ,

പെരുമ്പാവൂരില്‍ എടിഎം കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം

August 30th, 2016

കൊച്ചി: പെരുമ്പൂരില്‍ എടിഎം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം. വെങ്ങോലയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം ആണ് കൊള്ളയടിക്കാന്‍ ശ്രമിച്ചത്. എടിഎമ്മിന്റെ ചുവടെയുള്ള പാളി പൂര്‍ണ്ണമായും തകര്‍ത്തു. സുരക്ഷാ കാമറകള്‍ക്ക് കേടുവന്നിട്ടില്ല. കുത്തിക്കുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സുരക്ഷാ അലാം മുഴങ്ങിയപ്പോള്‍ കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടിട്ടുണ്ടാവാമെന്നാണ് നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.       https://youtu.be/Ej52gwDssqQMore »

Tags: , ,

എടിഎം തട്ടിപ്പ്: പണം പിന്‍വലിച്ചത് മുംബയിലെ 25 എടിഎമ്മുകളില്‍ നിന്ന്

August 19th, 2016

മുംബയ്: തിരുവനന്തപുരത്തെ എടിഎം തട്ടിപ്പു കേസില്‍ അറസ്റ്റിലായ റുമേനിയക്കാരന്‍ ഗബ്രിയേല്‍ മരിയന്‍ മുംബയിലെ 25 എടിഎം കൗണ്ടറുകളില്‍ നിന്ന് പണം പിന്‍വലിച്ചതായി മൊഴി നല്‍കി. പ്രതിയെ മുംബയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ഇന്നലെയും തെളിവെടുപ്പു നടത്തി. പണം പിന്‍വലിച്ച ചില എടിഎമ്മുകളില്‍ നിന്ന് പ്രതിയുടെ സിസടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു. പ്രതി താമസിച്ചിരുന്ന ദക്ഷിണ മുംബയിലെ ബ്ലൂ ബേര്‍ഡ് ഹോട്ടല്‍ എടിഎം കൗണ്ടറുകള്‍, ബാങ്കുകള്‍ എന്നിവിടങ്ങളിലാണ് പ്രതിയെ വ്യാഴാഴ്ച തെളിവെടുപ്പിനായി എത്തിച്ചത്. &n...More »

Tags: , , ,