ബാബറി കേസ് പൊടുന്നനെ പൊട്ടിവീണപ്പോള്‍ തകര്‍ന്നത് അദ്വാനിയുടെ രാഷ്ട്രപതി സ്വപ്‌നവും ജോഷിയുടെ ഉപരാഷ്ട്രപതി മോഹവും

By അഭിനന്ദ് Abhinand April 19th, 2017

ന്യൂഡല്‍ഹി: മന്‍മോഹന്‍ സിംഗിന്റെ കാലത്ത് സിബിഐ നല്കിയ ഹര്‍ജിയില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കാര്യമായ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതിരിക്കെ, അയോധ്യ കേസ് പുനര്‍വിചാരണ നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടതിലൂടെ പൊലിയുന്നത് എല്‍ കെ അദ്വാനിയുടെ രാഷ്ട്രപതി മോഹവും മുരളീ മനോഹര്‍ ജോഷിയുടെ ഉപരാഷ്ട്രപതി സ്വപ്‌നവും. പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതിക്കസേരയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഇങ്ങനെയൊരു വിധി വന്നതിലൂടെ അദ്വാനിയെ ഇനി രാഷ്ട്രത്തിന്റെ പ്രഥമപുരുഷന്റെ സ്ഥാനത്തേയക്കു പരിഗണിക്കാനാവില്ല. പ്രണബ് മാറുമ്പ...More »

Tags: , , ,

വിഎച്ച്പിയുടെ ആഘോഷങ്ങൾ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിന് ശേഷം: തൊഗാഡിയ

January 19th, 2015

മുംബൈ: വിഎച്ച്പി സ്ഥാപക ദിനം ആഘോഷിക്കുന്നത് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിന് ശേഷം മാത്രമായിരിക്കുമെന്ന് പ്രവീൺ തൊഗാഡിയ. രാമജന്മ ഭൂമിയിൽ ക്ഷേത്രം നിർമ്മിച്ചതിന് ശേഷം മാത്രമായിരിക്കും ഞങ്ങളുടെ ആഘോഷങ്ങൾ. എന്ത് വിലകൊടുത്തും ഹിന്ദുക്കൾ ക്ഷേത്രം നിർമ്മിക്കും. അതിനാൽ ക്ഷേത്ര നിർമ്മാണം പൂർത്തിയായാലുടനെ ഞങ്ങൾ ആഘോഷങ്ങൾ തുടങ്ങും- തൊഗാഡിയ പറഞ്ഞു. സരസ്വതി ശിശു മന്ദിരത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു തൊഗാഡിയ. SUMMARY: Vishva Hindu Parishad president Praveen Togadia on Sunday said th...More »

Tags: , , ,

അയോധ്യ തീര്‍ത്ഥാടകന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത് റോഡിലെറിഞ്ഞു

January 4th, 2015

അയോധ്യ: അയോധ്യയില്‍ തീര്‍ത്ഥാടനത്തിനെത്തിയ ആളുടെ കണ്ണുകള്‍ അക്രമികള്‍ ചൂഴ്‌ന്നെടുത്ത് റോഡിലെറിഞ്ഞു. ജാര്‍ഖണ്ഡിലെ ഗിരിദ്ധ് ജില്ലയില്‍ നിന്നുമാണ് കൃഷ്ണദേവ് എന്നയാള്‍ അയോധ്യയില്‍ എത്തിയത്. ക്ഷേത്രത്തില്‍ നിന്നും മടങ്ങുന്നതിനിടയില്‍ രണ്ട് പേര്‍ വാഹനം തടഞ്ഞുനിര്‍ത്തി കൃഷ്ണദേവിനോട് ലിഫ്റ്റ് ചോദിച്ചു. മടികൂടാതെ അദ്ദേഹം ഇരുവരേയും വാഹനത്തില്‍ കയറ്റി. പിന്നീട് ബോധം വീഴുമ്പോള്‍ കഠിനമായ വേദനയില്‍ നിലവിളിക്കുകയായിരുന്നു കൃഷ്ണദേവ്. നിലവിളി കേട്ടെത്തിയ ചിലരാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. കാഴ്ച നഷ്ടപ്പെട്ട കൃഷ്ണദ...More »

Tags: , ,

രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുമെന്ന് അദ്വാനിയും രാജ്‌നാഥും: ലക്ഷ്യം നരേന്ദ്രമോഡി

September 14th, 2014

www.vyganews.com/അഭിനന്ദ് ന്യൂഡല്‍ഹി : അയോധ്യയില്‍ രാമക്ഷേത്രം വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയും പറഞ്ഞത് വ്യക്തമായ ലക്ഷ്യത്തോടെയെന്നു സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോഡി തങ്ങളെ പരിഗണിക്കാതെ എല്ലാ കാര്യങ്ങളിലും മുന്നോട്ടു പോകുന്നതിലുള്ള അതൃപ്തിയാണ് ഇരു നേതാക്കളും വിവാദ വിഷയം വലിച്ചു പുറത്തിട്ടുകൊണ്ട് പ്രകടിപ്പിച്ചിരിക്കുന്നത്. രാമക്ഷേത്രത്തിനു വേണ്ടി നിലകൊണ്ടിരുന്ന മുന്‍ എംപി കൂടിയായ മഹന്ത് അവൈദ്യനാഥിന്റെ നിര്യാണത്തെത്തുടര...More »

Tags: , , ,