Vijay Mallya arrested in London, gets bail

April 18th, 2017

New Delhi: Vijay Mallya was arrested on Tuesday by Scotland Yard on an extradition warrant by India. Vijay Mallya was later granted bail. India had given a formal extradition request for Mallya as per the Extradition Treaty between India and the UK through a note verbale on February 8. While handing over the request, India had asserted that it has a legitimate case against Mallya and maintained that if an extradition request is honoured, it would show British sensitivity towards our concerns. Last month...More »

Tags: , , , ,

നഗ്നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവിക്ക് ഉപാധികളോടെ ജാമ്യം

September 2nd, 2016

പാലക്കാട്: വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവിക്കു ജാമ്യം. ഉപാധികളോടെയാണ് അഡീഷണല്‍ ജില്ലാ കോടതി ജാമ്യം അനുവദിച്ചത്. റോഡരികിലൂടെ നടന്നു പോകുമ്പോള്‍ കാറിലിരുന്ന് സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൊബൈലില്‍ ഫോട്ടോയെടുത്തെന്നുമാണ് ശ്രീജിത്തിനെതിരെയുള്ള പരാതി. കഴിഞ്ഞ മാസം 27 ന് പത്തിരിപ്പാലയ്ക്കു സമീപമായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടിക്കു മോശമായി പെരുമാറിയ ആളിനെ മനസ്സിലായിരുന്നില്ല. നഗ്നതപ്രദര്‍ശിപ്പിച്ചതിനൊപ്പം ഫോട്ടോയെടുക...More »

Tags: , , , ,

കനയ്യ കുമാറിനു ആറുമാസത്തെ ഇടക്കാല ജാമ്യം; ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്

March 2nd, 2016

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റത്തിന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിന് ജാമ്യം. കനയ്യ കുമാറിന് ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി പതിനെട്ടു ദിവസങ്ങള്‍ക്കു ശേഷമാണ് ജാമ്യം ലഭിച്ചത്. ഡല്‍ഹി ഹൈക്കോടതി കനയ്യ കുമാറിന് ആറുമാസത്തെ ഇടക്കാല ജാമ്യമാണ് നല്‍കിയത്. 10,000 രൂപ ജാമ്യത്തുക കെട്ടിവെക്കണമെന്നും ര്‍വകലാശാല അദ്ധ്യാപകര്‍ ജാമ്യം നില്‍ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ കനയ്യ കുമാര്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദ...More »

Tags: , ,

സുപ്രീം കോടതി കൈയൊഴിഞ്ഞു, ജാമ്യത്തിന് കനയ്യ ഹൈക്കോടതിയില്‍ പോകണം

February 19th, 2016

അഭിനന്ദ്/www.vyganews.com ന്യൂഡല്‍ഹി: ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ അവിടെ തന്നെ ജാമ്യം തേടാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയത്തില്‍ ഇടപെടുന്നത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നതിനാലാണ് അവിടേക്കു തന്നെ ജാമ്യത്തിനായി പോകാന്‍ നിര്‍ദ്ദേശിക്കുന്നതെന്നു കോടതി വ്യക്തമാക്കി. സീനിയര്‍ അഭിഭാഷകനായ രാജു രാമചന്ദ്രനാണ് കനയ്യ കുമാറിനു വേ...More »

Tags: , , ,

മദ്യപിച്ചു വാഹനമോടിച്ച് ആളെക്കൊന്ന കേസില്‍ സല്‍മാനെതിരേയുള്ള ശിക്ഷാവിധി തത്കാലത്തേയ്ക്കു മരവിപ്പിച്ചു  

May 8th, 2015

മുംബയ്: നടന്‍ സല്‍മാന്‍ ഖാന്റെ തടവുശിക്ഷ, സല്‍മാന്‍ നല്‍കിയ അപ്പീലില്‍ തീരുമാനമാകും വരെ ബോംബെ ഹൈക്കോടതി മരവിപ്പിച്ചു. സല്‍മാന് ജാമ്യവും അനുവദിച്ചു. അതേസമയം, സല്‍മാന്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും വിദേശയാത്രയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്. സല്‍മാന്റെ അപ്പീലില്‍ ജൂലായില്‍ കോടതി വിശദമായ വാദം കേള്‍ക്കും. സല്‍മാന് അഞ്ചുവര്‍ഷം തടവാണ് മുംബയ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചിരുന്നത്. മദ്യപിച്ച് വാഹനമോടിച്ച് ഒരാളുടെ മരണത്തിനും നാലു പേര്‍ക്കു പരുക്കേല്‍ക്കാനും കാരണമായ കേസില്‍ സെഷന...More »

Tags: , , ,

മായാ കോട്‌നാനിക്ക് ജാമ്യം അനുവദിച്ചു

July 31st, 2014

അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസിലെ പ്രതിയും ബിജെപി നേതാവുമായ മായാ കോട്‌നാനിക്ക് ജാമ്യം. ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം അനുവദിച്ചത്. 28 വര്‍ഷമാണ് കോട്‌നാനിയുടെ ശിക്ഷാകാലാവധി. ശാരീരിക അവസ്ഥ മോശമായതിനാല്‍ ഫെബ്രുവരിയില്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആറു മാസത്തെ ജാമ്യമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഗുജറാത്ത് ഹൈക്കോടതി അതു തള്ളി. എന്നാല്‍ സുപ്രീംകോടതി ഒരാഴ്ചത്തേക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ നവംബറില്‍ മൂന്നു മാസത്തേക്ക് ജാമ്യം ലഭിച്ചിരുന്നു. നരേദ്യ പാട്യ കൂട്ടക്കൊലക്കേസില്‍ 2012 ഓഗസ്റ...More »

Tags: , , , ,

പെരുന്നാള്‍ നമസ്‌കാരത്തിന് മഅ്ദനിയെല വിലക്കി

July 29th, 2014

ബംഗളൂരു: പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് വിലക്ക്. ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് കര്‍ണാടക പോലീസ് വിശദീകരിച്ചു. ജാമ്യത്തിലിറങ്ങിയ മഅ്ദനി ബംഗളൂരു സൗഖ്യ ആശുപത്രിയില്‍ ചികിത്സയിലാണ് . കഴിഞ്ഞ ദിവസം സൗഖ്യ ആശുപത്രിയിലെത്തിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മഅ്ദനിയെ സന്ദര്‍ശിച്ചിരുന്നു. മഅ്ദനിക്ക് പെരുന്നാള്‍ സമ്മാനവും നല്‍കിയാണ് മുഖ്യമന്ത്രി മടങ്ങിയത്. കാഴ്ചശക്തി കുറഞ്ഞതിനാല്‍ സ്വന്തം നിലയ്ക്ക് ചികിത്സ തേടാന്‍ അനുവദിക്കണമെന്ന മദനിയുടെ ആവശ്...More »

Tags: , ,

രണ്ടാം മാറാട് കലാപം, 22 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

July 14th, 2014

കോഴിക്കോട്: രണ്ടാം മാറാട് കലാപത്തില്‍ കോടതി ശിക്ഷിച്ച 22 പ്രതികള്‍ക്കും സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥകള്‍ വിചാരണകോടതിയ്ക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എട്ടു പേര്‍ കൊല്ലപ്പെട്ട രണ്ടാം മാറാട് കലാപ കേസിലെ പ്രതികളില്‍ 22 പേര്‍ക്ക് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവു ശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു.More »

Tags: ,