എസ്ബിടി എടിഎം, ഇന്റര്‍നെറ്റ്/മൊബൈല്‍ ബാങ്കിങ് വെള്ളിയാഴ്ച രാത്രിയിലുണ്ടാവില്ല

April 21st, 2017

മുംബയ്: എസ്ബിടി ഇടപാടുകാരുടെ എടിഎം, ഇന്റര്‍നെറ്റ്/മൊബൈല്‍ ബാങ്കിങ് വെള്ളിയാഴ്ച രാത്രി തടസ്സപ്പെടും. രാത്രി 11.15 മുതല്‍ ശനിയാഴ്ച രാവിലെ 11.30 വരെയാണ് ഇടപാടുകള്‍ തടസ്സപ്പെടുന്നത്. എസ്ബിഐ ഇടപാടുകളും വെള്ളിയാഴ്ച രാത്രി 11.15 മുതല്‍ ശനിയാഴ്ച രാവിലെ ആറു മണിവരെയും ഉണ്ടാവില്ല. എസ്ബിടി-എസ്ബിഐ അക്കൗണ്ട് ലയനം നടക്കുന്നതിനാലാണ് ഇടപാടുകള്‍ തടസ്സപ്പെടുന്നത്.  More »

Tags: , ,

നോട്ടില്ല, ബിവറേജസിന്റെ പണം ട്രഷറിയില്‍

April 18th, 2017

തിരുവനന്തപുരം: നോട്ടു ക്ഷാമം രൂക്ഷമായതോടെ ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നുള്ള വരുമാനം ട്രഷറിയില്‍ അടയ്ക്കാന്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശം. ഇപ്പോള്‍ ബാങ്കുകളിലാണ് പണം അടയ്ക്കുന്നത്. ഇതിനായി ഫെഡറല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, കാനറാ ബാങ്ക്, പഞ്ചാബ് സിന്ധ് ബാങ്ക് എന്നിവയുമായി ബിവറേജസ് കോര്‍പ്പറേന് കരാറുണ്ട്. ബിവറേജസ് കോര്‍പ്പറേഷനുകള്‍ക്ക് ദിവസവും 20 കോടിയോളം രൂപയാണ് വരുമാനം. ട്രഷറികളില്‍ പണമടക്കാന്‍ ബാങ്കുകളുമായുള്ള കരാര്‍ അവസാനിപ്പിക്കണം. മാത്രമല്ല പണം സുരക്ഷിതമായി ട്രഷറികളില്‍ എത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കേണ...More »

Tags: , ,

ഇടപാടുകാരനെ കൊള്ളയടിക്കാന്‍ എസ്ബിഐയും; സര്‍വീസ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചു

April 1st, 2017

തിരുവനന്തപുരം: പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, എടിഎം തുടങ്ങിയ സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജ്ജുകള്‍ എസ്ബിഐയും വര്‍ദ്ധിപ്പിച്ചു. സ്വകാര്യ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് എസ്ബിഐയുടേയും നടപടി. സര്‍വീസ് ചാര്‍ജ്ജുകളുടെയും പിഴകളുടെയും രൂപത്തില്‍ ഇടപാടുകാരെ വന്‍തോതില്‍ കൊള്ളയടിക്കുന്നതാണ് ബാങ്കുകളുടെ പുതിയ നീക്കം. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ 20 രൂപ മുതല്‍ 100 രൂപവരെയാണ് ഈടാക്കുന്നത്. എസ്ബിഐ കസ്റ്റമര്‍ എസ്ബിഐ എടിഎമ്മില്‍ നിന്ന് ഒരു മാസം അഞ്ചു തവണയില്‍ കൂടുതല്...More »

Tags: , ,

എസ്ബിടി ഇനിയില്ല, ശാഖകള്‍ തുടരും, അക്കൗണ്ട് നമ്പര്‍ ഇപ്പോള്‍ മാറില്ല, ചെക്ക് ബുക്കും പാസ്ബുക്കും ജൂണ്‍ വരെ

March 31st, 2017

തിരുവനന്തപുരം: സ്‌റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍ എസ്ബിഐയില്‍ ലയിച്ചു. എന്നാല്‍, നിലവിലുള്ള എസ്ബിടി ശാഖകള്‍ തത്കാലം തുടരും. ശാഖകളിലെ ജീവനക്കാര്‍ക്കും മാറ്റമുണ്ടാവില്ല. തത്ക്കാലം അക്കൗണ്ട് നമ്പറിനും പാസ്ബുക്കിനും മാറ്റമുണ്ടാവില്ല. ജൂണ്‍ വരെ നിലവിലുള്ള ചെക്ക്ബുക്കും പാസ്‌പോര്‍ട്ടും ഉപയോഗിക്കാം. ഒരേ സ്ഥലത്ത് രണ്ടു ബാങ്കുകളുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെയുള്ളവ സ്ഥലപ്പേരില്‍ അല്പം മാറ്റംവരുത്തി നിലനിര്‍ത്തും. എന്നാല്‍, ഇവയുടെ ഐ.എഫ്.എസ്.സി കോഡിനു മാറ്റമുണ്ടാവില്ല. നിലവില്‍ എസ്ബിടിക്ക് കേരളത്തില്...More »

Tags: ,

Government gives green signal to merger of SBI and its five associate banks

February 15th, 2017

New Delhi: Seeking to create a global-sized bank, the Cabinet today gave the go-ahead to the merger plan of SBI and its five associates, a step aimed at strengthening the banking sector through consolidation of public banks. However, no decision was taken on the proposal to also merge the Bharatiya Mahila Bank with SBI. The merger is likely to result in recurring savings, estimated at more than Rs 1,000 crore in the first year, through a combination of enhanced operational efficiency and reduced cost of fu...More »

Tags: , ,

ബാങ്കുകളുടെ ലയനം: കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം, അഞ്ച് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിക്കും

February 15th, 2017

ന്യൂഡല്‍ഹി: എസ്ബിഐയില്‍ അസോസിയേറ്റ് ബാങ്കുകള്‍ ലയിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. അതോടെ എസ്ബിഐ ഉള്‍പ്പെടെ അഞ്ച് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിക്കും. എസ്ബിഐയെ ആഗോളതലത്തില്‍ 50 ബാങ്കുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യമാണ് ലയനത്തിനു പിന്നിലുള്ളത്. അതത് ബാങ്കുകളുടെ ബോര്‍ഡുകള്‍ ലയനത്തിനു നേരത്തെ തന്നെ പച്ചക്കൊടി കാട്ടിയിരുന്നു. എസ്ബിടിക്കു പുറമെ എസ്ബിഐയില്‍ ലയിക്കുന്ന ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഒഫ് പാട്യാല, സ്റ്റേറ്റ് ബാങ്ക് ഒഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഒഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഒ...More »

Tags: , ,

ബാങ്കുകള്‍ അയഞ്ഞു, പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കും

January 9th, 2017

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളില്‍ തിങ്കളാഴ്ച മുതല്‍ ഇന്ധനം നിറക്കാനായി കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന തീരുമാനം ഡീലര്‍മാര്‍ പിന്‍വലിച്ചു. കാര്‍ഡുകള്‍ ജനുവരി 13 വരെ സ്വീകരിക്കുമെന്ന് ഓള്‍ ഇന്ത്യ പെട്രോള്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ശതമാനം ഫീസ് ഈടാക്കാനുള്ള തീരുമാനം ബാങ്കുകള്‍ നീട്ടിയതാണ് കാര്‍ഡ് സ്വീകരിക്കില്ലെന്ന നിലപാട് ഡീലര്‍മാര്‍ പിന്‍വലിക്കാന്‍ കാരണം. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം കുറച്ചു ദിവസത്തേക്ക് മാറ്റിവയ്ക്കാമെന്ന് ബാങ്കുകള്‍ സമ്മതിച്ചു. ഡീലര്‍മാര്‍ക്...More »

Tags: , , ,

ബാങ്കുകള്‍ ചതിച്ചു, തിങ്കളാഴ്ച മുതല്‍ പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് സ്വീകരിക്കില്ല

January 8th, 2017

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടില്ലാ ഇടപാടുകള്‍ക്ക് തിരിച്ചടി. തിങ്കളാഴ്ച മുതല്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറക്കാന്‍ സാധിക്കില്ല. കാര്‍ഡുകള്‍ക്ക് ബാങ്കുകള്‍ ട്രാന്‍സാക്ഷന്‍ ഫീസ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഡീലര്‍മാരുടെ തീരുമാനം. ഒരു ശതമാനം തുക അധിക നികുതി മര്‍ച്ചന്റ് ഡിസ്‌കൗണ്ടായി ഡീലര്‍മാരില്‍ നിന്ന് ഈടാക്കുമെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച രാത്രി, ഐസിഐസിഐ, എച്ച്ഡിഎഫ്‌സി, ആക്‌സിസ് തുടങ്ങിയ ബാങ്കുകള്‍ അവരുടെ സൈ്വപ് യന്ത്രങ്ങള്‍ ഉപയോഗിക്ക...More »

Tags: , , ,

അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനി അഞ്ചു ദിവസം മാത്രം

December 26th, 2016

തിരുവനന്തപുരം: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുത്താന്‍ ഇനി അഞ്ചു ദിവസം മാത്രം. രണ്ടു ദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ച ബാങ്കുകള്‍ തുറക്കും. രണ്ടു ദിവസം അവധിയായതു മൂലം എടിഎമ്മുകള്‍ മിക്കതും കാലിയാണ്. തിങ്കളാഴ്ച ബാങ്കുകളില്‍ വന്‍ തിരക്കാവും ഉണ്ടാവുക. എല്ലായിടത്തും നോട്ട് ക്ഷാമത്തോടൊപ്പം ചില്ലറ ക്ഷാമവും രൂക്ഷമാണ്. മിക്ക എടിഎമ്മുകളിലും 2000 രൂപ നോട്ട് മാത്രമാണുള്ളത്. ചില്ലറയില്ലാത്തതിനാല്‍ 2000 രൂപ നോട്ടെടുക്കാന്‍ കച്ചവടക്കാര്‍ തയ്യാറാവുന്നില്ലെന്ന പരാതിയുമുണ്ട്. നോട്ട് അസാധുവാക്കല്‍ വിഷയത്തി...More »

Tags: , , , ,

ശനിയാഴ്ച നോട്ടുമാറ്റം മുതിര്‍ന്നവര്‍ക്കു മാത്രം

November 18th, 2016

തിരുവനന്തപുരം: ശനിയാഴ്ച മുതിര്‍ന്നവര്‍ക്കു മാത്രമേ നോട്ടുമാറാന്‍ കഴിയുകയുള്ളൂ. മുടങ്ങിക്കിടക്കുന്ന ജോലികള്‍ ചെയ്തു തീര്‍ക്കാനാണ് ഈ തീരുമാനം. ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ച ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നു. നോട്ട് നിരോധനത്തോടെ ബാങ്കുകളില്‍ അധിക ജോലിയാണ്. മതിയായ വിശ്രമം പോലുമില്ലാതെയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്.       https://youtu.be/Jmw0RiEMQSQ    More »

Tags: , , ,