ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ അദ്വാനി അടക്കമുള്ളവരുടെ വിചാരണ തിങ്കഴാള്ച തുടങ്ങും

May 22nd, 2017

Advaniഡല്‍ഹി: ബാബറി മസ്ജിദ് ഗൂഢാലോചന കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി ഉള്‍പ്പെടെയുള്ള നേതാക്കളുടെ വിചാരണ തിങ്കളാഴ്ച തുടങ്ങും. അദ്വാനിക്കു പുറമെ മുരളിമനോഹര്‍ ജോഷി, ഉമാഭാരതി ഉള്‍പ്പെടെ പതിമൂന്ന് നേതാക്കള്‍ക്കെതിരെയാണ് ഗൂഢാലോചന കേസ്. സുപ്രീം കോടതി ഉത്തരവ് പ്രകാരം ലക്‌നൗ സിബിഐ കോടതിയിലാണ് സംയുക്ത വിചാരണ നടക്കുക. നേരത്തെ റായ്ബറേലി കോടതിയുടെ പരിഗണനയിലായിരുന്ന ഗൂഢാലോചന കേസ് ലക്‌നൗ കോടതിയിലേക്കു മാറ്റിയിരുന്നു. ബിജെപി നേതാക്കള്‍ ബാബറി മസ്ജിദ് പൊളിക്കാന്‍ ഗൂഢാലോച നടത്തിയെന്നും കര്‍സേവക്കാരെ അതിനായി...More »

Tags: , , , ,

രജനികാന്ത് ബിജെപിയിലേക്കെന്നു സൂചന, പ്രധാനമന്ത്രിയുമായി ഉടന്‍ കൂടിക്കാഴ്ചയെന്ന് റിപ്പോര്‍ട്ട്

May 21st, 2017

ചെന്നൈ: നടന്‍ രജനീകാന്ത് ബിജെപിയിലേക്കു ചേക്കേറുമെന്നു സൂചന. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബിജെപി നേതാക്കള്‍ പ്രഝാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി രജനീകാന്തിനെ സമീപിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ച ഡല്‍ഹിയില്‍ വച്ചായിരിക്കുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോട്ടില്‍ പറയുന്നു. എന്നാല്‍, പ്രധാനമന്ത്രിയും രജനീകാന്തും കൂടിക്കാഴ്ച നടത്തുന്ന കാര്യം ബിജെപി തമിഴ്‌നാട് ഘടകം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ട...More »

Tags: , , ,

കൊലവിളി പ്രസംഗം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസ്

May 16th, 2017

തിരുവനന്തപുരം: വിവാദ പ്രസംഗം നടത്തിയ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെതിരെ പൊലീസ് സ്വമേധയ കേസെടുത്തു. ആനാവൂരില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹകിനു നേരെയുണ്ടായ ആക്രണത്തിനെതിരെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിനു മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് വിവാദ പ്രസംഗം നടത്തിയത്. ആര്‍എസ്എസ് ജില്ലാ നേതാവിനെ ആക്രമിച്ചതിനു ശേഷവും പ്രദേശത്ത് സമാധാനം നിലനില്‍ക്കുന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഔദാര്യം കൊണ്ടാണ്. ആ ഔദാര്യം തീരുമ്പോള്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളെ തൊട്ട കരങ്ങളും തലകളും തേടിയുള്ള മുന്നേ...More »

Tags: , , , ,

കേന്ദ്ര നേതൃത്വം തള്ളി, പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ശോഭാ സുരേന്ദ്രന്‍

May 15th, 2017

ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരള ഗവര്‍ണര്‍ പി. സദാശിവത്തെ വിമര്‍ശിച്ച ബിജെപി സംസ്ഥാന ജനറള്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ തള്ളി കേന്ദ്ര നേതൃത്വം. ബിജെപി നേതാക്കളുടെ പരാതി മുഖ്യമന്ത്രിക്കു കൈമാറിയ ഗവര്‍ണറുടെ നടപടിയാണ് ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ ഭയമാണെങ്കില്‍ ഗവര്‍ണര്‍ രാജിവയ്ക്കണമെന്നാണ് അവര്‍ പറഞ്ഞത്. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ കൂടിയ യോഗത്തിലാണ് ഗവര്‍ണര്‍ക്കെതിരെ ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം. ഭരണഘടനാ സ്ഥാപനങ്ങളോട് എല്ലാവര്...More »

Tags: , , ,

യുപി മുഖ്യമന്ത്രിക്ക് വീരമൃത്യുവരിച്ച ജവാന്റെ വീടു സന്ദര്‍ശിക്കാന്‍ വിഐപി സൗകര്യങ്ങളൊരുക്കി, മുഖ്യമന്ത്രി പോയ ശേഷം നീക്കം ചെയ്തു

May 15th, 2017

ന്യൂഡല്‍ഹി: യുപി മുഖ്യമന്ത്രി, പാകിസ്ഥാന്‍ സൈനികരുടെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ പ്രേം സാഗറിന്റെ വീടു സന്ദര്‍ശിച്ചത് വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനായി വീട്ടില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുകയും മുഖ്യമന്ത്രി പോയ ശേഷം അവയെല്ലാം നീക്കം ചെയ്യുകയും ചെയ്തു. എസി, സോഫ, കര്‍ട്ടനുകള്‍, കാര്‍പെറ്റ്, കസേരകള്‍ എന്നിവയാണ് വീട്ടില്‍ ഒരുക്കിയത്. വൈദ്യൂതി പോകുമ്പോള്‍ പ്രവര്‍ത്തിപ്പിക്കാനായി ജനറേറ്ററും കൊണ്ടുവന്നു. മുളവടിയിലാണ് താത്കാലികമായി എസി സ്ഥാപിച്ചത്. സംഭവം തങ്ങളെ അപമാനിക്കുന്നതാണെന്ന് ചൂണ്ട...More »

Tags: , ,

യുപിയില്‍ അറവുശാലകള്‍ക്ക് അനുമതി നല്‍കണമെന്ന് കോടതി, മാംസാഹാരം കഴിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല

May 12th, 2017

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ക്ക് അനുമതി നല്‍കണമെന്ന് സര്‍ക്കാരിന് അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അറവുശാലകളുടെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞവര്‍ക്കും പുതുതായി ലൈസന്‍സ് വേണ്ടവര്‍ക്കും ഭക്ഷ്യവകുപ്പിനെ ലൈസന്‍സിനു വേണ്ടി സമീപിക്കാമെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ നിരോധിച്ച യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടിക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. മാംസാഹാരം കഴിക്കാനുള്ള വ്യക്തിയുടെ അവകാശം സര്‍ക്കാരിനു നിഷേധിക്കാ...More »

Tags: ,

കോട്ടയം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ തുടങ്ങി, പരീക്ഷകള്‍ക്കു മാറ്റമില്ല

May 12th, 2017

കോട്ടയം: കോട്ടയം ജില്ലയില്‍ ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താല്‍. കുമരകം പഞ്ചായത്തിലെ രണ്ട് ബിജെപി അംഗങ്ങളെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പഞ്ചായത്ത് അംഗങ്ങളായ പികെ സേതു, വിഎന്‍ വിജയകുമാര്‍ എന്നിവര്‍ക്കാണ് ആക്രമണ്തതില്‍ പരിക്കേറ്റത്. ആക്രമണത്തിനു പിന്നില്‍ ഡിവൈഎഫ് പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഇന്നു നടക്കുന്ന പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന് എംജി സര്‍വകലാശാല അറിയിച്ചു. കത്തോലിക്ക സഭ കാഞ്ഞിരപ്പളളി രൂ...More »

Tags: , , ,

വെള്ളിയാഴ്ച കോട്ടയം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍

May 11th, 2017

കോട്ടയം: കോട്ടയം ജില്ലയില്‍ വെള്ളിയാഴ്ച ബിജെപി ഹര്‍ത്താവിന് പ്രഖ്യാപിച്ചു. കുമരകത്ത് ബിജെപി പഞ്ചായത്തംഗത്തെ ഗുണ്ടകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പഞ്ചായത്ത് ഓഫീസിന്റെ പടിക്കല്‍ വച്ചാണ് പഞ്ചായത്തംഗം പികെ സേതു ആക്രമിക്കപ്പെട്ടത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണത്തിനു പിന്നില്‍. ആക്രമണത്തില്‍ പരിക്കേറ്റ സേതു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.    More »

Tags: , ,

മൂന്നാര്‍ വിഷയം ഏറ്റെടുക്കാന്‍ ബിജെപി, എംപിമാര്‍ സന്ദര്‍ശിക്കും

May 8th, 2017

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ ഇടതുവലതു മുന്നണികള്‍ അയഞ്ഞ സമീപനം സ്വീകരിക്കുമ്പോള്‍ വിഷയം ഏറ്റെടുക്കാന്‍ ബിജെപി. ഇതിന്റെ ഭാഗമായി മൂന്നാര്‍ കയ്യേറ്റത്തെ കുറിച്ചു പഠിക്കാന്‍ ബിജെപി എംപിമാര്‍ മേയ് 14 ന് മൂന്നാര്‍ സന്ദര്‍ശിക്കും. സംഘത്തില്‍ സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍, റിച്ചാഡ് ഹേ എന്നിവരുണ്ടാവും. ഒ. രാജഗോപാല്‍ എംഎല്‍എയും സംഘത്തെ അനുഗമിക്കുന്നുണ്ട്. ബിജെപി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരന്‍ എംപിമാരുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മൂന്ന...More »

Tags: , , ,

ദേശീയതലത്തില്‍ മതേതര ശക്തികള്‍ ഒരുമിക്കണം: മണിശങ്കര്‍ അയ്യര്‍

May 2nd, 2017

കോഴിക്കോട്: ദേശീയതലത്തില്‍ മതേതര ശക്തികള്‍ ഒരുമിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. മുസ്ലീം യൂത്ത് ലീഗ് മീറ്റിന്റെ ഭാഗമായി നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞത് ഒരു ഹിന്ദുവിനെ കൊന്നാല്‍ 100 മുസ്ലീങ്ങളെ കൊല്ലണമെന്നാണ്. പക്ഷേ, ഒരു മുസ്സീമിനെ കൊന്നാല്‍ എത്ര ഹിന്ദുക്കളെ കൊല്ലണമെന്ന് അദ്ദേഹം പറഞ്ഞില്ലെന്ന് മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചിത്രം നിരാശപ്പെടുത്തുന്നതല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെ...More »

Tags: , , ,