കല്യാണ്‍ ഗ്രൂപ്പ് കണ്‍സ്യൂമര്‍ റീട്ടെയില്‍ രംഗത്തേയ്ക്ക്, ആദ്യ ഷോറൂം കൊച്ചിയില്‍ തുറന്നു

May 17th, 2017

കൊച്ചി: കേരളത്തിലുടനീളം കണ്‍സ്യൂമര്‍ റീട്ടെയില്‍ ശൃംഖല തുറക്കുന്നതന്റെ ഭാഗമായി കല്യാണ്‍ സില്‍ക്‌സ് ഗ്രൂപ്പ് ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് കൊച്ചിയില്‍ തുറന്നു. ഹോസ്പിറ്റല്‍ റോഡില്‍ ഷോറൂമിന്റെ ആറ്, ഏഴ് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മേയ് 12ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു. 20,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ ടാക്‌സ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.വി.പി കൃഷ്ണകുമാര്‍, കല്യാണ്‍ സില്‍ക്‌സ് ചെയര്‍...More »

Tags:

മരുന്നുകളുടെ ജനറിക് നാമത്തിന്റെ പേരില്‍ പുതിയ തട്ടിപ്പിനു കളമൊരുങ്ങുന്നു

By പ്രേംജി.എം.പി (സെക്രട്ടറി, കെ.പി.ഓ) April 24th, 2017

മരുന്നുകളുടെ ജനറിക് നാമങ്ങൾ എഴുതണമെന്ന നിയമം നല്ലതു തന്നെ. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ അത് പൊതുജനത്തിന് ഗുണകരമല്ല. ഇതുമായി ബനധപ്പെട്ടു ഒരു ഫാർമസിസ്ററ് ചില കാര്യങ്ങൾ ഇവിടെ തെളിവ് സഹിതം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം വാങ്ങിയ മരുന്നുകളുടെ വിലയും അവയുടെ ബില്ലും ഇതോടൊപ്പം. ബ്രാൻഡഡ് മരുന്നിനും ജനറിക് മരുന്നിനും ഒരേ ചില്ലറ വിൽപ്പനയാണ് ഇതിൽ കാണുക. ഇവിടെ ആർക്കാണ് പ്രയോജനം കിട്ടുക.? കേന്ദ്ര സർക്കാർ മരുന്നുകളുടെ വില നിർണയ രീതിയിൽ മാറ്റം വരുത്തിയാൽ മാത്രമേ ജനറിക്നാമം എഴുതുന്ന തുകൊണ്ടു സാധാരണക്കാരന് പ്രയോജനം കിട്ടുകയുള്ളു. ...More »

Tags: ,

മിസ്ത്രിയുടെ കസേര തെറിച്ചതിനു പിന്നില്‍ ലൈംഗിക ആരോപണവും

November 11th, 2016

മുംബയ്: സൈറസ് മിസ്ത്രി ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്തായതിനു പിന്നില്‍ ഒരു ലൈംഗിക ആരോപണം കാരണമായെന്നു സൂചന. മിസ്ത്രി നേരിട്ടല്ല ലൈംഗിക ആരോപണത്തില്‍ കുടുങ്ങിയത്. കൂട്ടുകാരനെ സഹായിക്കാന്‍ പോയി പുലിവാലുപിടിക്കുകയായിരുന്നു. ടാറ്റ  ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ഹോട്ടല്‍സ് മേധാവി രാകേഷ് സര്‍നയ്‌ക്കെതിരേയാണ് ലൈംഗിക ആരോപണം ഉയര്‍ന്നത്. കമ്പനിയിലെ ഒരു ഉദ്യോഗസ്ഥയാണ് പരാതിപ്പെട്ടത്. ഹയാത് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ രാകേഷ് സര്‍നയെ ടാറ്റയിലെത്തിച്ചത് മിസ്ത്രിയാണ്. സര്‍നയാകട്ടെ സ്...More »

Tags: ,

200 വര്‍ഷത്തെ അനുഭവവുമായി വീനര്‍ബെര്‍ഗര്‍ കേരളത്തിലേക്ക്

October 12th, 2016

കൊച്ചി: ചുടുകട്ട (ടെറാകോട്ട), റൂഫ് ടൈല്‍ എന്നിവയുടെ നിര്‍മാണ രംഗത്തെ പ്രമുഖരായ വീനര്‍ബെര്‍ഗര്‍ ഗ്രൂപ്പ് കേരളത്തിലേക്ക്. കേരളത്തിലെ വീടുകള്‍ക്ക് അനുയോജ്യമായ റൂഫ് ടൈലുകളുമായാണ് വീനര്‍ബെര്‍ഗര്‍ എത്തുന്നത്. ചുമര്‍, മേല്‍ക്കൂര, കെട്ടിടങ്ങളുടെ മുന്‍വശം, ലാന്‍ഡ്‌സ്‌കേപ് എന്നിവയുടെ നിര്‍മാണത്തില്‍ രണ്ട് നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുമായാണ് വീനര്‍ബെര്‍ഗറിന്റെ വരവ്. ശ്രദ്ധാപൂര്‍വം ശേഖരിക്കുന്ന കളിമണ്ണും മികച്ച രീതിയിലുള്ള മിക്‌സിങ്ങുമാണ് വീനര്‍ബെര്‍ഗറിന്റെ പ്രത്യേകത. കൊറാമിക് റൂഫിങ് ടൈലുകള്‍ക്ക് 30 വര്‍ഷത്തെ ഗാരന്റിയു...More »

Tags: ,

തിരുവനന്തപുരം ലുലുവിന് നാളെ ശിലാസ്ഥാപനം, ഉയരുന്നത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിംഗ് മാള്‍

August 19th, 2016

തിരുവനന്തപുരം : ലുലു മാളിന്റെ തിരുവനന്തപുരം യൂണിറ്റിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 11 ന് ആക്കുളത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരത്ത് ലുലു ഉയര്‍ത്തുന്നത് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിംഗ് മാളായിരിക്കും. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, മുന്‍ മന്ത്രിമാര്‍, എം.പിമാര്‍, ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. 2,000 കോടി രൂപയാണ് തിരുവനന്തപുരത്ത് ലുലു ഗ്രൂപ്പ് ...More »

Tags: ,

മല്യയുടെ കിങ്ഫിഷര്‍ ഹൗസ് ആര്‍ക്കും വേണ്ട

March 18th, 2016

മുംബയ്: വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാനമായ കിങ്ഫിഷര്‍ ഹൗസ് ലേലം ചെയ്യാനുള്ള ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റെ ശ്രമം പാളി. ആരും ലേലത്തിന് എത്തിയില്ല. വ്യാഴാഴ്ച രാവിലെ 11.30 നാണ് ലേല നടപടികള്‍ തുടങ്ങിയത്. എന്നാല്‍, ലേലത്തിന് ആരും എത്താതിരുന്നതിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കുകയും ചെയ്തു. 17,000 സ്‌ക്വയര്‍ ഫീറ്റുള്ള കിങ്ഫിഷര്‍ ഹൗസിന്റെ അടിസ്ഥാന വില 150 കോടി രൂപയായിരുന്നു. വിജയ് മല്യയുടെ സ്വത്ത് ലേലം ചെയ്ത് വായ്പ കുടിശ്ശിക തിരിച്ചു പിടിക്കാനുള്ള ബാങ്കുകളുടെ ശ്രമത്...More »

Tags: , ,

സ്വര്‍ണം വില ഇടിഞ്ഞു, പവന് 200 രൂപയുടെ കുറവ്

March 12th, 2016

കൊച്ചി: വെള്ളിയാഴ്ച പവന് 160 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണം വില താഴ്ന്നു. പവന് 200 രൂപ കുറഞ്ഞ് 21,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ താഴ്ന്ന് 2,660 രൂപയിലാണ് വ്യാപാരം നടക്കുന്നതെന്ന് വിപണി വൃത്തങ്ങള്‍ വെളിപ്പെടുത്തി.       https://youtu.be/WNT1GMOo-78More »

Tags: , , ,

ഇ.പി.എഫ് നിക്ഷേപത്തിനു നികുതി: തീരുമാനം പിന്‍വലിച്ചു

March 8th, 2016

ന്യൂഡല്‍ഹി: എംപ്‌ളോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപം പിന്‍വലിക്കുമ്പോള്‍ മൊത്തം തുകയുടെ 60 ശതമാനത്തിന് നികുതി നല്‍കണമെന്ന ബഡ്ജറ്റിലെ വിവാദ നിര്‍ദ്ദേശം ദേശവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതൊഴിവാക്കിയെങ്കിലും ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നികുതി തുടരും. പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചാണ് ഇക്കാര്യം. നികുതി തീരുമാനത്തിനെതിരേ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധം കണക്കിലെടുത്താണ് ഈ തീരുമാ...More »

Tags: ,

വ്യവസായി സ്വരാജ് പോളിന്റെ മകന്‍ എട്ടാം നിലയില്‍ നിന്ന് വീണുമരിച്ചു

November 10th, 2015

ലണ്ടന്‍: പ്രമുഖ വ്യവസായിയും ഇന്ത്യന്‍ വംശജനുമായ സ്വരാജ് പോളിന്റെ മകന്‍ അംഗദ് പോള്‍ ലണ്ടനില്‍ കെട്ടിടത്തിന്റെ എട്ടാം  നിലയില്‍ നിന്ന് വീണു മരിച്ചു. മരണത്തെക്കുറിച്ച് ലണ്ടന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മരണത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്നാണ് പൊലീസിന്റെ ആദ്യ വിലയിരുത്തല്‍. സ്വരാജ് പോള്‍ സ്ഥാപിച്ച കപാരോ ഗ്രൂപ്പിന്റെ സി.ഇ.ഒ ആണ് അംഗദ്. ഉരുക്കിന് വിലയിടിഞ്ഞതോടെ കപാരോ ഗ്രൂപ്പി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് അംഗദിന്റെ മരണം. അഭിഭാഷകയായ മിഷേല്‍ ബോണാണ് അംഗദിന്റെ ഭാര്യ. പത്തുവര്‍ഷം മുമ്പാണ് ഇവര്‍ വി...More »

Tags: , ,

ഭീമന്‍ ടാബ്‌ലറ്റുമായി സാംസങ്ങ്

October 31st, 2015

ഭീമന്‍ ടാബ് ലറ്റുമായി സാംസങ്ങിന്റെ രംഗപ്രവേശം. സ്ലേറ്റിന്റെ വലുപ്പമുള്ള ടാബ്‌ലറ്റുകളെ പിന്നിലാക്കാനാണ് വരവ്. ഗ്യാലക്‌സി വ്യൂ എന്നുപേരിട്ടിരിക്കുന്ന ടാബിന് 18.4 ഇഞ്ച് സ്‌ക്രീനുണ്ട്. 1920x1080 പിക്‌സല്‍ റെസലൂഷന്‍ ഫുള്‍ എച്ച്ഡി സ്‌ക്രീനാണ് ടാബിന്റെ പ്രത്യേകത. ഹോം സ്‌ക്രീനില്‍ യൂട്യൂബ്, ഹുലു, ട്വിച്ച്, ക്രാക്കിള്‍ എന്നിവയുടെ ഐക്കണുണ്ട്. വീഡിയോ കാണാനായി ടാബ് ഉപയോഗിക്കുന്നവര്‍ക്ക് അനുയോജ്യമായ ചോയിസാവും ഗ്യാലക്‌സി വ്യൂ. 1.6 ഗിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസര്‍, 2 ജിബി റാം, 32/64 ജിബി ഇന്റേണല്‍ മെമ്മറി,...More »

Tags: , , ,