2030 മുതല്‍ ഇലക്ട്രിക് കാറുകള്‍ മാത്രം, ഇന്ത്യ പുതിയൊരു വിപ് ളവത്തിനു തുടക്കമിടുന്നു

By അഭിനന്ദ് April 30th, 2017

ന്യൂഡല്‍ഹി : പെട്രോളിയം ഇറക്കുമതിയും മലിനീകരണവും തടയുന്നതിനു ലക്ഷ്യമിട്ട്, ഇന്ത്യ സമ്പൂര്‍ണമായി ഇലക്ട്രിക് കാറുകള്‍ രംഗത്തിറക്കാന്‍ പദ്ധതിയിടുന്നു. 2030 മുതല്‍ രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ മാത്രം വില്പനയ്ക്കിറക്കാനാണ് പദ്ധതി. കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയലാണ് സമഗ്രമായ ഈ പദ്ധതിയെക്കുറിച്ചു സൂചന നല്കിയത്. ഇതിനായി ആദ്യത്തെ രണ്ടുമൂന്നു വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ വാഹന നിര്‍മാതാക്കള്‍ക്കു പിന്തുണയും സഹായവും നല്കും. മാരുതിയെ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായി കൈപിടിച്ചുയര്‍ത്തിയതിനു സമാനമായ പദ്ധ...More »

Tags: ,

റേസിംഗ് താരം അശ്വിനും ഭാര്യയും മരിച്ച ദുരന്തം അതിവേഗം നിമിത്തമെന്നു സംശയം

By ദീപക് നമ്പ്യാര്‍ March 18th, 2017

  ചെന്നൈ : പ്രമുഖ കാര്‍ റേസര്‍ അശ്വിന്‍ വിജയും ഭാര്യ ഡോ. നിവേദിതയും മരിച്ച അപകടം അതിവേഗം നിമിത്തമാണെന്നു പ്രാഥമിക നിഗമനം. ഇന്നു വെളുപ്പിനാണ് 27 കാരനായ അശ്വിനും ഭാര്യയും സഞ്ചരിച്ചിരുന്ന ബിഎംഡബഌയു കാര്‍ സാന്താം ഹൈ റോഡില്‍ വച്ച് നിയന്ത്രണം വിട്ടു മരത്തിലിടിച്ച് തീപിടിച്ച് ഇരുവരും വെന്തുമരിച്ചത്. തീപിടിച്ച കാര്‍ പൊട്ടിത്തെറിയോടെ കത്തിയമരുകയായിരുന്നു. നാട്ടുകാര്‍ ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ ലോക്ക് തുറക്കാനാവാതെ വന്നതും തീ ആളിപ്പടര്‍ന്നതും ഇരുവരെയും രക്ഷിക്കുന്നതിനു തടസ്സമായി. മരത്തിനും...More »

Tags: ,

എയര്‍ബാഗ് ചതിച്ചു, ജനറല്‍ മോട്ടോഴ്‌സ് 43 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

September 10th, 2016

വാഷിംഗ്ടണ്‍: അമേരിക്കയിലെ ലോകപ്രശസ്ത ബ്രാന്‍ഡുകളിലൊന്നായ ജനറല്‍ മോട്ടോഴ്‌സ് എയര്‍ ബാഗിലെ തകരാറിനെ തുടര്‍ന്ന് ലോകമെമ്പാടും വിറ്റഴിച്ച 43 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. 2014-17 വരെയുള്ള കാലത്തു വിറ്റഴിച്ച കാര്‍, എസ്‌യുവി, ട്രക്ക് എന്നിവയാണ് തിരിച്ചുവിളിക്കുന്നത്. വാഹനത്തിലെ സോഫ്റ്റ് വേറാണ് ചതിച്ചത്. ഇതുമിനിത്തം അപകടമുണ്ടായാല്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കുന്നില്ല. ഇത്തരത്തില്‍ ചിലര്‍ക്കു മരണം സംഭവിക്കുകയും മറ്റു ചിലര്‍ക്ക് ഗുരുതര അംഗവൈകല്യമുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് കമ്പനി മുഖം രക്ഷിക്കാനായി വാ...More »

Tags: ,

യൂബര്‍ ടാക്‌സിയുടെ ആദ്യ വനിതാ ഡ്രൈവര്‍ ഭാരതി തൂങ്ങിമരിച്ച നിലയില്‍

June 28th, 2016

ബംഗളൂരു: യൂബര്‍ ടാക്‌സി സര്‍വീസിലെ ആദ്യ വനിത ഡ്രൈവറായ ഭാരതി വീരാതിനെ (39) ബംഗളൂരുവിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയാണ് ഭാരതി. പത്തു വര്‍ഷം മുമ്പാണ് ബംഗളൂരുവിലത്തെിയത്. തയ്യല്‍ക്കാരി കൂടിയായ ഭാരതി ഡ്രൈവിങ് പഠിച്ച് യൂബര്‍ ടാക്‌സി സര്‍വ്വീസില്‍ ചേരുകയായിരുന്നു. ബംഗളൂരുവിലെ ആദ്യ യൂബര്‍ വനിതാ ഡ്രൈവര്‍ എന്ന നിലയില്‍ ഭാരതി മാധ്യമശ്രദ്ധ നേടിയിരുന്നു. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല. ഭാരതി ഓടിച്ചിരുന്ന ...More »

Tags: ,

വിറ്റാര ബ്രീസ കുതിക്കുന്നു, രണ്ടാഴ്ച കൊണ്ട് 20,000 ബുക്കിംഗ്

March 25th, 2016

മുംബയ്: മാരുതി സുസുക്കി പുറത്തിറക്കുന്ന പുതിയ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം, വിറ്റാര ബ്രീസ, വിപണിയില്‍ വന്‍ കുതിപ്പിലേക്ക്. ഇതിനകം വാഹനത്തിന് 20,000 ബുക്കിംഗ് ലഭിച്ചു. പുറത്തിറങ്ങി രണ്ടാഴ്ച കൊണ്ടാണ് ഇത്രയും ബുക്കിംഗ് നേടി കമ്പനി ചരിത്രം കുറിച്ചിരിക്കുന്നത്. 6.99 ലക്ഷം മുതല്‍ 9.68 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. അഞ്ച് വര്‍ഷത്തിനിടെ മാരുതി സുസുക്കി ഇന്ത്യ പുറത്തിറക്കിയ 15 പുതിയ മോഡലുകളില്‍ വിറ്റാര ബ്രീസയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചിരിക്കുകയാണ്. 2016 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വിറ്റാര ബ്രീസ ഔദ...More »

Tags: , ,

അലക്ഷ്യ ഡ്രൈവിംഗിലെ അപകടമരണം: 73 ലക്ഷം നഷ്ടപരിഹാരത്തിന് വിധി

February 10th, 2016

ന്യൂഡല്‍ഹി: അലക്ഷ്യമായി ഓടിച്ച കാര്‍ ഇടിച്ചു മരിച്ചയാളുടെ കുടുംബത്തിന് ഡല്‍ഹി എംഎസിടി കോടതി 73.11 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. 2014ല്‍ യോഗേഷ് മുന്‍ജലിനെ അലക്ഷ്യ ഡ്രൈവിംഗിലൂടെ കൊന്ന കേസിലാണ് വിധി. ബൈക്കില്‍ സഞ്ചരിച്ചിരുന്ന യോഗേഷിനെ അലക്ഷ്യമായി ഓടിച്ച കാര്‍ ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യോഗേഷിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. യോഗേഷിന്റെ രണ്ടു കുട്ടികളും പ്രയപൂര്‍ത്തിയാകാത്തവരാണെന്നതും ഭാര്യയ്ക്ക് ജോലിയില്ലെന്നതും പരിഗണിച്ചാണ് 73,11,200 രൂപ നഷ്ടപരിഹാരം നല്‍കാന്‍ എ...More »

Tags: , ,

പഠാന്‍കോട്ടുനിന്നുള്‍പ്പെടെ രണ്ടു കാറുകള്‍ കാണാതെപോയി, ഒരു ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍

January 22nd, 2016

ന്യൂഡല്‍ഹി: രാജ്യത്തെ വീണ്ടും ഭീതിപ്പെടുത്തിക്കൊണ്ട് പഠാന്‍കോട്ടില്‍ നിന്ന് ഒരു ആള്‍ട്ടോ കാറും ഇന്‍ഡോ ടിബറ്റന്‍ ബോഡര്‍ പൊലീസിലെ ഒരു ഇന്‍സ്‌പെക്ടറുടെ കാറും കാണാതെപോയി. പഠാന്‍കോട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ എത്തിയത് ഗുരുദാസ്പുര്‍ എസ്പിയുടെ തട്ടിയെടുത്ത കാറിലായിരുന്നു. ഇതാണ് സംശയവും ആശങ്കയും ജനിപ്പിക്കുന്നത്. പഠാന്‍കോട് ഭീകരാക്രമണത്തിനു പിന്നാലെ അവിടെനിന്നു കാണാതായ ആള്‍ട്ടോ കാറിന്റെ ഡ്രൈവര്‍ വിജയ് കുമാറിനെ ഹിമാചല്‍പ്രദേശില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതേസമയം, കാര്‍ കണ്ടെത്താനായിട്...More »

Tags: , ,

എസ്പിയെ തട്ടിക്കൊണ്ടുപോയിട്ടും പൊലീസ് കൈകെട്ടിയിരുന്നു, ഭീകരര്‍ അനായാസം വന്ന് ആഞ്ഞടിച്ചു

January 2nd, 2016

അഭിനന്ദ്/www.vyganews.com ന്യൂഡല്‍ഹി : സുരക്ഷാസേനയുടെയും പഞ്ചാബ് പൊലീസിന്റെയും വീഴ്ചയാണ് ഇന്നു വെളുപ്പിന് പത്താന്‍കോട്ടില്‍ വ്യോമതാവളത്തിനു നേരേ ഭീകരാക്രമണം ഉണ്ടാകാന്‍ കാരണമെന്നു സൂചന. പഞ്ചാബ് പൊലീസിലെ ഒരു സൂപ്രണ്ടിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോവുകയും പിന്നീട് അദ്ദേഹത്തിന്റെ കാറും സെല്‍ഫോണും റാഞ്ചിയെടുക്കുകയും ചെയ്ത് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഭീകരരെ കണ്ടെത്താനാവാതെ പോയ പൊലീസിന്റെ വീഴ്ചയ്ക്കാണ് ഇപ്പോള്‍ വിലകൊടുക്കുന്നത്. ഗുരുദാസ്പുര്‍ പൊലീസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിംഗിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത് വ്യാഴാഴ...More »

Tags: , , ,

ദുരൂഹസാഹചര്യത്തില്‍ രണ്ടു കുട്ടികള്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍

November 29th, 2015

കാഞ്ഞങ്ങാട്: കുട്ടികളെ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പടന്നക്കാട്ട് സ്‌നേഹാലയത്തിലെ അന്തേവാസികളായ ബാബു-സൗമ്യ ഗമ്പതികളുടെ മകന്‍ അപ്പു (ഏഴ്), ജിഷോ-സൗമ്യ ദമ്പതിമാരുടെ മകന്‍ ജെറിന്‍ (ആറ്) ആണ് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടനിലയില്‍ കണ്ടത്. അനാഥാലയത്തിന്റെ പിറകില്‍ നിറുത്തിയിട്ടിരുന്ന കാറിലാണ് കുട്ടികളുടെ മൃതദേഹം കിടന്നിരുന്നത്. വൈകുന്നേരം അഞ്ചുമണിയോടെയാണ് കുട്ടികളെ കാണാതായത്. അന്വേഷണത്തില്‍ കുട്ടികളെ കാറിനുള്ളില്‍ കണ്ടെത്തി. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജെ...More »

Tags: , , ,

തൊടുപുഴയില്‍ കെ. എസ്. ആര്‍. ടി. സി ബസും കാറും കൂട്ടിയിടിച്ചു, രണ്ട് മരണം

November 29th, 2015

കോട്ടയം: തൊടുപുഴയില്‍ കാറും കെ. എസ്. ആര്‍. ടി .സി ബസും കൂട്ടിയിടിച്ച് രണ്ടു മരണം. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കുപറ്റി. മുണ്ടക്കയം സ്വദേശികളായ ബോബി മാത്യുവും അന്നമ്മ ആന്റണിയുമാണ് മരിച്ചത്. രാവിലെ ആറുമണിക്കാണ് അപകടം നടന്നത്. നെടുമ്പാശ്ശേരിയില്‍ നിന്നും മുണ്ടക്കയത്തേക്കു വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ബസ് മുണ്ടക്കയത്തില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കു പോകുകയായിരുന്നു.More »

Tags: , , , ,