മലക്കം മറിഞ്ഞു മുഖ്യമന്ത്രി, മണിയെ ന്യായീകരിച്ചു, പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു

April 25th, 2017

തിരുവനന്തപുരം: മന്ത്രി എംഎം മണിയുടെ സംസാരം നാടന്‍ ശൈലിയിലുള്ളതാണെന്നും എതിരാളികള്‍ അതിനെ പര്‍വ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലാണ് മലക്കം മറിഞ്ഞ മുഖ്യമന്ത്രി, തന്റെ മന്ത്രിസഭാംഗത്തെ ന്യായീകരിച്ചത്. ഇടുക്കിയിലെ ഓരോ കാര്യങ്ങളും വ്യക്തമായി അറിയുന്നയാളാണ് മണി. പെന്പിള ഒരുമൈയുടെ സമരം രാഷ്ട്രീയ പ്രേരിതമാണ്. പ്രസം...More »

Tags: ,

മുഖ്യമന്ത്രിയും ബഹ്‌റയും കൂടിക്കാഴ്ച നടത്തി, മാറേണ്ടിവരുമെന്ന് സൂചന കൊടുത്തു, താന്‍ സര്‍ക്കാര്‍ സേവകന്‍ മാത്രമെന്ന് ബഹ്‌റ

By സ്വന്തം ലേഖകന്‍ April 24th, 2017

തിരുവനന്തപുരം: ടിപി സന്‍കുമാറിനെ ഡിജിപിയായി തിരിച്ചെടുക്കണമെന്ന സുപ്രീം കോടതി വിധിയെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും സര്‍ക്കാരാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ. സ്ഥാനമാറ്റങ്ങള്‍ ഉണ്ടാകുന്നതില്‍ തനിക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്നും താന്‍ ഒരു സര്‍ക്കാര്‍ സേവകന്‍ മാത്രമാണെന്നും ബഹ്‌റ പറഞ്ഞു. വിധിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ലോക്‌നാഥ് ബെഹ്‌റയും കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയും കൂടിക്കാഴ്ചയില്‍ പങ്കെട...More »

Tags: ,

കുരിശിനെതിരേ യുദ്ധം ചെയ്യുന്ന സര്‍ക്കാരല്ല ഇത്, മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വരുമെന്ന് മുഖ്യമന്ത്രി, കുരിശുപൊളിച്ചതിനെ അനുകൂലിച്ച് യാക്കോബായ സഭ

By സ്വന്തം ലേഖകന്‍ April 20th, 2017

തിരുവനന്തപുരം: കൂടിയാലോചനയൊന്നുമില്ലാതെ മൂന്നാറില്‍ ഒഴിപ്പിക്കല്‍ നടത്തിയ റവന്യൂ വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മൂന്നാര്‍ കൈയേറ്റത്തിനെതിരെ ഇടുക്കി ജില്ലാ ഭരണകൂടം കൈക്കൊണ്ട നടപടികളില്‍ ജാഗ്രതക്കുറവുണ്ടായി. ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചന വേണമായിരുന്നു. സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയാകുമെന്നും പൊളിക്കലല്ല സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അതൃപ്തി കളക്ടറെ നേരിട്ടു വിളിച്ച് മുഖ്യമന്ത്രി അറിയിക്ക...More »

Tags: , ,

മുഖ്യമന്ത്രി വേദനിപ്പിച്ചു, ജിഷ്ണുവിന്റെ അമ്മ കൂടിക്കാഴ്ചയ്ക്കില്ല, ന്യായീകരണവുമായി കോടിയേരിയും

April 14th, 2017

കോഴിക്കോട്: സമരം കൊണ്ട് മഹിജ എന്തുനേടിയെന്ന് ചോദിച്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കു താനില്ലെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ. മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചു. ഇതിനാലാണ് കൂടിക്കാഴ്ച വേണ്ടെന്നുവയ്ക്കുന്നതെന്നും മഹിജ വ്യക്തമാക്കി. കൂടിക്കാഴ്ചക്ക് മഹിജക്ക് നാളെ രാവിലെ പത്തിനാണ് സമയം അനുവദിച്ചിരുന്നത്. ഡി.ജി.പിയെ കാണാന്‍ പൊലീസ് ആസ്ഥാനത്തെത്തിയ മഹിജക്കെതിരായ പൊലീസ് നടപടി മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു. പൊലീസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പത്രപ്പരസ്യത്തിനെതിരെ മഹിജ പ്രതി...More »

Tags: ,

മൂന്നാര്‍, പൊലീസ്… മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് കാനം രാജേന്ദ്രന്‍

April 13th, 2017

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റ വിഷയത്തിന്റെ പേരില്‍ ഭരണമുന്നണിയിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപി ഐയും തുറന്ന പോരിലേക്ക്. മൂന്നാറില്‍ നടപ്പാക്കുന്നത് പാര്‍ട്ടി നയങ്ങളല്ലെന്നും ഇടതു സര്‍ക്കാരിന്റെ പൊതു നയമാണെന്നും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ റവന്യൂവകുപ്പ് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിന് ശേഷമാണ് കാനം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെയാണ് സിപിഎമ്മുമായി പാര്‍ട്ടി തുറന്ന പോരി...More »

Tags: , , , ,

ലാവലിൻ വാൾ വീണ്ടും പിണറായിയുടെ തലയ്ക്കു മേൽ, പുതുതന്ത്രവുമായി സിബിഐ

By സിത്ഥാർത്ഥ് ശ്രീനിവാസ് April 12th, 2017

കൊച്ചി: ലാവലിൻ കേസിൽ വേനലവധിക്കു ശേഷം വിധി പറയുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ, സംസ്ഥാന ഭരണ നേതൃത്വത്തിന് പുതിയൊരു തലവേദന കൂടിയായി. കേസിൽ കൂറ്റപത്രം റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയനെ വെറുതേ വിട്ടതിനെതിരേ സിബിഐ ഫയൽ ചെയ്ത ഹർജിയിലാണ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്. വേനലവധി കഴിഞ്ഞ് മേയ് 22ന് ശേഷം വിധിയുണ്ടാകുമെന്നാന് കോടതി പറഞ്ഞിരിക്കുന്നത്. പിണറായി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് നടന്ന ഇടപാടിൽ സംസ്ഥാന ഖജനാവിന് 374.5 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന കേസാണ് കോടതി തള്ളിയതും സിബിഐ ഇതിനെതിരേ വീണ്ട...More »

Tags:

ജിഷ്ണു കേസ്: സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍, പ്രതികളെ ഉടന്‍ പിടികൂടാന്‍ നിര്‍ദ്ദേശം

April 6th, 2017

തിരുവനന്തപുരം: ജിഷ്ണു കേസില്‍ പ്രതിച്ഛായ നഷ്ടപ്പെട്ട് പിണറായി സര്‍ക്കാര്‍. കേസില്‍ പ്രതികളെയെല്ലാം പിടികൂടി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള തിരക്കിട്ട നീക്കം തുടങ്ങി. മുഴുവന്‍ പ്രതികളെയും രണ്ടാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് ഡിജിപി നിര്‍ദ്ദേശം നല്‍കി. കേസ് അന്വേഷിക്കാന്‍ കൈംബ്രാഞ്ച് എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ മേല്‍നോട്ടത്തില്‍ വ്യാഴാഴ്ച പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേസിലെ പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചു. ...More »

Tags: , , , , , ,

പൊലീസിനു തൊട്ടതെല്ലാം പിഴയ്ക്കുന്നു, ഇളക്കിപ്രതിഷ്ഠ ആസന്നം, ഭരണപക്ഷത്തും സര്‍ക്കാരിനെതിരേ പ്രതിഷേധം പടരുന്നു

By സിദ്ധാര്‍ത്ഥ് ശ്രീനിവാസ് April 5th, 2017

തിരുവനന്തപുരം: പൊലീസ് തൊട്ടതെല്ലാം പിഴയ്ക്കുന്നുവെന്നായതോടെ സേനാ തലത്തിലും ഭരണതലത്തിലും അഴിച്ചുപണിക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമാവുന്നു.  മകന്റെ ദാരുണ അന്ത്യത്തിന് കാരണക്കാരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യാനെത്തിയ അമ്മയെ പൊലീസ് നടുറോഡില്‍ തല്ലിച്ചതയ്ക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തത് സര്‍ക്കാരിന് വലിയ കളങ്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജനം ഒന്നാകെ സര്‍ക്കാരിനെതിരേ തിരിയുന്ന സ്ഥിതിയാണ്. അവസരം മുതലെടുത്ത് പ്രതിപക്ഷം ഹര്‍ത്താല്‍ പ്രഖ്യാപിച്ച് തീ ആളിക്കത്തിക്കുകയുമാണ്. നിസ്സാരമായി കൈകാര്യം ...More »

Tags: , ,

മൂന്നാറിലെ സിപിഎം എംഎല്‍എ രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളെന്ന് വിഎസ്, തിരഞ്ഞെടുപ്പുവേളയില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും തലയ്ക്ക് അടി

By സ്വന്തം ലേഖകന്‍ March 28th, 2017

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പിനു തയ്യാറെടുക്കുന്ന പാര്‍ട്ടിയേയും മുന്നണിയേയും പ്രതിസന്ധിയിലാക്കിക്കൊണ്ട്, മൂന്നാറിലെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്ന് വിഎസ് അച്യുതാനന്ദന്‍ പരസ്യമായി പറഞ്ഞു.  രാജേന്ദ്രനെതിരേ വിഎസ് ആഞ്ഞടിച്ചത് പാര്‍ട്ടിയേയും ഭരണനേതൃത്വത്തെയും അമ്പരപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് വിഎസ് വെടിപൊട്ടിച്ചത്. മന്ത്രിയായിരുന്ന ശശീന്ദ്രന്‍ ഫോണ്‍ സെക്‌സ് വിവാദത്തില്‍ പുറത്തായി സര്‍ക്കാര്‍ വെട്ടിലായി നില്‍ക്കവേയാണ് വിഎസ് വജ്രായുധം പ്രയോഗിച്ചിര...More »

Tags: ,

ഫോണ്‍ സെക്‌സ്: അന്വേഷണത്തിന് സര്‍ക്കാര്‍, കള്ളക്കളി നടന്നെങ്കില്‍ ചാനലിനെതിരേയും നടപടി വേണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം

By സിദ്ധാര്‍ത്ഥ് ശ്രീനിവാസ് March 27th, 2017

തിരുവനന്തപുരം: ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ കസേര തെറിപ്പിച്ച ഫോണ്‍ സെക്‌സ് വിഷയം വെറുതേ വിടാതെ വ്യക്തമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയേയും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയേയും വിളിച്ചുവരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തി.  മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ വക്കില്‍ നില്‍ക്കവേ സര്‍ക്കാരിനെയും മുന്നണിയേയും അപമാനിക്കാനായി മനപ്പൂര്‍വം ഒരുക്കിയതാണോ ഇപ്പോഴത്തെ വിവാദമെന്നു സംശയം ബലപ്പെട്ടതോടെയാണ് മുഖ്യമന്ത്രി ശക്തമായ നിലപാട...More »

Tags: