കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബിജെപിയിലേക്ക്

April 21st, 2017

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കമല്‍നാഥ് ബിജെപിയിലേക്ക്. മധ്യപ്രദേശില്‍ നിന്നുള്ള രണ്ട് കോണ്‍ഗ്രസ് എംപിമാരില്‍ ഒരാളാണ് കമല്‍നാഥ്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യാഴാഴ്ച ഡല്‍ഹിയിലെത്തി ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായും മറ്റു മുതിര്‍ന്ന നേതാക്കളുമായും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. കോണ്‍ഗ്രസില്‍ നേരിട്ട അവഗണനയാണ് ബിജെപിയില്‍ ചേരാന്‍ കമല്‍നാഥിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. അടുത്ത വര്‍ഷം നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭരണത്തുട...More »

Tags: , ,

ബിജെപിക്കെതിരെ മഹാസഖ്യത്തിന് നിതീഷ് കുമാര്‍; കോണ്‍ഗ്രസും ഇടതുപക്ഷവും മുന്‍കയ്യെടുക്കണം

April 3rd, 2017

പട്‌ന: ബിജെപി തരംഗം പ്രതിരോധിക്കാന്‍ ദേശീയതലത്തില്‍ ബിജെപി ഇതര കക്ഷികളുടെ മഹാസഖ്യം വേണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇതിനായി കോണ്‍ഗ്രസും ഇടതുപക്ഷവും മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാറിലേതുപോലൊരു സഖ്യം ദേശീയതലത്തില്‍ അനിവാര്യമാണ്. ഇതിന്റെ അഭാവമാണ് ഉത്തര്‍പ്രദേശിലെ ബിജെപിയുടെ മുന്നേറ്റത്തിനു കാരണം. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളുടെ വോട്ട് ഒരുമിപ്പിച്ചാല്‍ ബിജെപിക്കു ലഭിച്ചതിനേക്കാള്‍ 10 ശതമാനം അധികം വോട്ടുകള്‍ വരും. ബിജെപി ഇതരപാര്‍ട്ടികളെ ഒന്ന...More »

Tags: , , , ,

കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണം; ദേശീയതലത്തില്‍ പ്രസക്തി നഷ്ടമായി: മണിശങ്കര്‍ അയ്യര്‍

March 16th, 2017

ന്യൂഡല്‍ഹി: ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടമായെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍. കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ നേതൃമാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ ജനറല്‍ സെക്രട്ടറിമാരായി യുവാക്കള്‍ വരണം. പ്രവര്‍ത്തക സമിതിയില്‍ മുതിര്‍ന്ന നേതാക്കളെയും ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് ഒഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടിരുന്നു. ഗോവയിലും മണിപ്പൂരിലും വലിയ ഒറ്റക്കക്ഷിയായിട്...More »

Tags: , ,

കപ്പിനും ചുണ്ടിനും ഇടയില്‍ മണിപ്പൂരും കോണ്‍ഗ്രസിനു നഷ്ടപ്പെട്ടു

March 13th, 2017

ഇംഫാല്‍: മണിപ്പൂരില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചേക്കും. ബെജെപിയുടെ നിയമസഭാകക്ഷി നേതാവായി എന്‍. ബിരേന്‍ സിങിനെ തിരഞ്ഞെടുത്തു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് ഇബോബി സിങ് മാധ്യമങ്ങളെ അറിയിച്ചു. ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയും ഇാേബോബി സിങിനോട് രാജിവയക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപിക്ക് 21 എംഎല്‍എമാരാണുള്ളത്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു. മൊത്തം 32 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി പറയുന്നത്. 28 എംഎല്‍എമാരാണ് മണിപ്പൂരില്‍ ക...More »

Tags: , , ,

പരീക്കര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചു, ഗോവയില്‍ ഭരണം പിടിക്കാന്‍ ബിജെപി

March 12th, 2017

പനാജി: കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രാജിവച്ചു. ഗോവയില്‍ ഭരണം പിടിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമാണ് രാജി. ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 17 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 13 സീറ്റാണ് ബിജെപിക്കു കിട്ടിയത്. ഗോവ നിയമസഭയില്‍ മൊത്തം 40 അംഗങ്ങളാണുള്ളത്. പരീക്കര്‍ മുഖ്യമന്ത്രിയായാല്‍ പിന്തുണക്കുമെന്ന് ഗോവ ഫോര്‍വേഡ് പാര്‍ട്ടി അറിയിച്ചു. മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയും പരീക്കറിനെ പിന്തുണച്ചേക്കും. 22 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് മനോഹര്‍ പരീക്കര്‍ ഗവര്‍ണറെ അറിയിച...More »

Tags: , , , ,

ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം

March 11th, 2017

ന്യൂഡല്‍ഹി: ഗോവയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടം. കോണ്‍ഗ്രസ് ഇവിടെ ആറു സീറ്റുകളില്‍ വിജയിച്ചു. മൂന്നു സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി ആറു സീറ്റുകളില്‍ വിജയിച്ചു. രണ്ടു സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എംജിപിക്ക് ഒരു സീറ്റ് ലഭിച്ചു. എന്‍സിപി ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ 3 സീറ്റില്‍ വിജയിച്ചിട്ടുണ്ട്.  More »

Tags: , , , ,

ഗോവയില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച്, മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറിന് തോല്‍വി

March 11th, 2017

ന്യൂഡല്‍ഹി: ഗോവയില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ പരാജയപ്പെട്ടു.    More »

Tags: , , ,

യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി, പഞ്ചാബില്‍ കോണ്‍ഗ്രസ്

March 11th, 2017

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിയും പഞ്ചാബില്‍ കോണ്‍ഗ്രസും ഭരണം ഉറപ്പിച്ചു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും കേവല ഭൂരിപക്ഷത്തിനു മുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. ഉത്തര്‍പ്രദേശില്‍ 60 ശതമാനത്തിലധികം സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം. നീണ്ട പതിനാലു വര്‍ഷത്തിനുശേഷമാണ് ബിജെപി ഉത്തര്‍പ്രദേശില്‍ ഭരണത്തിലേറുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചു. ഭരണകക്ഷിയായ അകാലിദള്‍-ബിജെപി സഖ്യം വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു.    More »

Tags: , , ,

പഞ്ചാബില്‍ കോണ്‍ഗ്രസ് മുന്നില്‍, ബിജെപിയെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എഎപി

March 11th, 2017

അമൃത്‌സര്‍: പഞ്ചാബില്‍ കോണ്‍ഗ്രസിനു മുന്നേറ്റം. രണ്ടാം സ്ഥാനത്ത്, ബിജെപിയെ പിന്‍തള്ളി ആംആദ്മി പാര്‍ട്ടിയാണ്. ഭരണകക്ഷിയായ അകാലിദള്‍-ബിജെപി സംഖ്യത്തിന്റെ നില മെച്ചമല്ലെന്നാണ് ആദ്യ ഫലങ്ങള്‍ നല്‍കുന്ന സൂചന.    More »

Tags: , ,

രാഹുലിനു പക്വതയില്ല, ഷീലാ ദീക്ഷിതിന്റെ പരാമര്‍ശം ഏറ്റെടുത്ത് ബി.ജെ.പി

February 24th, 2017

ലക്‌നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പക്വത വന്നിട്ടില്ലെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിതിന്റെ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി. രാഹുല്‍ വളരെ ചെറുപ്പമാണ്. വേണ്ടത്ര പക്വത വന്നിട്ടില്ല. അദ്ദേഹത്തിനു നാല്‍പ്പത് വയസ്സ് കഴിഞ്ഞിട്ടേയുള്ളൂ. നല്ലൊരു നേതാവായി വളരാന്‍ അദ്ദേഹത്തിനു കുറച്ചുകൂടി സമയം അനുവദിക്കണം. ഇതായിരുന്നു ഷീലാ ദീക്ഷിതിന്റെ പ്രസ്താവന. ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കു...More »

Tags: , , ,