വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

May 29th, 2017

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ പനിയും ജലദോഷവും പിടിപെട്ടതിനെത്തുടര്‍ന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ രക്തസമ്മര്‍ദ്ദത്തില്‍ നേരിയ വ്യതിയാനം ഉണ്ടായതിനെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. വൈകുന്നത്തോടെ രക്തസമ്മര്‍ദ്ദം സാധാരണനിലയിലായതോടെ മുറിയിലേക്കു മാറ്റി. ചൊവ്വാഴ്ചയോടെ ആശുപത്രി വിടാനാകുമെന്ന് വിഎസിന്റെ ഓഫീസ് അറിയിച്ചു.  More »

Tags: , , ,

കൊലവിളി പ്രസംഗം നടത്തിയ ബിജെപി ജില്ലാ പ്രസിഡന്റിനെതിരെ കേസ്

May 16th, 2017

തിരുവനന്തപുരം: വിവാദ പ്രസംഗം നടത്തിയ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിനെതിരെ പൊലീസ് സ്വമേധയ കേസെടുത്തു. ആനാവൂരില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹകിനു നേരെയുണ്ടായ ആക്രണത്തിനെതിരെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിനു മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിലാണ് വിവാദ പ്രസംഗം നടത്തിയത്. ആര്‍എസ്എസ് ജില്ലാ നേതാവിനെ ആക്രമിച്ചതിനു ശേഷവും പ്രദേശത്ത് സമാധാനം നിലനില്‍ക്കുന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഔദാര്യം കൊണ്ടാണ്. ആ ഔദാര്യം തീരുമ്പോള്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളെ തൊട്ട കരങ്ങളും തലകളും തേടിയുള്ള മുന്നേ...More »

Tags: , , , ,

കണ്ണൂര്‍ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

May 15th, 2017

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചുരക്കാട്ട് ബിജുവാണ് കൊല്ലപ്പെട്ടത്. റിനീഷ് ആണ് കേസിലെ മുഖ്യപ്രതി. റിനീഷ് അടക്കം നാലു പേരാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ മൂന്നു പേരാണ് പിടിയിലായത്. സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് കൊലയ്ക്കു പിന്നിലെന്ന് പൊലീസ് പറയുന്നു. റിനീഷിന് ധനരാജുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കൊലയാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഞായറാഴ്ച പൊലീസ് കസ്റ്റഡിയില്‍ ...More »

Tags: , , , ,

ജാതിസംവരണമല്ല, സാമ്പത്തിക സംവരണം വേണമെന്ന് മന്ത്രി കടകംപള്ളി, ബ്രാഹ്മണര്‍ ഭൂപരിഷ്‌കരണത്തിന്റെ ഇരകള്‍

May 13th, 2017

മലപ്പുറം: ജാതി സംവരണമല്ല, സാമ്പത്തിക സംവരണമാണ് വേണ്ടതെന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എല്ലാ ജാതിയിലും കുറച്ചുപേര്‍ സമ്പന്നരാണ്. എല്ലാവിഭാഗങ്ങളിലും പാവപ്പെട്ടവരുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭൂപരിഷ്‌കരണത്തിന്റെ ഇരകളാണ് ബ്രാഹ്മണര്‍. ഏതാനും പേരുടെ കൈവശമുണ്ടായിരുന്ന ഏക്കര്‍ കണക്കിനു ഭൂമി ആയിരക്കണക്കിനു പേരിലേക്കു കൈമാറ്റം ചെയ്യപ്പെടുകയാണ് ഭൂപരിഷ്‌കരണത്തിലൂടെ സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോഴും ഒട്ടേറെപ്പേര്‍ക്ക് കിടപ്പാടമില്ല. ബ്രാഹ്മണര്‍ ഉള്‍പ്പെടെ രണ്ടു ലക...More »

Tags: , , ,

രാജേന്ദ്രന്‍ എംഎല്‍എ കൈയേറ്റക്കാരനെന്ന് രേഖാമൂലം റവന്യൂ മന്ത്രി, കൈയേറ്റക്കാരുടെ പട്ടിക തയ്യാറായി, മന്ത്രി മണിയുടെ സഹോദരനും സിപിഎം നേതാക്കളും ലിസ്റ്റില്‍, ഭരണ മുന്നണിയില്‍ പോര് മുറുകുന്നു

May 6th, 2017

തിരുവനന്തപുരം: സിപിഎം നേതാവും ദേവികുളം എം.എല്‍.എയുമായ എസ്. രാജേന്ദ്രന്റെ വീടിരിക്കുന്ന സ്ഥലം വ്യാജ പട്ടയത്തിലുള്ള കൈയേറ്റ ഭൂമിയാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചതോടെ സിപിഎം-സിപിഐ പോര് പുതിയ തലത്തിലേക്ക്.   രാജേന്ദ്രന്റെ പക്കലുള്ളത് കൈയേറ്റ ഭൂമിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അടിവരയിട്ടു പറഞ്ഞു ദിവസങ്ങള്‍ക്കുള്ളിലാണ് സിപിഐക്കാരനായ റവന്യൂ മന്ത്രി രേഖാമൂലം ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. പിസി ജോര്‍ജിന്റെ ചോദ്യത്തിനാണ് മന്ത്രി മറുപടി എഴുതി നല്കിയത്. മൂന...More »

Tags: , , , ,

കോട്ടയത്തെ അടവുനയം ന്യായീകരിച്ച് സിപിഎം; കോണ്‍ഗ്രസിന്റെ തോല്‍വി സഹജീവികളെ അസ്വസ്ഥരാക്കിയെന്ന് കുറ്റപ്പെടുത്തല്‍

May 6th, 2017

തിരുവനന്തപുരം: കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ പിന്തുണട്ടതിനെ ന്യായീതരിച്ച് സിപിഎം മുഖപത്രത്തില്‍ എഡിറ്റോറിയല്‍. യുഡിഎഫിനെയും ബിജെപിയെയും പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. മാണി വിഭാഗവുമായുള്ള കൂട്ടുകെട്ടിനെ എതിര്‍ത്ത സിപിഐയെ വിമര്‍ശിക്കുന്നുമുണ്ട്. കോണ്‍ഗ്രസിന്റെ തോല്‍വി ഞങ്ങളുടെ സഹജീവികളില്‍ ഉള്‍പ്പെടെ അസ്വസ്ഥത സൃഷ്ടിച്ചതായി പറയുന്നു. കോണ്‍ഗ്രസില്‍ നിന്ന് ഉയര്‍ന്നതിനേക്കാള്‍ വലിയ വിലാപവും മുറവിളിയുമാണ് ഇത്തരം കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നതെന്ന് മുഖപത്രം കുറ്റപ്പെട...More »

Tags: , , ,

കോട്ടയത്ത് മാണിയെ തുണച്ചതിലൂടെ സിപിഎം മറുപടി കൊടുത്തത് സിപിഐക്ക്, കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് ഈ കൂട്ടുകെട്ട് വഴിതെളിച്ചേക്കാം

By സിദ്ധാര്‍ത്ഥ് ശ്രീനിവാസ് May 3rd, 2017

തിരുവനന്തപുരം : കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാന്‍ കെഎം മാണിക്കു പിന്തുണ കൊടുത്ത സിപിഎം നിലപാട് കേരള രാഷ്ട്രീയത്തില്‍ സംഭവിക്കാവുന്ന വലിയൊരു മാറ്റത്തിന്റെ സൂചനയായി വിലയിരുത്താം.  തങ്ങളുമായി നിരന്തരം ഇടയുന്ന സിപിഐക്കുള്ള മറുപടി കൂടിയാണ് മാണിയുമായി സിപിഎം ഉണ്ടാക്കിയിരിക്കുന്ന ചങ്ങാത്തം. പ്രാദേശികമായ നീക്കുപോക്കെന്നു മാത്രമാണ് ഇതിനെ സിപിഎം നേതൃത്വം ന്യായീകരിക്കുന്നത്. എന്നാല്‍, വ്യക്തമായ ലക്ഷ്യത്തോടെ തന്നെയാണ് ഈ നീക്കത്തിനു സിപിഎം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. മാണിയുമായി കൈകോര്‍ക്കുന്നതില്‍ സിപ...More »

Tags: , , ,

സിപിഎം സമരത്തെ ഭയക്കുന്നത് എന്തിനെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി, സിപിഎം കൊല്ലാന്‍ പോലും മടിക്കില്ലെന്ന് ആരോപണം

April 28th, 2017

മൂന്നാര്‍: പെമ്പിളൈ ഒരുമൈയുടെ സമരപ്പന്തലില്‍ സംഘര്‍ഷമുണ്ടാക്കിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് നേതാവ് ഗോമതി ആരോപിച്ചു. സമരം പൊളിക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും അവര്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ ആംആദ്മി പ്രവര്‍ത്തകരാണെന്ന ആരോപണം ഗോമതി തള്ളി. ആംആദ്മിയുമായി അഭിപ്രായഭിന്നതയില്ലെന്നും നിരാഹാരം കിടക്കുന്നതിനെ മാത്രമാണ് എതിര്‍ത്തതെന്നും അവര്‍ പറഞ്ഞു. സമരത്തിന് നാലു പേര്‍ മാത്രമാണുളളതെന്നാണ് സിപിഎം പറയുന്നത്. അങ്ങനെയെങ്കില്‍ അവര്‍ എന്തിനാണ് തങ്ങളുടെ സമരത്തെ ഭയക്കുന്നതെന്നും ഗോമതി ചോദിച്ചു. സമരപ്പന്തല്‍ ആക്ര...More »

Tags: , , ,

പെമ്പിളൈ ഒരുമൈ സമരപ്പന്തലില്‍ സംഘര്‍ഷം, പ്രതിഷേധം ആംആദ്മി പ്രവര്‍ത്തകര്‍ക്കെതിരെ, സിപിഎമ്മാണ് പിന്നിലെന്ന് ഗോമതി

April 28th, 2017

മൂന്നാര്‍: എംഎം മണിയ്‌ക്കെതിരെ സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ സംഘര്‍ഷം. ഒരു സംഘം ആളുകള്‍ സമരപ്പന്തലിലേക്കു തള്ളിക്കയറി പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സമരക്കാരും പുറത്തു നിന്ന് എത്തിയവരും തമ്മില്‍ ഉന്തും തളളുമായി. കൂടുതല്‍ പൊലീസ് എത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷാവസ്ഥ അരമണിക്കൂറോളം നീണ്ടുനിന്നും. പെമ്പിളൈ ഒരുമൈയോടൊപ്പം സമരം നടത്തുന്ന ആംആദ്മി പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു പോകണമെന്നാണ് സംഘര്‍ഷമുണ്ടാക്കിയവര്‍ ആവശ്യപ്പെട്...More »

Tags: , , , ,

സംസ്ഥാന സെക്രട്ടേറിയറ്റില്‍ മണി ഒറ്റപ്പെട്ടു, പരസ്യമായി ശാസിക്കും, ആവര്‍ത്തിക്കരുതെന്ന് താക്കീത്

April 26th, 2017

തിരുവനന്തപുരം: പെമ്പിളൈ ഒരുമൈയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് മന്ത്രി എംഎം മണിയെ പരസ്യമായി ശാസിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. വീണ്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുതെന്ന് മണിയോട് ആവശ്യപ്പെടും. ശൈലിമാറ്റാനും തെറ്റുതിരുത്താനും പല തവണ മണിയെ ഉപദേശിച്ചിട്ടും അതു പാലിച്ചില്ലെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. തന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് മണി വിശദീകരിച്ചു. എന്നാല്‍, മണിയെ ആരും പിന്തുണച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബ...More »

Tags: , , ,