Shat a Finish?! Mumbai beat Pune to win IPL

May 22nd, 2017

Mumbai Indians 129/8 (20)   Rising Pune Supergiant 126/6 (20) Hyderabad: Mumbai Indians defeated Rising Pune Supergiant in a low-scoring final to win the Indian Premier League (IPL) title here on Sunday. In a match that went right down to the last ball, Mumbai registered a one-run victory in the packed Rajiv Gandhi International stadium. This is Mumbai's third IPL title.More »

Tags: ,

മുംബയ് തന്നെ ഇന്ത്യന്‍സ്!! ജയിക്കാമായിരുന്ന മത്സരം പുണെ കളഞ്ഞുകുളിച്ചു

By mumbai indians won the ipl title May 21st, 2017

Mumbai Indians 129/8 (20)   Rising Pune Supergiant 126/6 (20) ഹൈദരാബാദ്: ക്രിക്കറ്റിന്റ എല്ലാ അനിശ്ചിതത്വവും നിറഞ്ഞ മത്സരത്തില്‍ റെസിംഗ് പുണെ സൂപ്പര്‍ ജയന്റ്‌സിന്റെ കൈയില്‍ നിന്നു മത്സരം പിടിച്ചുവാങ്ങി മുംബയ് ഇന്ത്യന്‍സ് വീണ്ടും ചാമ്പ്യന്മാരായി. ഒരു റണ്‍സിനാണ് മുംബയുടെ വിജയം. ബാറ്റിംഗില്‍ പരാജയപ്പെട്ട മുംബയ് അവസാന ഓവറുകളില്‍ ബൗളിംഗിലുണ്ടാക്കിയ നേട്ടമാണ് അവരെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത്. പുണെയ്ക്കാകട്ടെ, അനായാസം ജയിക്കാമായിരുന്ന കളി കൈവിട്ടുകളഞ്ഞതിന്റെ വേദന അടുത്തെങ്ങും മാറാനും ഇടയില്ല. തുടക്കത്ത...More »

Tags: ,

പുണെ തന്നെ സൂപ്പര്‍ ജയന്റ്‌സ്

May 21st, 2017

ഹൈദരാബാദ്: ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ പരാജയമായ മുംബയ് ഇന്ത്യന്‍സിനെ നിഷ്പ്രഭരാക്കി റെസിംഗ് പുണെ സൂപ്പര്‍ ജയന്റ്‌സ് ആദ്യ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. തുടക്കത്തില്‍ തന്നെ ത്രിപാഠിയെ ബുംറ എല്‍ബിയില്‍ കുടുക്കി പുറത്താക്കിയത് പുണെയ്ക്കു കനത്ത ആഘാതമാകുമെന്നു കരുതിയെങ്കിലും അജിന്‍ക്യ രഹാനെയുടെ സമയോചിത ഇടപടലിലൂടെ പുണെ കളിയിലേക്കു തിരിച്ചെത്തുകയായിരുന്നു. ക്ഷമയോടെ, ഏകദിന ശൈലിയില്‍ കളിച്ച രഹാനെയും ക്യാപ്ടന്‍ സ്റ്റീവന്‍ സ്മിത്തും ചേര്‍ന്ന് കളി മുന്നോട്ടു കൊണ്ടുപോയി. കൂറ്റന്‍ അടികള്‍ക്കു ശ്രമിക്കാതെ, പരിമിതമ...More »

Tags: ,

കൊല്‍ക്കത്തയെ ആറു വിക്കറ്റിനു തകര്‍ത്ത മുംബയ് ഫൈനലില്‍ പുണെയെ നേരിടും

May 19th, 2017

KOLKATA KNIGHT RIDERS 107/10 18.5 OVERS  MUMBAI INDIANS  111/4 14.3 OVERS ബംഗളൂരു : ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറു വിക്കറ്റിനു പറത്തി മുംബയ് ഇന്ത്യന്‍സ് ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ പത്താം സീസണ്‍ ഫൈനലില്‍ അയല്‍ക്കാരായ പുണെയും മുംബയും ഏറ്റുമുട്ടും. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 107ന് പുറത്താവുകയായിരുന്നു. 16 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ കരണ്‍ ശര്‍മയും ഏഴ് റണ്‍സിന് മൂന്ന് പേരെ കൂടാരംകയറ്റിയ ജസ്പ്രീത് ബുംറയുമാണ് ഷാറൂഖ് ഖാന്റെ ടീമിനെ തകര്‍ത്തത്. സൂര്യകുമാര്‍ യാദവ് (31), ഇശാന്ത് ...More »

Tags: ,

മഴ തുണച്ചു, ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത

May 18th, 2017

ബെംഗളുരു: ഐപിഎല്‍ എലിമിനേറ്റര്‍ മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത രണ്ടാം എലിമിനേറ്ററിനു യോഗ്യത നേടി. കൊല്‍ക്കത്തയെ മഴ തുണച്ച മത്സരത്തില്‍ ആറ് ഓവറില്‍ 48 എന്ന വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത കൊല്‍ക്കത്ത മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയിച്ചു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് മാത്രമേ നേടാനായുള്ളൂ. കൊല്‍ക്കത്തയ്ക്കായി ഉമേഷ് യാദവ് 21 റണ്‍സിന് രണ്ടു വിക്കറ്റ് എടുത്തു. പീയൂഷ് ചൗളയും ട്രെന്റ് ബോള്‍ട്ടും ഓരോ വിക്കറ...More »

Tags: , , ,

ഐപിഎല്ലില്‍ മുംബയെ തോല്‍പ്പിച്ച് പൂനെ ഫൈനലില്‍ കടന്നു

May 17th, 2017

മുംബയ്: ഐപിഎല്‍ പത്താം സീസണിലെ ഒന്നാം ക്വാളിഫയറില്‍ കടക്കുന്ന ആദ്യ ടീമായി പൂനെ സൂപ്പര്‍ ജയന്റ്‌സ്. മുംബയെ 20 റണ്‍സിനു തോല്‍പ്പിച്ചാണ് പൂനെ ഫൈനലില്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പൂനെ നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പൂനെയെ ബാറ്റിങ് കരുത്തില്‍ നയിച്ചത് അജിങ്ക്യ രഹാന (43 പന്തില്‍ 56), മനോജ് തിവാരി ( 48 പന്തില്‍ 58), ധോണി (26 പന്തില്‍ 40) എന്നിവരാണ്. ...More »

Tags: ,

സ്റ്റാര്‍ 11 റിയാദ് ക്രിക്കറ്റ് ടീമിന്റെ വാര്‍ഷികവും കുടുംബസംഗമവും

May 13th, 2017

റിയാദ്: സ്റ്റാര്‍ 11 റിയാദ് ക്രിക്കറ്റ് ടീമിന്റെ 5ാം വാര്‍ഷികവും കുടുംബസംഗമവും റിയാദിലെ അല്‍റാഹത്ത് ഇസ്തിറാഹില്‍ സംഘടിപ്പിച്ചു. ക്രിക്കറ്റ് ടീമിലെ അംഗങ്ങളെ നാല് തുല്യ ടീമുകളായി തിരിച്ച് വിവിധ തരം മത്സര പരിപാടികള്‍ അരങ്ങേറി. ബോള്‍ ഔട്ട്, ഫുട്‌ബോള്‍, വടംവലി, നീന്തല്‍ മത്സരം എന്നിവ അതില്‍ ശ്രദ്ധേയമായി. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരുന്നു. സ്ത്രീകളുടെ മത്സരങ്ങളില്‍ ലമണ്‍ സ്പൂണ്‍ റൈസ്, മ്യൂസിക്കല്‍ ബോള്‍ എന്നിവയും കുട്ടികളുടെ മത്സരങ്ങളില്‍ മിഠായി പെറുക്കല്‍, പെയിന്റിങ്ങ് എന്നിവ ന...More »

Tags: ,

ഡല്‍ഹിക്കു മുന്നില്‍ മുട്ടിടിച്ചു വീണു, പുണെയുടെ പ്‌ളേ ഓഫ് സാദ്ധ്യത മങ്ങി

May 13th, 2017

ന്യൂഡല്‍ഹി: ഐപിഎലില്‍ ഡല്‍ഹിയോട് ഏഴു റണ്‍സിനു തോറ്റതോടെ പുണെ സൂപ്പര്‍ ജയന്റിന്റെ പ്ലേഓഫ് സാധ്യതകള്‍ പ്രതിസന്ധിയിലായി. 169 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പുണെ 161ല്‍ എല്ലാവരും പുറത്തായി. ഡല്‍ഹിക്കാവട്ടെ പ്ലേ ഓഫ് സാധ്യത ഇല്ല. സ്‌കോര്‍: ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 168/8(20). റൈസിംഗ് പുണെ സൂപ്പര്‍ ജയ്ന്റ് 161/7(20). അവസാന ഓവറില്‍ ജയിക്കാന്‍ പുണെയ്ക്ക് വേണ്ടിയിരുന്ന 25 റണ്‍സായിരുന്നു. മനോജ് തിവാരിയാണ് ബാറ്റേന്തിയത്. ആ ഓവറില്‍ 17 റണ്‍സ് എടുക്കാനേ തിവാരിക്കു കഴിഞ്ഞുള്ളൂ. 45 പന്തില്‍ 60 റണ്‍സ് നേടിയ തിവാരിയെ അവസാന...More »

Tags: ,

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി പഞ്ചാബിന് 7 റണ്‍സ് വിജയം

May 12th, 2017

വാംഖഡെ: ഐപിഎല്ലില്‍ മുംബയ് ഇന്ത്യന്‍സിനെ പഞ്ചാബ് ഏഴു റണ്‍സിനു പരാജയപ്പെടുത്തി. നിര്‍ണ്ണായക മത്സരത്തില്‍ വിജയിച്ച പഞ്ചാബ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 2390 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബയ്ക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. പഞ്ചാബിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയാണ് പഞ്ചാബ് ഇന്നിംഗ്‌സിന് അടിത്തറപാകിയത്. 55 പന്തില്‍ 11 ഫോറും മൂന്നു സിക്‌സമടക്കം പു...More »

Tags: , , ,

ശ്രേയസ് തിളങ്ങി, ഡല്‍ഹി ജയിച്ചു; ഗുജറാത്തിനെതിരെ രണ്ടു വിക്കറ്റ് വിജയം

May 11th, 2017

കാണ്‍പൂര്‍: ഗുജറാത്ത് ലയണ്‍സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് രണ്ടു വിക്കറ്റ് വിജയം. തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം നിറഞ്ഞു നിന്ന് മത്സരത്തില്‍ രണ്ടു പന്തു ബാക്കി നില്‍ക്കെ ഡല്‍ഹി, ഗുജറാത്ത് മുന്നോട്ടു വച്ച 196 എന്ന വിജയലക്ഷ്യം മറികടന്നു. ഡല്‍ഹിക്ക് രണ്ടാം ഓവറില്‍ സഞ്ജുവിനെയും ഋഷഭിനെയും നഷ്ടമായി. പിന്നീട് ശ്രേയസ്സ് അയ്യരുടെ പിന്‍ബലത്തിലാണ് ഡല്‍ഹി വിജയക്കൊടി പാറിച്ചത്. 57 പന്തില്‍ നിന്ന് 15 ഫോറും രണ്ടു സിക്‌സറും പറത്തിയ ശ്രേയസിന് കപ്പിനും ചുണ്ടിനും ഇടയിലാണ് സെഞ്ച്വറി നഷ്ടമായത്. കരുണ്‍ നായര്‍ 15 പന്തില്‍...More »

Tags: , , ,