ഗോവിന്ദച്ചാമി ജീവിച്ചിരിക്കുന്നതാണ് എന്റെ വേദന: സൗമ്യയുടെ അമ്മ

April 28th, 2017

തൃശൂര്‍: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജീവിച്ചിരിക്കുന്നു എന്നതാണ് തന്റെ വേദനയെന്ന് സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദച്ചാമിയുടെ കൊലക്കുറ്റം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. കോടതി വിധിയില്‍ ദു:ഖമുണ്ട്. നീതി കിട്ടുമെന്നായിരുന്നു പ്രതീക്ഷ. പിഴവു പറ്റിയത് എവിടെയാണെന്നു മനസ്സിലാവുന്നില്ല. എനിക്കൊപ്പം എല്ലാവരും നിന്നു. പിഴവു പറ്റിയെന്നു പറയാന്‍ സാധിക്കില്ലെന്ന് അമ്മ സുമതി പറഞ്ഞു. ഇനിയും നീതി കിട്ടാന്‍ ഏതറ്റം വരെയും പോകു...More »

Tags: , ,

കാമുകിയെ കഴുത്തറുത്ത് കൊന്ന കേസില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പട്ടാളക്കാരന് 22 വര്‍ഷം തടവ്

April 27th, 2017

ലണ്ടന്‍: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പട്ടാളക്കാരനെ 22 വര്‍ഷം തടവിനു ശിക്ഷിച്ചു. എഡിന്‍ബര്‍ഗ് സ്വദേശിയായ ട്രിമാന്‍ ധില്ലനെയാണ് ന്യൂകാസില്‍ ക്രൗണ്‍ കോടതി ശിക്ഷിച്ചത്. ധില്ലന്റെ മുന്‍ കാമുകി ആലീസ് റഗിള്‍സിനെ ഫഌറ്റില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവം നടന്നത് 2016 ഒക്ടോബര്‍ മാസത്തിലാണ്. ധില്ലന്‍ കാമുകി ആലീസ് റഗിള്‍സിനെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. റഗിള്‍സ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ റഗിള്‍സിനെ ഫഌറ്റില്‍ കഴു...More »

Tags: , ,

കാണാതായ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍

April 27th, 2017

ഇടുക്കി: കാണാതായ വീട്ടമ്മയുടെ മൃതദേഹം വീട്ടിനു പിന്നില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. അഞ്ചു മാസം മുമ്പ് കാണാതായ പണിക്കര്‍കുടി മണിക്കുന്നേല്‍ ലാലി (43) യു മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ വാഴത്തോപ്പ് സ്വദേശി കിളിക്കല്‍ ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലാലിയെ ജോണ്‍ കൊലപ്പെടുത്തിയ ശേഷം ലൈംഗികാതിക്രമം കാട്ടി കുഴിച്ചുമൂടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി അകന്ന് ഒറ്റയ്ക്കു താമസിക്കുകയായിരുന്ന ലാലിയെ കഴിഞ്ഞ നവംബര്‍ ആദ്യമാണ് കാണാതാവുന്നത്. നവംബര്‍ ഒന്ന് അര്‍ദ്ധരാ...More »

Tags: , , ,

കുരിശിനെതിരേ യുദ്ധം ചെയ്യുന്ന സര്‍ക്കാരല്ല ഇത്, മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വരുമെന്ന് മുഖ്യമന്ത്രി, കുരിശുപൊളിച്ചതിനെ അനുകൂലിച്ച് യാക്കോബായ സഭ

By സ്വന്തം ലേഖകന്‍ April 20th, 2017

തിരുവനന്തപുരം: കൂടിയാലോചനയൊന്നുമില്ലാതെ മൂന്നാറില്‍ ഒഴിപ്പിക്കല്‍ നടത്തിയ റവന്യൂ വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. മൂന്നാര്‍ കൈയേറ്റത്തിനെതിരെ ഇടുക്കി ജില്ലാ ഭരണകൂടം കൈക്കൊണ്ട നടപടികളില്‍ ജാഗ്രതക്കുറവുണ്ടായി. ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചന വേണമായിരുന്നു. സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയാകുമെന്നും പൊളിക്കലല്ല സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അതൃപ്തി കളക്ടറെ നേരിട്ടു വിളിച്ച് മുഖ്യമന്ത്രി അറിയിക്ക...More »

Tags: , ,

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഒന്നാം പ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

April 18th, 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 375 പേജുള്ള കുറ്റപത്രത്തില്‍ ഏഴു പ്രതികളാണുള്ളത്. 165 സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 17 നാണ് വാഹനത്തില്‍ വച്ച് നടിയെ പള്‍സര്‍ സുനിയും സംഘവും ആക്രമിച്ചത്.More »

Tags: , ,

വ്യവസായിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം; കന്നട ചാനല്‍ സിഇഒ കുടുങ്ങി

April 16th, 2017

ബെംഗളൂരു: വ്യവസായിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ചാനല്‍ സിഇഒയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കടന്ന ചാനല്‍ ജനശ്രീയുടെ സിഇഒ ലക്ഷ്മിപ്രസാദ് വാജപൈയാണ് അറസ്റ്റിലായത്. അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത ചാനലില്‍ സംപ്രേക്ഷണം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയോട് 15 കോടി രൂപയാണ് ലക്ഷ്മിപ്രസാദ് ആവശ്യപ്പെട്ടത്. ഭീഷണിയെ തുടര്‍ന്ന് വ്യവസായി പൊലീസിനെ സമീപിക്കുകയായിരുന്നു. ആദ്യ ഗഡുവായി പത്തു കോടി രൂപ ലക്ഷ്മി പ്രസാദിന്റെ സഹായിയാണ് വാങ്ങിയത്. അതിനുശേഷം പൊലീസ് ബെംഗളൂരു കൊറമംഗലയിലുള്ള ചാനലിന്റെ ...More »

Tags: , , ,

നന്തന്‍കോട് കൂട്ടക്കൊല: പ്രതി മുമ്പ് വിഷം കൊടുത്തു കൊല്ലാനും ശ്രമിച്ചു

April 15th, 2017

തിരുവനന്തപുരം: കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ മുമ്പും ശ്രമിച്ചിട്ടുണ്ടെന്ന് നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍. വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കുടുംബാംഗങ്ങളെ വകവരുത്താന്‍ വിഷം തിരുവനന്തപുരം ചെട്ടികുളങ്ങരയിലെ കടയില്‍ നിന്നാണ് വാങ്ങിയത്. പൊലീസ് ഇയാളെ കടയില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തി. വിഷം ഭക്ഷണത്തില്‍ കലര്‍ത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച കുടുംബാംഗങ്ങള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവുമുണ്ടായെങ്കിലും ജീവന് അപകടം പറ്റിയില്ല. വീട്ടുകാര്...More »

Tags: , , ,

നന്തന്‍കോട് കൂട്ടക്കൊല: കേഡലിനെ കൂടാതെ കുറ്റകൃത്യത്തില്‍ മറ്റൊരാളും ഉള്‍പ്പെട്ടെന്നു സൂചന

April 14th, 2017

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലയില്‍ കേഡലിനെ കൂടാതെ മറ്റൊരാള്‍ കൂടി ഉള്‍പ്പെടായി സൂചന. മൃതദേഹങ്ങള്‍ കത്തിക്കാനായി പെട്രോള്‍ വാങ്ങാനെത്തിയത് മറ്റൊരാളാണെന്ന പമ്പ് ജീവനക്കാരന്റെ മൊഴിയാണ് ഇതിലേക്കു നയിച്ചത്. പെട്രോള്‍ വാങ്ങാനായി പമ്പില്‍ കേഡല്‍ വന്നിട്ടില്ലെന്നും ആ സമയത്ത് മറ്റൊരാളാണ് പമ്പില്‍ വന്ന് പെട്രോള്‍ വാങ്ങിയതെന്നുമാണ് കവടിയാറിലുള്ള പമ്പിലെ ജീവനക്കാരന്റെ വെളിപ്പെടുത്തല്‍. കേഡലിനെ മുമ്പു കണ്ടിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൊലപാതകം നടത്തിയ ശേഷം മൃതദ...More »

Tags: , , ,

നന്തന്‍കോട് കൂട്ടക്കൊല: വീണ്ടും മൊഴി മാറ്റി പ്രതി

April 13th, 2017

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജെന്‍സണ്‍ രാജ വീണ്ടും മൊഴിമാറ്റി. അച്ഛന്റെ സ്വഭാവദൂഷ്യമാണ് കൊല നടത്താനുള്ള കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് കേഡല്‍ പറഞ്ഞത്. മദ്യലഹരിയില്‍ അച്ഛന്‍ സ്ത്രീകളുമായി ഫോണില്‍ അശ്ലീലം സംസാരിക്കുന്നു. ഇതു തടയാന്‍ അമ്മയോട് ആവശ്യപ്പെട്ടിട്ടും അമ്മ അതു ഗൗരവത്തിലെടുത്തില്ല. അച്ഛനും അമ്മയും മരിച്ചാല്‍ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവുമെന്നു ഭയന്നിട്ടാണ് ഇവരെയും കൊലപ്പെടുത്തിയത്. ഏപ്രില്‍ രണ്ടിനു കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, കൈവ...More »

Tags: ,

ബെംഗളൂരു വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട, മൂന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടി

April 13th, 2017

ബെംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നരക്കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി. വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ നിന്നും എയര്‍ ഇന്ത്യ വിമാനനത്തിനുള്ളിലെ ടോയ്‌ലറ്റില്‍ നിന്നുമാണ് കസ്റ്റംസ് ഇന്റലിജന്‍സ് യൂണിറ്റും ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സും സംയുക്തമായി സ്വര്‍ണ്ണം പിടികൂടിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു. തമിഴ്‌നാട് സ്വദേശി മുഹമ്മദ് മൊഹ്ദീനെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്. ഒന്നാം നമ്പര്‍ ടെര്‍മിനലിലെ വിശ്രമമുറിയിലെ ടോയ്‌ലറ്റില്‍...More »

Tags: , ,