കോഴിക്കോട് 1.2 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി

May 16th, 2017

കോഴിക്കോട്: കോഴിക്കോട് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 1.2 കോടി നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ പിടികൂടി. രാത്രി എട്ടുമണിയോടെ പിവിഎസ് ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് റവന്യു ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റവന്യു ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തിയത്. സംഭവത്തില്‍ വടക്കാഞ്ചേരി സ്വദേശി സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.  More »

Tags: , ,

എഴുതിയതും മുഷിഞ്ഞതുമായ നോട്ട് വാങ്ങിയില്ലെങ്ങിയില്ലെങ്കില്‍ ബാങ്കിനെതിരേ നടപടിയെന്ന് ആര്‍ബി ഐ

April 27th, 2017

ന്യൂഡല്‍ഹി: പേന കൊണ്ട് എഴുതിയതും നിറം മങ്ങിയതുമായ 500, 2000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതിരിക്കുന്നത് തെറ്റായ നടപടിയാണെന്നും ഇത്തരം നോട്ടുകള്‍ സ്വീകരിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയയില്‍ വന്ന വ്യാജവാര്‍ത്തകളെ തുടര്‍ന്ന് പല ബാങ്കുകളും ഇത്തരം നോട്ടുകള്‍ സ്വീകരിക്കുന്നത് നിറുത്തിവച്ചിരുന്നു. ഇതിനെതിരേയാണ് കേന്ദ്ര ബാങ്ക് ഇടപെട്ടിരിക്കുന്നത്. എന്നാല്‍, കറന്‍സികളില്‍ എഴുതരുതെന്നും ക്ലീന്‍ നോട്ട് പോളിസിക്ക് എതിരാണെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും അക്കൗണ്ട് ഉടമകള്‍ക്കും റിസര്‍വ്...More »

Tags: ,

പണം പിന്‍വലിക്കുന്നതിന് ഇന്നു മുതല്‍ നിയന്ത്രണമില്ല

March 13th, 2017

മുംബയ്: നോട്ട് നിരോധനത്തെ തുടര്‍ന്ന് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മാറ്റി. എത്ര പണം വേണമെങ്കിലും ഇന്നു മുതല്‍ പിന്‍വലിക്കാം. നേരത്തെ എടിഎം, കറന്റ്, കാഷ് ക്രെഡിറ്റ്, ഓവര്‍ ട്രാഫ്റ്റിങ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ മാറ്റിയിരുന്നു. സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം കൂടി എടുത്തുകളഞ്ഞതോടെ പണം പിന്‍വലിക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി.  More »

Tags: , ,

നോട്ടു നിരോധനം ജനത്തെ വട്ടം കറക്കുന്നുവെന്ന് ഗവര്‍ണര്‍, കേരള വികസനത്തിന് സമഗ്രപദ്ധതികള്‍

By സ്വന്തം ലേഖകന്‍ February 23rd, 2017

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനത്തിന് കേരള നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണറുടെ രൂക്ഷവിമര്‍ശനം. നോട്ട് നിരോധനം കേരള സര്‍ക്കാരിനെയും ജനങ്ങളെയും വലയ്ക്കുകയാണെന്ന് പി. സദാശിവം നയപ്രഖ്യാപനത്തില്‍ പറയുന്നു. നോട്ട് നിരോധനം സര്‍ക്കാരിന്റെ റവന്യു വരുമാനം കുറയ്ക്കുകയും സഹകരണമേഖലയെ ദോഷകരമായി ബാധിക്കുകയും ചെയ്തുവെന്നും ഗവര്‍ണര്‍ വിമര്‍ശിക്കുന്നു. നോട്ടുനിരോധനത്തിനു ശേഷം സംസ്ഥാനം സാധാരണനിലയിലാകാന്‍ എത്ര സമയമെടുക്കുമെന്ന് ജനത്തിനറിയണമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ...More »

Tags: , , ,

റിസര്‍വ് ബാങ്ക് ഗവര്‍ണറാകും മുമ്പ് നോട്ടില്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ്

February 17th, 2017

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേല്‍ക്കും മുമ്പ് 200 രൂപ നോട്ടില്‍ നിലവിലെ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 200 രൂപ നോട്ടിന്റെ അച്ചടി ഓഗസ്റ്റ് 22 ന് തുടങ്ങി. അതിനു തൊട്ടുമുമ്പ് ഓഗസ്റ്റ് 21 നാണ് അടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സെപ്തംബര്‍ നാലിനാണ് ഊര്‍ജിത് പട്ടേല്‍ ചുമതലയേറ്റത്. അപ്പോള്‍ നോട്ട് അച്ചടിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനാണ്. സ്വാഭാവികമായും നോട്ടില്‍ രഘുറാം ...More »

Tags: , ,

വാലന്റൈന്‍ സമ്മാനം വ്യത്യസ്തമാക്കി, യുവാവിനെ പൊലീസ് പൊക്കി

February 15th, 2017

മുംബയ്: കാമുകിക്ക് വാലന്റൈന്‍ സമ്മാനം നല്‍കി യുവാവ് പുലിവാലു പിടിച്ചു. മുംബയിലാണ് സംഭവം. സമ്മാനം നല്‍കിയത് രണ്ടായിരത്തിന്റെ പുതുപുത്തന്‍ നോട്ടു കൊണ്ട് അലങ്കരിച്ച കാറാണ്. സോഷ്യല്‍ മീഡിയയില്‍ സമ്മാനം വൈറലായി. ഹിന്ദി ന്യൂസ് പോര്‍ട്ടല്‍ അമല്‍ ഉജാലയാണ് വാര്‍ത്ത ചിത്രം സഹിതം ആദ്യം പ്രസിദ്ധീകരിച്ചത്. പിന്നീട് വാര്‍ത്തയും ചിത്രവും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പൊലീസ് അന്വേഷണം തുടങ്ങി. ഒടുവില്‍ യുവാവിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ഇത്രയധികം രണ്ടായിരം രൂപ നോട്ടുകള്‍ യുവാവിന് ലഭി...More »

Tags: , , , ,

അസാധുവാക്കിയ നോട്ടുകള്‍ കൈവശം വച്ചാല്‍ ശിക്ഷ

February 3rd, 2017

ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമാകും. പത്തിലധികം നോട്ടുകള്‍ കൈവശം വയ്ക്കുന്നതാണ് കുറ്റകരം. ഇതു സംബന്ധിച്ച ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പതിനായിരം രൂപയോ കൈവശം വച്ച തുകയുടെ അഞ്ചിരട്ടിയോ പിഴയായി ഈടാക്കും. അസാധുവാക്കിയ നോട്ടുകള്‍ നിശ്ചിതകാലാവധിക്കു ശേഷം കൈവശം വച്ചിരുന്നാല്‍ നാലു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. അസാധു നോട്ടുകള്‍ മാറിയെടുക്കാനുള്ള സമയത്ത് വിദേശത്തായിരുന്നവര്‍ക്ക് അതു ചൂണ്ടിക്കാട്ടി മാര്‍ച്ച് 31 വരെ നോട്ട് മാറ്റിയെടുക്കാം. എന്...More »

Tags: , , ,

പണം കടത്ത്, 4.12 കോടിയുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

February 1st, 2017

ബെംഗളുരു: കേരളത്തിലേക്ക് പണം കടത്താനുള്ള ശ്രമത്തിനിടെ കോഴിക്കോട് സ്വദേശികള്‍ ബെംഗളൂരില്‍ പിടിയിലായി. കോഴിക്കോട് സ്വദേശി മുഹമ്മദ് അഫ്‌സല്‍, താമരശ്ശേരി സ്വദേശികളായ അബ്ദുല്‍ നാസിര്‍, ഷംസുദ്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് പൊലീസ് 4.12 കോടി രൂപ പിടികൂടി. പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. പണം കമ്മിഷന്‍ വ്യവസ്ഥയില്‍ കടത്തുന്നവരാണ് പിടികൂടിയവരെന്ന് പൊലീസ് പറയുന്നു. കേരളത്തില്‍ പണം എത്തിക്കേണ്ട സ്ഥലം അറിയില്ലെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. വാഹനം കേരളത്തിലെത്തുമ്പ...More »

Tags: , , , , ,

കറന്റ് അക്കൗണ്ടില്‍ നിന്ന് പരിധിയില്ലാതെ പണം പിന്‍വലിക്കാം, സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് പരമാവധി 24,000 രൂപ

January 30th, 2017

ന്യൂഡല്‍ഹി: കറന്റ് അക്കൗണ്ടില്‍ നിന്ന് പരിധിയില്ലാതെ തുക പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്കി. ഇതേസമയം, എസ്ബി അക്കൗണ്ടില്‍ നിന്ന് എടിഎം വഴിയും അല്ലാതെയും പിന്‍വലിക്കാവുന്ന പരമാവധി തുക ആഴ്ചയില്‍ 24,000 രൂപ യായി തുടരും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി റിസര്‍വ് ബാങ്ക് പിന്‍വലിക്കുകയായിരുന്നു. സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണവും വൈകാതെ പിന്‍വലിക്കുമെന്ന് ആര്‍ബിഐ അറിയിപ്പില്‍ പറയുന്നു. പുതിയ ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍വരുമ...More »

Tags: ,

Unable to get her junked notes exchanged, woman sits topless outside RBI office

January 4th, 2017

New Delhi: The woman, who was with her child, was in tears when turned away by guards today after repeated requests to exchange her demonetised notes. In protest she sat in front of the RBI entrance gate. When the guards tried to forcefully move her away from the entrance, the woman, in disgust, took off her clothes and sat topless in front of the iron gate, stunning the onlookers as well as the security personnel. Later, the RBI guards called the police and she along with her child were taken to the polic...More »

Tags: , ,