ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പു ഫലം: ആദ്യ സൂചനകള്‍ ബിജെപിക്ക് അനുകൂലം

April 26th, 2017

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ ഫല സൂചനകള്‍ ബിജെപിക്ക് അനുകൂലം. ബിജെപിയാണ് മൂന്ന് കോര്‍പ്പറേഷനുകളിലും മുന്നിട്ടു നില്‍ക്കുന്നത്. എഎപി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മിലായിരുന്നു തിരഞ്ഞെടുപ്പില്‍ പ്രധാന മത്സരം. രാജ്യതലസ്ഥാനത്തിന്റെ രാഷ്ട്രീയഭാവി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പു കൂടിയായതിനാല്‍ ഫലത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ബിജെപി തിരഞ്ഞെടുപ്പില്‍ ആധിപത്യം സ്ഥാപിക്കുമെന്നായിരുന്നു എല്ലാ അഭിപ്രായ സര്‍വേ...More »

Tags: , , , ,

മൂത്രം കുടിച്ച് തമിഴ്‌നാട് കര്‍ഷകരുടെ പ്രതിഷേധം, അവഗണിച്ചാല്‍ മലം ഭക്ഷിക്കും

April 22nd, 2017

ന്യൂഡല്‍ഹി: വ്യത്യസ്തമായ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍. കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളണം, ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നിയിച്ച് ജന്ദര്‍ മന്തറില്‍ സമരം നടത്തുന്ന കര്‍ഷകര്‍ മൂത്രം കുടിച്ചാണ് പ്രതിഷേധിച്ചത്. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ മലം ഭക്ഷിക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ പ്രതിഷേധ മാര്‍ഗ്ഗങ്ങളുമായി മുന്നോട്ടു പോകുമെന്ന് കര്‍ഷകര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ കുടിവെള്ളം ലഭിക്കുന്നില്ല. അതിനാലാണ് മൂത്രം കുടിച്ച് ദാഹമകറ്റി പ്രതിഷേധിച്ചതെന്ന് നാഷണല്‍ സ...More »

Tags: , , ,

ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് 15 റണ്‍സിന്റെ വിജയം

April 20th, 2017

ഹൈദരാബാദ്: ഐപിഎല്ലില്‍ സൈണ്‍റൈസസ് ഹൈദരാബാദിന് 15 റണ്‍സിന്റെ വിജയം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെയാണ് പരാജയപ്പെടുത്തിയത്. 192 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് ഹൈദരാബാദിനു നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ധവാന്‍-വില്ല്യംസണ്‍ കൂട്ടുകെട്ടാണ് ഹൈദരാബാദിന്റെ ശക്തിയായി മാറിയത്. 14.2 ഓവറില്‍ 136 റണ്‍സാണ് കൂട്ടുകെട്ടിന്റെ സംഭാവന. ധവ...More »

Tags: , ,

മുന്‍കൂട്ടി അറിയിച്ചിട്ടും കേരള ഹൗസില്‍ വിഎസിനു മുറി നല്‍കിയില്ല

April 17th, 2017

ന്യൂഡല്‍ഹി: പത്തു ദിവസം മുമ്പ് അറിയിച്ചിട്ടും കേരള ഹൗസില്‍ മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന് മുറി നല്‍കിയില്ല. കേരള ഹൗസ് അധികൃതരുടെ നടപടിയില്‍ വിസ് കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ രണ്ടു മണിക്കൂറിനു ശേഷം വിഎസിനു മുറി നല്‍കി. വിഎസ് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ മുതല്‍ ഡല്‍ഹിയില്‍ എത്തുമ്പോള്‍ കേരള ഹൗസിലെ 204 ാം നമ്പര്‍ മുറിയാണ് ഉപയോഗിക്കുന്നത്. പത്തു ദിവസം മുമ്പ് വിഎസിനായി മുറി ബുക്ക് ചെയ്യുകയും ചെയ്്തു. എന്നാല്‍, വിഎസിനു 104 ാം നമ്പര്...More »

Tags: , ,

കൊല്‍ക്കത്തയുടെ കുതിപ്പില്‍ ഡല്‍ഹിക്ക് പരാജയം

April 17th, 2017

ഡല്‍ഹി: ഐപിഎല്ലില്‍ ആതിഥേയരായ ഡല്‍ഹിയെ കൊല്‍ക്കത്ത അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു. ഡല്‍ഹി ഉയര്‍ത്തിയ 169 വിജയലക്ഷ്യം ഒരു പന്ത് മാത്രം അവശേഷിക്കുമ്പോള്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. മൂന്ന് ഓവറിനുള്ളില്‍ തുടരെത്തുടരെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട കൊല്‍ക്കത്തയുടെ രക്ഷകരായത് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പത്താനും പാണ്ഡെയുമാണ്. അര്‍ധ സെഞ്ച്വറി നേടി നാലാം വിക്കറ്റില്‍ 131 റണ്‍സ് നേടിയ ശേഷമാണ് പത്താന്‍ മടങ്ങിയത്. 47 പന്തില്‍ 61 റണ്‍സ് അടിച്ചെടുത്ത് മനീഷ് പാണ്ഡെ പുറത്താവാതെ നിന്നു. സഞ്ജു സാംസണിന്റെ മികച്ച ...More »

Tags: , , ,

ഒരു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയെ ലണ്ടനാക്കുമെന്ന് കേജ്‌രിവാള്‍

March 6th, 2017

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തെ ലണ്ടനു സമാനമാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വാഗ്ദാനം. മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വാഗ്ദാനം പാലിക്കുമെന്ന് കേജ്‌രിവാള്‍ പറഞ്ഞു. രണ്ടര വര്‍ഷത്തിനുള്ളില്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്കു ചെയ്യാന്‍ കഴിയാത്തത്ര കാര്യങ്ങള്‍ ഡല്‍ഹിയില്‍ ചെയ്യാന്‍ കഴിഞ്ഞതായി കേജ് രിവാള്‍ പറഞ്ഞു. എഎപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന് കേജ് രിവാള്‍ പറഞ്ഞു. വൈദ്യു...More »

Tags: , ,

ഡല്‍ഹിയില്‍ രണ്ടാം ക്ലാസുകാരിയെ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിച്ചു

February 26th, 2017

ന്യൂഡല്‍ഹി: രണ്ടാം ക്ലാസുകാരിയെ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗികമായി പീഡിപ്പിച്ചു. രണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയാണ് കേസ്. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മോട്ടി നഗര്‍ സ്‌കൂളിലാണ് സംഭവം. ഈ സ്‌കൂളില്‍ തന്നെ പഠിക്കുന്ന രണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് കഴിഞ്ഞ നാലുമാസമായി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. ശനിയാഴ്ചയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി വിവരം അച്ഛനമ്മമാരോട് പറഞ്ഞത്. തുടര്‍ന്ന് അച്ഛനമ്മമാര്‍ പൊലീസില്‍ പാരാതി നല്‍കുകയായിരുന്നു.    More »

Tags: , ,

കൈക്കുഞ്ഞുമായി നോട്ട് മാറാനെത്തിയ യുവതി തുണിയുരിഞ്ഞ് പ്രതിഷേധിച്ചു

January 4th, 2017

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫീസില്‍ കൈക്കുഞ്ഞുമായി നോട്ട് മാറാനെത്തിയ യുവതി വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ചു. യുവതിയെ ഡല്‍ഹി റീജിയണല്‍ ഓഫീസില്‍ പ്രവേശിക്കുന്നത് സെക്യുരിറ്റി ജീവനക്കാര്‍ തടഞ്ഞതാണ് പ്രതിഷേധത്തിനു കാരണം. അകത്തേക്കു കടത്തിവിടണമെന്ന് പലതവണ യുവതി അപേക്ഷിച്ചെങ്കിലും സെക്യുരിറ്റി ജീവനക്കാര്‍ അനുവദിച്ചില്ല. പകരം യുവതിയെ ബലം പ്രയോഗിച്ച് ഓഫീസിന്റെ മുന്നില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചു. ഇതിനെ തുടര്‍ന്നാണ് യുവതി വസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്. പിന്നീട് പൊലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്ത് നീക്കി.More »

Tags: , , ,

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്, ട്രെയിന്‍ ഗതാഗതം താറുമാറായി

January 3rd, 2017

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് ട്രെയിന്‍ ഗതാഗതെത്തെ സാരമായി ബാധിച്ചു. അമ്പതിലേറെ ട്രെയിനുകളാണ് വൈകിയോടുന്നത്. ആറ് ട്രെയിനുകള്‍ റദ്ദാക്കി. മൂടല്‍മഞ്ഞ് വ്യോമഗതാഗതത്തെയും ബാധിച്ചു. രണ്ട് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.    More »

Tags: , ,

ഡല്‍ഹി ഗവര്‍ണര്‍ നജീബ് ജംഗ് രാജിവച്ചു, കെജരിവാളിന് അതിശയം

December 22nd, 2016

ന്യൂഡല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി നിരന്തര യുദ്ധത്തിലായിരുന്ന ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിന്റെ രാജി രാഷ്ട്രീയവൃത്തങ്ങള്‍ കൗതുകം പകര്‍ന്നു. ജംഗിന്റെ രാജി താന്‍ പ്രതീക്ഷിച്ചതേയില്ലെന്നു കെജരിവാള്‍ പ്രതികരിച്ചു. അദ്ധ്യാപനവൃത്തിയിലേക്കു തിരിയാനാണ് രാജിയെന്നാണ്ഗവര്‍ണറുടെ ഓഫീസ് പറയുന്നു. കാലാവധി തീരാന്‍ 18 മാസം ബാക്കിനില്‍ക്കെയാണ് രാജി. രാജിയെക്കുറിച്ചു ഗവര്‍ണര്‍ കുറച്ചുനാളായി ആലോചനയിലായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു. രാജിക്കത്ത് രാഷ്ട്രപതിക്ക് അയച്ചുകൊടുത്തു. കെജ...More »

Tags: ,