ബന്ധുനിയമന കേസിന്റെ ഭാരമൊഴിയുന്നു, ജയരാജന് മന്ത്രിക്കസേരയിലേക്ക് വഴി തുറക്കുന്നു, പക്ഷേ അഴിച്ചുപണിവരെ കാത്തിരിക്കണം

By സ്വന്തം ലേഖകന്‍ April 10th, 2017

കൊച്ചി: അന്വേഷണ സാധ്യത ഇല്ലെങ്കില്‍ മുന്‍മന്ത്രി ഇ.പി. ജയരാജനുള്‍പ്പെട്ട ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കിയതോടെ, ഇപി ജയരാജന് മന്ത്രിക്കസേരയില്‍ തിരിച്ചുവരാനുള്ള സാധ്യത വീണ്ടും തെളിയുന്നു. ഈ കേസില്‍ തുടരന്വേഷണവും മറ്റ് നടപടികളും ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസ് തുടരണമോയെന്ന് വിജിലന്‍സിന് തീരുമാനിക്കാം. അന്വേഷണ സാധ്യത ഇല്ലെങ്കില്‍ കേസ് അവസാനിപ്പിക്കുന്നതിന് വിജിലന്‍സിന് തടസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസില്‍ ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകുന്...More »

Tags: , ,

ജയരാജനെ വിജിലന്‍സ് പ്രതിയാക്കി, സിപിഎമ്മില്‍ ശാക്തിക ചേരികള്‍ മാറുന്നു, ലാവലിന്‍ കോടതി നിലപാടറിഞ്ഞിട്ട് തിരിച്ചടി

By സിദ്ധാര്‍ത്ഥ് ശ്രീനിവാസ് January 6th, 2017

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി യോഗവും പിബിയും തിരുവനന്തപുരത്തു നടക്കവേ തന്നെ സിസി അംഗവും മുന്‍ മന്ത്രിയുമായ ഇപി ജയരാജനെതിരേ സംസ്ഥാന വിജിലന്‍സ് കേസെടുത്തതോടെ പാര്‍ട്ടിയില്‍ പുതിയൊരു ചേരിതിരിവിനു വഴിമരുന്നു വീണിരിക്കുന്നു.  പിണറായി പക്ഷത്തെ ശക്തനായ നേതാക്കളില്‍ ഒരാളായിരുന്ന ജയരാജന്‍ മന്ത്രിക്കസേര തെറിച്ചതു മുതല്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. ജയരാജനു പിന്തുണയുമായി എംപി കൂടിയായ പി.കെ ശ്രീമതിയും നില്‍ക്കുന്നു. പാര്‍ട്ടി കണ്ണൂര്‍ ഘടകത്തില്‍ ശക്തമായ വേരുകളുള്ള ജയരാജന്‍ ഇടയുന്നതോടെ പാ...More »

Tags: , ,

കുടുംബക്ഷേത്രത്തിന് ജയരാജന്‍ 15 കോടിയുടെ തടി സൗജന്യമായി ചോദിച്ചു, മന്ത്രി രാജു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By സ്വന്തം ലേഖകന്‍ October 21st, 2016

തിരുവനന്തപുരം: കുടുംബക്ഷേത്രത്തിനായി മന്ത്രിസ്ഥാനം ദുരുപയോഗപ്പെടുത്തി ഇപി ജയരാജന്‍ വനം വകുപ്പില്‍ നിന്ന് 15 കോടിയുടെ തേക്ക് സൗജന്യമായി ആവശ്യപ്പെട്ടതായി പുതിയ ആരോപണം. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിക്കസേര തെറിച്ച ജയരാജനെതിരേ പുതിയ ആരോപണം ഉയര്‍ന്നത് പാര്‍ട്ടിക്കും തലവേദനയായിട്ടുണ്ട്. കണ്ണൂര്‍ ഇരിണാവ് കുടുംബക്ഷേത്രത്തിന്റെ നവീകരണത്തിനായാണ് 1200 ക്യുബിക്  മീറ്റര്‍ തേക്കിന്‍ തടി സൗജന്യമായി ആവശ്യപ്പെട്ടതത്രേ. മന്ത്രിയായിരിക്കെ തടി സൗജന്യമായി നല്കണമെന്ന് ആവശ്യപ്പെട്ട്  ജയരാജന്‍ വനംമന്ത്രി കെ. രാജുവിന് കത്തെഴുതുകയ...More »

Tags:

ഇ. പി. ജയരാജന്‍ 30 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് കെ. സുരേന്ദ്രന്‍

October 17th, 2016

മുന്‍വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ 30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. വിജിലന്‍സിനു നല്‍കിയ മൊഴിയിലാണ് കെ. സുരേന്ദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജയരാജന്‍ നടത്തിയ നിയമനങ്ങളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സുരേന്ദ്രന്‍ മൊഴി നല്‍കി. വിജിലന്‍സ് അനുമതി നേടിയതിനു ശേഷമാണ് നിയമനങ്ങളെല്ലാം നടത്തിയതെന്ന് ഇ. പി. ജയരാജന്‍ നിയമസഭയില്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ അറിവോടെയാണ് നിയമനങ്ങള്‍ എന്നതിനു തെളിവാണെന...More »

Tags: , , , ,

നിയമനങ്ങളെല്ലാം ചട്ടങ്ങള്‍ പാലിച്ച്, എന്റെ രക്തത്തിന് പ്രതിപക്ഷം ദാഹിച്ചു: ജയരാജന്‍ നിയമസഭയില്‍

October 17th, 2016

തിരുവനന്തപുരം: വ്യവസായ വകുപ്പില്‍ നിയമനങ്ങള്‍ നടത്തിയത് ചട്ടങ്ങള്‍ പാലിച്ചാണെന്നും തന്റെ രക്തത്തിനായി പ്രതിപക്ഷം ദാഹിച്ചതുകൊണ്ടാണ് രാജിവയ്‌ക്കേണ്ടി വന്നതെന്നും വ്യവസായ മന്ത്രി പദം ഒഴിഞ്ഞ ഇപി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു. ബന്ധു നിയമന വിവാദത്തില്‍ താന്‍ രാജിവയ്‌ക്കേണ്ടിവന്നതിനെക്കുറിച്ച് ചട്ടം 64 പ്രകാരം നിയമസഭയില്‍ പ്രത്യേകം പരാമര്‍ശം നടത്തുകയായിരുന്നു ജയരാജന്‍. ചട്ടങ്ങള്‍ പാലിച്ചാണ് വ്യവസായ വകുപ്പില്‍ നിയമനങ്ങള്‍ നടത്തിയത്. നിയമനങ്ങള്‍ നടത്തിയത് റിയാബിന്റെ പാനലില്‍ നിന്നാണ്. നിയമിച്ചെങ്കിലും സുധീര്‍ നമ്പ്യാ...More »

Tags: ,

ജയരാജന്‍ എംഎല്‍എ ഹോസ്റ്റലില്‍ മുറിക്ക് അപേക്ഷിച്ചു, ഇന്നു കണ്ണൂരിലേക്ക്

October 15th, 2016

തിരുവനന്തപുരം: വ്യവസായ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി. ജയരാജന്‍, എംഎല്‍എ ഹോസ്റ്റലില്‍ മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കി. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ജയരാജന്‍ ഔദ്യോഗിക വസതി ഒഴിയാനുള്ള നടപടികളും വെള്ളിയാഴ്ച തന്നെ ആരംഭിച്ചിരുന്നു. ഇന്ന് വൈകുന്നേരം അദ്ദേഹം കണ്ണൂരിലേക്ക് പോകും. എകെജി സെന്ററിലെത്തി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട ശേഷമായിരിക്കും കണ്ണൂരിലേക്ക് പോകുന്നത്. കണ്ണൂരില്‍ അനുയായികള്‍ അദ്ദേഹത്തിന് സ്വീകരണം നല്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാ...More »

Tags: , ,

ജയരാജനെതിരേ പാര്‍ട്ടി തലത്തിലും നടപടിക്ക് നീക്കം, വിഎസ് പക്ഷവും കേന്ദ്ര നേതൃത്വവും കടുത്ത നിലപാടില്‍

By അഭിനന്ദ് October 15th, 2016

ന്യൂഡല്‍ഹി : മന്ത്രിക്കസേരയില്‍ നിന്നു പുറത്താക്കപ്പെട്ട ഇപി ജയരാജനെതിരേ പാര്‍ട്ടി തലത്തിലും നടപടികള്‍ക്ക് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ആലോചന. കേന്ദ്ര കമ്മിറ്റി അംഗമായ ജയജനെ പരസ്യമായി ശാസിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് ആലോചന. എന്നും ഔദ്യോഗിക പക്ഷത്തിന്റെ ശക്തനായ വക്താവായി നിന്ന ജയരാജന്‍ വിഎസ് പക്ഷത്തിനെതിരേ കടുത്ത നിലപാടുകളാണ് കൈക്കൊണ്ടിരുന്നത്. അവസരം അത്യാവശ്യ ഘട്ടങ്ങളില്‍ വിഎസ് പക്ഷത്തെ ഉപയോഗപ്പെടുത്തുകയും അല്ലാത്തപ്പോഴെല്ലാം അവരെ ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്ന നിലപാടായിരുന്നു ജയരാജന്‍ സ്വീകരിച...More »

Tags: , ,

മന്ത്രി ഇ.പി. ജയരാജന്‍ രാജിവച്ചു

October 14th, 2016

തിരുവനന്തപുരം: വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചു. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് ജയരാജനെതിരേ വിജിലന്‍സ് പ്രാഥമികാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ബന്ധുനിയമന വിഷയത്തില്‍ കടുത്ത വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ ജയരാജന്‍ മന്ത്രിയായി തുടരുന്നത് ധാര്‍മികമല്ലെന്ന് വിലയിരുത്തിയ യോഗം ജയരാജനോട് രാജിവയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇന്നുതന്നെ അദ്ദേഹം രാജിക്കത്ത് മുഖ്യമന്ത്രിക്കു കൈമാറും. ജയരാജന്റെ വകുപ്പുകള്‍ മുഖ്യമന്ത...More »

Tags: ,

ജയരാജന്‍ വിഷയം കേരളത്തില്‍ തീര്‍ക്കണമെന്ന് യച്ചൂരി, വിജിലന്‍സ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചു

October 13th, 2016

ന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങിയ മന്ത്രി ഇപി ജയരാജനെതിരേ നടപടി എടുക്കേണ്ടത് കേരള വിജിലന്‍സും കേരള സര്‍ക്കാരുമാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതോടെ, ജയരാജന്‍ വിഷയത്തില്‍ പാര്‍ട്ടി അയയുന്നുവെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. കണ്ണൂരിലെ പാര്‍ട്ടി ഘടകങ്ങളില്‍ ശക്തമായ സ്വാധീനമുള്ള ജയരാജനെ പുറത്തു നിര്‍ത്തുന്നത് ദോഷം ചെയ്യുമെന്നു ചില കേന്ദ്രങ്ങള്‍ പറയുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താവും തുടര്‍ നടപടിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച...More »

Tags: , ,

മന്ത്രി ഇ. പി. ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചു

October 13th, 2016

തിരുവനന്തപുരം: ബന്ധുനിയമനവിവാദവുമായി ബന്ധപ്പെട്ട് വ്യവസായമന്ത്രി ഇ. പി. ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചു. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയാണ് രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചത്. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിയമന വിവാദം ചര്‍ച്ചചെയ്യാനിരിക്കേയാണ് രാജിവയ്ക്കാന്‍ ജയരാജന്‍ തയ്യാറായത്. മന്ത്രിയുടെ ബന്ധുക്കള്‍ക്ക് അനധികൃതമായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കിയത് കൂടുതല്‍ വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ രാജി സന്നദ്ധത. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ പോലും ഇതിനെതിരെ...More »

Tags: , , ,