IUML retains Malappuram LS seat

April 17th, 2017

Malappuram: The Indian Union Muslim League today retained Malappuram Lok Sabha seat with its candidate P K Kunhalikutty winning by over 1.7 lakh votes in the bypoll, defeating the ruling CPI(M)-led LDF nominee. Kunhalikutty, who defeated his nearest rival M B Faisal (CPI-M), led in all seven assembly constituencies of Kondotty, Manjeri, Perinthalamanna, Mankada, Malappuram, Vengara and Vallikkunnu and won by a margin of 1,71,023 votes. While Kunhalikutty polled 5,15,330 votes, Faisal got 3,44,307 votes and...More »

Tags: , ,

വലതിന് ആഹ്‌ളാദം, ഇടതിന് ആശ്വാസം, കാവിക്ക് മാനക്കേട്… മലപ്പുറത്തെ കണക്കുകള്‍ ഇങ്ങനെ…

By ജാവേദ് റഹ്മാന്‍ April 17th, 2017

കോഴിക്കോട്: ഒരേ സമയം യുഡിഎഫിന് സന്തോഷവും ഇടതു മുന്നണിക്ക് ആശ്വാസവും പകരുന്നതാണ് മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പ് ഫലം. പത്തുമാസംകൊണ്ടു വിവാദങ്ങളില്‍ പൊറുതിമുട്ടിയ ഇടതു സര്‍ക്കാരിന് പക്ഷേ മലപ്പുറം ലോക്‌സഭാ സീറ്റിന്റെ പരിധിയില്‍ വരുന്ന ഏഴു നിമയസഭാ സീറ്റുകളില്‍ ഒന്നില്‍ പോലും നേട്ടമുണ്ടാക്കാനാവാതെ പോയത് മാനക്കേടാവുകയും ചെയ്തു.  അന്തരിച്ച ഇ അഹമ്മദിന് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെുപ്പില്‍ 1,94,739 വോട്ടായിരുന്നു ഭൂരിപക്ഷം. കുഞ്ഞാലിക്കുട്ടി അതും മറികടക്കുമെന്ന് ഒരു ഘട്ടത്തില്‍ തോന്നിയെങ്കിലും ഭൂരിപക്ഷം 1,71,038 വോട്ടി...More »

Tags: , ,

കുഞ്ഞാപ്പ തന്നെ, ഭൂരിപക്ഷം 1,71,038, ഇ അഹമ്മദിന്റെ ഭൂരിപക്ഷം മറികടക്കാനായില്ല

April 17th, 2017

തിരൂര്‍: ഇ അഹമ്മദ് നേടിയ 1,94,739 ഭൂരിപക്ഷം മറികടക്കാന്‍ കഴിഞ്ഞില്ലെങ്കിലും മലപ്പുറം ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിക്കു ഗംഭീര വിജയം. 1,71,038 വോട്ടിന്റെ ഭൂരിപക്ഷമാണ് മലപ്പുറത്തുകാരുടെ പ്രിയപ്പെട്ട കുഞ്ഞാപ്പ നേടിയത്. 5,15,325 വോട്ടാണ് കുഞ്ഞാലിക്കുട്ടി നേടിയത്. ഇടതു സ്ഥാനാര്‍ഥി എം.ബി. ഫൈസലിന് 3,44,287 വോട്ട് ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ്് 65,662 വോട്ട് നേടി. 4,038 വോട്ടുമായി നോട്ടയാണ് നാലാം സ്ഥാനത്ത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ മലപ്പുറത്ത് ഇ.അഹമ്മദ് അന്തരിച്ച...More »

Tags: , ,

7.13 ശതമാനം പോളിംഗ് മാത്രം നടന്ന ശ്രീനഗര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഫാറൂക്ക് അബ്ദുള്ള വിജയിച്ചു

April 15th, 2017

ശ്രീനഗര്‍: ആകെ 7.13 ശതമാനം പോളിംഗ് മാത്രം നടന്ന ശ്രീനഗര്‍ ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ജമ്മു കശ്ഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂക്ക് അബ്ദുള്ള വിജയിച്ചു. 9,199 വോട്ടുകള്‍ക്കാണ് പിഡിപി സ്ഥാനാര്‍ത്ഥിയായ നാസിര്‍ അഹമ്മദ് ഖാനെ ഫറൂക്ക് അബ്ദുള്ള പരാജയപ്പെടുത്തിയത്. തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. വെടിവയ്പ്പിലും സംഘര്‍ഷത്തിലും എട്ടുപേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. 38 ഇടങ്ങളില്‍ നടന്ന റീ പോളിംഗില്‍ രണ്ടു ശതമാനം മാത്രമായിരുന്നു പോ...More »

Tags: ,

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: 71.50 ശതമാനം പോളിങ്, കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തില്‍ പോളിങ് കുറഞ്ഞു

April 12th, 2017

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്ങ്. കഴിഞ്ഞ തവണ 71.26 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണ അത് 71.50 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. പോളിങ് വര്‍ദ്ധിച്ചത് ഭൂരിപക്ഷം കൂട്ടുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എല്‍ഡിഎഫിന് ഇത് അനുകൂലമാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. ബിജെപി കഴിഞ്ഞ തവണയെക്കാള്‍ മൂന്നിരട്ടി വോട്ട് നേടുമെന്ന ആത്മവിശ്വാസത്തിലാണ്. ഏറ്റവും അധികം പോളിങ്ങ് നടന്നത് മുസ്ലീം ലീഗിന്റെ കോട്ടകളായ കൊണ്ടോട്ടിയിലും മലപ്പുറത്തുമാണ്. കൊണ്ടോട്ടിയില്‍ 71.5 ഉം മലപ്പുറത്ത് 70.6 ശതമാനവു...More »

Tags: , , ,

ശ്രീനഗര്‍ ലോക് സഭാ സീറ്റിലെ ഉപതിരഞ്ഞെടുപ്പിനിടെ അക്രമം, വെടിവയ്പ്പ്, മൂന്നുമരണം

April 9th, 2017

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനിടെ ചരാര്‍ ഇ ഷെരീഫിലെ പക്കേര്‍പോരയിലുള്ള പോളിംഗ് സ്റ്റേഷനില്‍ നടന്ന അക്രമത്തിലും വെടിവയ്പ്പിലും മൂന്നു പേര്‍ കൊല്ലപ്പെട്ടു. വോട്ടിംഗ് കേന്ദ്രത്തില്‍ കല്ലെറിയുകയും തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയ്ത ആള്‍ക്കൂട്ടത്തിനുനേരെ സുരക്ഷാസേന വെടിയുതിര്‍ക്കുകയായിരുന്നു. വിഘടനവാദികളാണ് വോട്ടിംഗ് കേന്ദ്രത്തിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ബഡ്ഗാം ജില്ലയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു നേരേ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായാരുന്നു. വോട്ട...More »

Tags: , ,

യുപി മുഖ്യമന്ത്രി പട്ടികയില്‍ മൂന്നു പേര്‍

March 12th, 2017

ലക്‌നൗ: ബിജെപി ഉജ്ജ്വല വിജയം നേടിയ യുപിയെ അടുത്ത അഞ്ചു വര്‍ഷം ഭരിക്കേണ്ടയാളെ നിശ്ചയിക്കാന്‍ പാര്‍ട്ടി നേതൃത്വം തിരക്കിട്ട ചര്‍ച്ച തുടങ്ങി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് ഇവിടെ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവപ്രസാദ് മൗര്യ, ദേശീയ ഉപാധ്യക്ഷന്‍ ദിനേശ് ശര്‍മ്മ, കേന്ദ്രമന്ത്രി മനോജ് സിന്‍ഹ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നത്. യാദവര്‍ അടക്കമുള്ള പിന്നോക്കക്കാര്‍ക്ക് വേരോട്ടമുള്ള യുപിയില്‍ മുഖ്യമന്ത്രിയായി പിന്നോക്കക്കാരനെ തന്നെ ഏല്‍പ്പ...More »

Tags: , , ,

മോദി മാജിക്കിനെ തള്ളി ശിവസേന; മറ്റു സംസ്ഥാനങ്ങളില്‍ എന്തുപറ്റിയെന്ന് ചോദ്യം

March 12th, 2017

മുംബയ്: ഉത്തര്‍പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ബിജെപിയുടെ ഉജ്ജ്വലവിജയത്തിന്റെ ക്രെഡിറ്റ് മോദിക്കു നല്‍കാന്‍ മത്സരിക്കുമ്പോള്‍ എതിര്‍സ്വരമുയര്‍ത്തി ശിവസേന. ഉത്തര്‍പ്രദേശിലെ വിജയത്തിനു പിന്നില്‍ നോട്ട് നിരോധനമല്ല. കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് പ്രധാനമന്ത്രിയുടെ വാഗ്ദാനമാണ് വിജയത്തിലേക്കു നയിച്ചത്. യുപിയിലെ വാഗ്ദാനങ്ങളുടെ പ്രതിഫലനം ഉത്തരാഖണ്ഡിലുമുണ്ടായി. പാര്‍ട്ടി മുഖപത്രം സാംനയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ശിവസേന നോട്ട് നിരോധനം തിരഞ്ഞെടുപ്പു വിജയത്തെ സ്വാധീനിച്ചില്ലെന്ന് വ്യക്തമാക്കുന്നത്. ...More »

Tags: , , ,

ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വിജയത്തിനു പിന്നില്‍ മോദി തരംഗം മാത്രമല്ല

March 11th, 2017

ന്യൂഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പോലും ഉയര്‍ത്തിക്കാട്ടാതെയാണ് ഉത്തര്‍പ്രദേശില്‍ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഉത്തര്‍പ്രദേശില്‍ ബിജെപി തരംഗത്തിനു പിന്നില്‍ മോഡി തരംഗം എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുമ്പോഴും ബിജെപിയുടെ വിജയത്തില്‍ നിരവധി ഘടകങ്ങളുണ്ട്. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും മോഡിക്കു നല്‍കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്നു. പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും മോദിക്ക് അവകാശപ്പെട്ടതാണെന്നു പറഞ്ഞു. ഈ വിജയം മോദിക്ക് അനിവാര്യമായിരുന്നു....More »

Tags: , , ,

വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന് മായാവതി, റീപോളിങ് വേണമെന്ന് ആവശ്യം

March 11th, 2017

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അമ്പരപ്പിക്കുന്നതാണെന്ന് ബിഎസ്പി നേതാവ് മായാവതി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന്  മായാവതി ആരോപിച്ചു. വോട്ടിങ് യന്ത്രത്തില്‍ ബിജെപി വോട്ടുകള്‍ മാത്രമാണ് പതിഞ്ഞത്. ഏതു ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്ക് വോട്ട് ലഭിക്കുന്ന തരത്തിലാണ് യന്ത്രത്തിന്റെ ക്രമീകരണം. അതിനാല്‍, പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച് റീപോളിങ് നടത്തണമെന്ന് മായാവതി ആവശ്യപ്പെട്ടു. സത്യസന്ധമായ വിജയമാണ് ബിജെപി നേടിയതെങ്കില്‍ പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച് റീപോളിങ് നടത്തണമെന്ന് ...More »

Tags: , , ,