വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെടാതെ തന്നെ റെഗുലേറ്ററി കമ്മിഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു, യൂണിറ്റിന് 30 പൈസ വരെ കൂടാം

April 17th, 2017

തിരുവനന്തപുരം: തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ കേരളത്തില്‍ വൈദ്യുതി നിരക്ക് യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ വര്‍ദ്ധിപ്പിച്ചു. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ യോഗത്തിലാണ് തീരുമാനം. നിരക്ക് വര്‍ധന നാളെ പ്രാബല്യത്തില്‍ വരും. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബി.പി.എല്ലുകാര്‍ക്ക് നിരക്ക് വര്‍ധനയില്ല. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് ഒന്നര രൂപയാണ് ഇവരില്‍ നിന്ന് ഈടാക്കുക. നിലവില്‍ രണ്ടു രൂപ 80 പൈസയാണ് ഈടാക്കിയിരുന്നത്. വൈദ്യുതി ബോര്‍ഡ് നിരക്ക് വര്‍ധനക്ക് അപേക്ഷ ...More »

Tags:

മുന്‍മന്ത്രി മുസ്തഫയുടെ വീട്ടിലെ വൈദ്യുതി മോഷണം ഋഷിരാജ് സിംഗ് പിടിച്ചു, കണക്ഷന്‍ കട്ടു ചെയ്തു, പിഴയും ചുമത്തി

October 16th, 2014

കൊച്ചി  : മുന്‍മന്ത്രി ടി.എച്ച്. മുസ്തഫയുടെ എറണാകുളം വാഴക്കുളത്തെ വീട്ടില്‍ വൈദ്യുതി മോഷണം പിടികൂടി. കാര്‍ഷിക ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള വൈദ്യുതി ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്നതാണ് കണ്ടെത്തിയത്. എഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പവര്‍ തെഫ്റ്റ് സ്‌ക്വാഡാണ് മോഷണം പിടികൂടിയത്. ടി.എച്ച് മുസ്തഫക്കെതിരെ പിഴ ചുമത്തി. കെഎസ്ഇബിലിമിറ്റഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ് ്‌ന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയില്‍ കാര്‍ഷികാവശ്യത്തിനുള്ള കണക്ഷന്‍ ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിനെത്തുടര്‍ന്ന് വൈദ്യുത...More »

Tags: , ,

ഉത്തര കേരളത്തില്‍ ഇന്നു വൈദ്യുതി നിയന്ത്രണം

October 1st, 2014

തിരുവനന്തപുരം: അരീക്കോട്– കണിയാമ്പറ്റ 220 കെവി ലൈന്‍ തകരാറിലായതിനെ തുടര്‍ന്ന് ഉത്തര കേരളത്തില്‍ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെയാണ് നിയന്ത്രണമെന്നു വൈദ്യുതി ബോര്‍ഡ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. Electric supply regulation  in northern kerala  More »

Tags: , ,

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി

August 14th, 2014

തിരുവനന്തപുരം: വൈദ്യുതിനിരക്കുകള്‍ കുത്തനെ കൂട്ടി. എല്ലാ വിഭാഗക്കാര്‍ക്കും ഇരുട്ടടിയാണ് വര്‍ദ്ധന. ശരാശരി എട്ടര ശതമാനം വര്‍ധനയാണ് വര്‍ദ്ധന. ശനിയാഴ്ച മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് ഉത്തരവായത്. 50ന്റെ ഗുണിതങ്ങളായി സ്ലാബുകള്‍ പുനക്രമീകരിച്ചു. 040 വരെയുള്ള യൂണിറ്റിന് 1.50 രൂപയും 4150 വരെ 2.80 രൂപയും, 51100 വരെ 3.20 രൂപയും ,101150 വരെ 4 രൂപയും 250 യൂണിറ്റന് മുകളില്‍ 5 രൂപയമാണ് പുതിയനിരക്ക്. പ്രതിമാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ യൂണിറ്റൊന്നിന് 5 രൂപ നല്‍കണം. 300 യ...More »

Tags: , , ,

ഡാമുകളില്‍ 35 ദിവസത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമെന്ന് ആര്യാടന്‍

July 4th, 2014

കൊച്ചി: 35 ദിവസത്തേയ്ക്ക് വൈദ്യുത ഉത്പാദിപ്പിക്കാനുള്ള വൈദ്യുതി മാത്രമേ കേരളത്തിലെ ഡാമുകളില്‍ അവശേഷിക്കുന്നുള്ളുവെന്ന് വൈദ്യുതവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ശക്തമായ മഴ ലഭ്യമായില്ലെങ്കില്‍ വീണ്ടും ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിവരുമെന്നും ആര്യാടന്‍ പറഞ്ഞു. 800 കോടി രൂപയാണ് കെഎസ്ഇബിക്ക് ലഭിക്കാനുള്ള കുടിശ്ശിക, ഇതില്‍ 500 കോടിയും വാട്ടര്‍ അതോറിട്ടിയുടേതാണെന്നും ആര്യാടന്‍ പറഞ്ഞുMore »

Tags: , , , , ,

സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോഡ്‌ഷെഡ്ഡിങ്

May 22nd, 2014

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ ലോഡ് ഷെഡ്ഡിങ്. മേയ് 31 വരെ വൈകുന്നേരം അരമണിക്കൂര്‍ വീതം ഭാഗികമായ രീതിയില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാവുമെന്ന് വൈദ്യുതിബോര്‍ഡ് അധികൃതര്‍ അറിയിച്ചു. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ അറ്റകുറ്റപണി ആരംഭിക്കുന്നതും കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി എത്തിക്കുന്നതിനുള്ള തടസവും മൂലം ഉണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുന്നത്. വൈകിട്ട് 6.30നും രാത്രി 10.30നും ഇടയിലായിരിക്കും ലോഡ് ഷെഡിംഗ് നടപ്പാക്കുക, ഒരു ദിവസം വടക്കന്‍ മേഖലയിലും അടുത്തനാള്‍ തെക്കന്‍ മേഖലയി...More »

Tags: , ,