എക്‌സ്‌ക് ളൂസീവ് വാരിക വിഎസ് പ്രകാശനം ചെയ്തു

December 2nd, 2016

പാലക്കാട്: പുനഃപ്രസിദ്ധീകരണം ആരംഭിച്ച എക്‌സ്‌ക് ളൂസീവ് വാരികയുടെ പ്രകാശനം ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ നിര്‍വഹിച്ചു. എഡിറ്റര്‍ എസ്. ജഗദീഷ് ബാബുവില്‍ നിന്ന് ആദ്യ കോപ്പി ഏറ്റുവാങ്ങിക്കൊണ്ടാണ് വിഎസ് പ്രകാശനം നിര്‍വഹിച്ചത്. വാര്‍ത്തകളുടെ ലോകത്ത് മുന്‍പിലെന്നപോലെ നിര്‍ഭയമായി മുന്നേറാന്‍ എക്‌സ്‌ക് ളൂസീവിനു കഴിയട്ടെയെന്നു വിഎസ് ആശംസിച്ചു. https://www.youtube.com/watch?v=zUOmvk3Efto    More »

Tags: ,

എംടി കത്തെഴുതാന്‍ മടിച്ചു, മകള്‍ പത്രപ്രവര്‍ത്തകയായില്ല

November 16th, 2016

വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ ഒരു കത്തെഴുതാന്‍ മടിച്ചതു നിമിത്തം മകള്‍ സിതാരയ്ക്കു പത്രപ്രവര്‍ത്തകയാകാന്‍ കഴിയാതെ പോയി. പുനഃപ്രസിദ്ധീകരണം ആരംഭിച്ച എക്‌സ്‌കഌസീവ് വാരികയിലാണ് എംടിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഈ ഏടിനെക്കുറിച്ചു പ്രതിപാദ്യമുള്ളത്. എഡിറ്റര്‍ എസ് ജഗദീഷ് ബാബു എഴുതുന്ന, മഞ്ഞിനപ്പുറം, എന്ന ഓര്‍മക്കുറിപ്പിലാണ് എംടിയുടെ ശുപാര്‍ശയ്ക്കുള്ള വൈമുഖ്യം വ്യക്തമാകുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇതോടൊപ്പം... മകള്‍ക്കായി എംടി എഴുതാതെപോയ ശുപാര്‍ശക്കത്ത് ജഗദീഷ് ബാബു കാലം 1984....More »

Tags: , , ,