ഫേസ്ബുക്ക്, വാട്‌സ്ആപ്പ് സ്വകാര്യ വിവരങ്ങള്‍, പ്രതികരണം അറിയിക്കാന്‍ സുപ്രീം കോടതി

January 17th, 2017

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയും കൈമാറുന്ന സ്വകാര്യ വിവരങ്ങള്‍ വാണിജ്യാവശ്യത്തിന് ചൂഷണം ചെയ്യുന്നത് നിയന്ത്രിക്കുന്നതിനുള്ള നയം രൂപീകരിക്കുന്നതിനെ കുറിച്ച് പ്രതികരണം ആരാഞ്ഞ് സുപ്രീം കോടതി. ടെലികോം റഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയോടാണ് (ട്രായ്) സുപ്രീം കോടതി പ്രതികരണം ആരാഞ്ഞത്. ഫേസ്ബുക്കും വാട്‌സ്ആപ്പും രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതികരണം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇന്ത്യയില്‍ 15 കോടിയോളം ജനങ്ങള്‍ ഇത്തരം സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. എന്നാല്‍, ഇവ ഉപയോഗിക...More »

Tags: , , , ,

കറുത്ത ഹാസ്യത്തില്‍ ഉരിയുന്ന അമേരിക്കന്‍ മൂടുപടം

By അഭിനന്ദ് November 18th, 2016

ആംഗലേയ സാഹിത്യത്തിലെ ഇന്നുള്ള ഏറ്റവും വലിയ പുരസ്‌കാരം ഏതെന്നു ചചോദിച്ചാല്‍ മാന്‍ ബുക്കര്‍ എന്നു തന്നെ പറയാം. ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോള്‍ ഒരു എഴുത്തുകാരനെ ലോകത്തിന്റെ നെറുകയിലേക്ക് എടുത്തുയര്‍ത്താന്‍ ഇതുപോലെ മറ്റൊരു പുരസ്‌കാരത്തിനും കഴിയില്ല. കഴിഞ്ഞ തവണ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടിയ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങും ഇതുപോലെ ഒരു നാള്‍ കൊണ്ട് കിരീടം ചൂടുകയായിരുന്നു. നേരത്തേ അരുന്ധതി റോയിയേയും അരവിന്ദ് അഡിഗയേയുമെല്ലാം ഇതുപോലെ ബുക്കര്‍ ലോകത്തിനു മുന്നിലേക്ക് അപ്രതീക്ഷിതമായി പിടിച്ചുയര്‍ത്തുകയ...More »

Tags: ,

മാറിടത്തിന്റെ വലുപ്പം ചോദിച്ചയാള്‍ക്ക് ശ്രവ്യ റെഡ്ഡിയുടെ ചുട്ടമറുപടി

By Web Desk November 15th, 2016

തന്റെ മാറിടത്തിന്റെ വലുപ്പം ചോദിച്ചയാള്‍ക്ക് തെന്നിന്ത്യന്‍ നടി ശ്രവ്യ റെഡ്ഡി ചുട്ടമറുപടി തന്നെ നല്‍കി. എനിക്ക് മനോഹരമായ മാറിടമുണ്ട്. നിങ്ങളുടെ അമ്മയ്ക്കും മാറിടങ്ങളുണ്ട്. എല്ലാ സ്ത്രീകള്‍ക്കുമുണ്ട്. ഞാന്‍ എന്റെ ശരീരം നിങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. മാറിടത്തിന്റെ സൗന്ദര്യത്തെപ്പറ്റി പറയാന്‍ നിങ്ങളോട് ആവശ്യപ്പെട്ടിട്ടുമില്ല. എന്നിങ്ങനെയാണ് ശ്രവ്യ മറുപടി കൊടുത്തത്. ഫേസ്ബുക്കില്‍ ലൈവായി സംസാരിക്കുന്നതിനിടെയാണ് മാറിടത്തിന്റെ വലുപ്പമെത്രയാണെന്ന ചോദ്യം ശ്രവ്യ നേരിട്ടത്. എന്നാല്‍. ഒട്ടും പതറാതെ ശ...More »

Tags: , ,

എസ്.ഐയുടെ വക പണവും സുഖവും ഓഫര്‍, ഫേസ്ബുക്കില്‍ ആത്മഹത്യക്കുറിപ്പെഴുതി യുവതി

November 14th, 2016

കോട്ടയം: പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ യുവതിയോട് എസ്.ഐ അപമര്യാദയായി പെരുമാറി. ക്വാട്ടേഴ്‌സിലേക്കു വന്നാല്‍ പണവും സുഖവും നല്‍കാമെന്ന് വാഗ്ദാനവും നല്‍കി. ഗത്യന്തരമില്ലാതെ യുവതി ഫേസ്ബുക്കില്‍ ആത്മഹത്യക്കുറിപ്പെഴുതി. തൊടുപുഴ സ്വദേശിനി ജോളി വേറോണിയയ്ക്കാണ് ദുരനുഭവമുണ്ടായത്. വ്യാഴാഴ്ച തൊടുപുഴ ടൗണില്‍ മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ കടയില്‍ കയറിയപ്പോള്‍ മധ്യവയസ്‌കനായ കടയുടമ മോശമായി പെറുമാറി. അകത്തേക്കു കയറിവന്നാല്‍ ഫോണിനു മാത്രമല്ല, നിനക്കും ചാര്‍ജ്ജ് തരാമെന്നു പറഞ്ഞ് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച...More »

Tags: , ,

ഫേസ്ബുക്ക് കാമുകനെ തേടി പെണ്‍കുട്ടി വീടുവിട്ടിറങ്ങി

October 15th, 2016

കൊല്ലം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ തേടി പെണ്‍കുട്ടി വീടുപേക്ഷിച്ചിറങ്ങി. നാലു ദിവസം മുമ്പാണ് പെണ്‍കുട്ടി കാമുകനെ അന്വേഷിച്ച് വീടുവിട്ടിറങ്ങിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി പ്രകാരം ചവറ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ തിരുവനനന്തപുരത്തുനിന്ന് കണ്ടെത്തുകയായിരുന്നു. നീണ്ടകര സ്വദേശിനിയായ ബി.ടെക് വിദ്യാര്‍ത്ഥിനി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശ്രീലങ്കക്കാരനായ യുവാവുമായി കഴിഞ്ഞ നാലുമാസമായി പ്രണയത്തിലായിരുന്നു. പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ...More »

Tags: , , , ,

ഫേസ് ബുക്കിലും ഇനി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍

October 5th, 2016

ന്യൂയോര്‍ക്ക്: വാട്‌സ്ആപ്പിലേതു പോലെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇനി ഫേസ് ബുക്കിലും. ഫേസ് ബുക്ക് മെസേജിംഗ് ആപ്പായ മെസെഞ്ചറിലാണ് ഈ സംവിധാനം ലഭ്യമാക്കുന്നത്. ഇതിലൂടെ സന്ദേശങ്ങള്‍ അയക്കുന്ന ആള്‍ക്കും സ്വീകര്‍ത്താവിനും മാത്രമേ കാണാന്‍ സാധിക്കൂ. മറ്റൊരാള്‍ക്കു നുഴഞ്ഞുകയറി കാണാനാവില്ലെന്നു ചുരുക്കം. മെസെഞ്ചറിന്റെ പുതിയ വേര്‍ഷന്‍ മെസെജ് അയക്കുന്ന ആള്‍ക്കും സ്വീകര്‍ത്താവിനും ഉണ്ടെങ്കില്‍ മാത്രമേ ഈ സംവിധാനം ലഭ്യമാവൂ. മെസെഞ്ചറിന്റെ പുതിയ മെസേജ് സ്‌ക്രീനിന്റെ മുകള്‍ഭാഗത്ത് വലതു വശത്ത് കാണുന്ന സീക്രട്ട് എന്ന ഓപ...More »

Tags: ,

ഫേസ്ബുക്കില്‍ അശ്ലീല ചിത്രങ്ങള്‍, പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

September 12th, 2016

കൊല്‍ക്കത്ത: കാമുകന്‍ അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരി ആത്മഹത്യ ചെയ്തു. കൊല്‍ക്കത്തയിലെ 24-പര്‍ഗാന സ്വദേശിനിയായ പെണ്‍കുട്ടി ഇരുപതുകാരനുമായി പ്രണയത്തിലായിരുന്നു. എന്നാല്‍, അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് പിന്നീട് ഇരുവരും പിരിഞ്ഞു. അതിനുശേഷം പെണ്‍കുട്ടിയെ യുവാവ് നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നു. ശല്യം സഹിക്കാന്‍ കഴിയാതെ പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. ഇതില്‍ ക്ഷുഭിതനായ യുവാവ് പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്...More »

Tags: , ,

കാവ്യാമാധവന്റെ വ്യാജഫേസ്ബുക്ക് അക്കൗണ്ട്, യുവാവ് അറസ്റ്റില്‍

July 30th, 2016

കൊച്ചി: ചലച്ചിത്രതാരം കാവ്യാമാധവന്റെ വ്യാജഫേസ്ബുക്ക് ഉണ്ടാക്കി ദുരുപയോഗം ചെയ്ത യുവാവ് പിടിയില്‍. പന്തളം സ്വദേശി അരവിന്ദ് ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാവ്യാമാധവന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. കമ്മിഷണര്‍ എം.പി.ദിനേശിനാണ് കാവ്യ പരാതി നല്‍കിയത്. ഡിസിപി അരുള്‍ കൃഷ്ണയുടെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം നടത്തി. വ്യാജഫേസ്ബുക്ക് പേജിലൂടെ ഇയാള്‍ അപകീര്‍ത്തിപ്പെടുത്തുന്ന അശ്ലീല കമന്റുകളും പ്രചരിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. നാലു വര്‍ഷമായി ഇയാള്‍ ഫേസ്ബുക്ക് പേജ് ഉപയോഗിക്കുന്നുണ്ട...More »

Tags: , , ,

ഫാ. ടോം ഉഴുന്നാലിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി

July 21st, 2016

കോട്ടയം: ഭീകരര്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. കഴിഞ്ഞ ദിവസം ടോം ഉഴുന്നാലിന്റെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ചിത്രം ടോം ഉഴുന്നാലിന്റേതു തന്നെയെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. അതിനിടെ ഉഴുന്നാലിന്റെ സുഹൃത്തുക്കള്‍ക്കു യെമനി ഫ്രണ്ട് എന്ന പേരില്‍ ഒരു സന്ദേശം ലഭിച്ചു. ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ ഉഴുന്നാലില്‍ തന്നെയാണ് തന്നെ അനുവദിച്ചതെന്നു സന്ദേശത്തിലുണ്ട്. ഫാ. ടോം ഉഴുന്നാലിന്റെ ഫേസ്ബുക്ക് പേജ് അദ്ദേഹത്തെ ...More »

Tags: , , ,

പരിധിവിട്ട് സോഷ്യല്‍ മീഡിയ, ഇന്നസെന്റ് മരിച്ചെന്ന് വ്യാജവാര്‍ത്ത

July 21st, 2016

ഇരിങ്ങാലക്കുട: നടനും എം.പിയുമായ ഇന്നസെന്റ് മരിച്ചെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം. വാര്‍ത്തയുടെ ഉറവിടം കണ്ടെത്തണം എന്നാവശ്യപ്പെട്ട് ഇന്നസെന്റ് മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. ഫേസ്ബുക്കിലൂടെയും വാട്‌സ്ആപ്പിലൂടെയുമാണ് ഇന്നസെന്റ് മരിച്ചെന്ന വാര്‍ത്ത പരന്നത്. ഇതു രണ്ടാം തവണയാണ് ഇന്നസെന്റിന്റെ വ്യാജമരണവാര്‍ത്ത പരക്കുന്നത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത ദിവസം ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചിരുന്നു. കുറച്ചുനാള്‍ മുമ്പാണ് നടന്‍ മാമൂക്കോയ മരിച്ചെന്നു വ്...More »

Tags: , , , , ,