വക്കീല്‍ നോട്ടീസ് അയച്ചതിനു കാരണം ഇളയരാജയോട് തന്നെ ചോദിക്കണം: യേശുദാസ്

April 16th, 2017

കോയമ്പത്തൂര്‍: തന്റെ പാട്ടുകള്‍ വേദികളില്‍ പാടുന്നതു വിലക്കി ഇളയരാജ ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിനു നോട്ടീസ് അയച്ചതിന്റെ കാരണം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ. ജെ. യേശുദാസ്. വിവാദത്തില്‍ പങ്കുചേരാനില്ലെന്നും തന്റെ പാട്ടു പാടിയതിന്റെ പേരില്‍ ആര്‍ക്കും നോട്ടീസ് അയയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അവാര്‍ഡ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിവാദത്തിലും പ്രതികരിക്കാന്‍ യേശുദാസ് വിസമ്മതിച്ചു.  More »

Tags: , , ,

ഇളയരാജയെ വിമര്‍ശിച്ച് സഹോദരന്‍ ഗംഗൈ അമരന്‍, രാജ ജീനിയസ് ആണ്, എന്നാല്‍ ബുദ്ധിയില്ല

March 21st, 2017

ചെന്നൈ: പൊതുവേദിയില്‍ അനുമതി വാങ്ങാതെ സംഗീതം നല്‍കിയ പാട്ടുകള്‍ പാടിയതിന് എസ്.പി.ബാലസുബ്രഹ്മണ്യത്തിനും കെ.എസ്.ചിത്രയ്ക്കും നോട്ടീസ് അയച്ച സംഗീത സംവിധായകകന്‍ ഇളയരാജയെ വിമര്‍ശിച്ച് സഹോദരനും സംഗീതജ്ഞനുമായ ഗംഗൈ അമരന്‍. രാജ ജീനിയസ് ആണ്, എന്നാല്‍ അദ്ദേഹത്തിനു ബുദ്ധിയില്ല. മറ്റാരുടെയോ വാക്കുകള്‍ കേട്ടാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്. രാജയുടെ നടപടി അദ്ദേഹത്തിന്റെ അഹങ്കാരവും പണത്തോടുള്ള ആര്‍ത്തിയുമാണ് കാണിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. സംഗീതത്തെ വെറും കച്ചവട വസ്തുവാക്കരുത്. പിന്‍തലമുറ രാജയുടെ പാട്ടുകള്‍ പാടുകയു...More »

Tags: , ,

എസ്.പി.ബിക്കും ചിത്രയ്ക്കും ഇളയരാജയുടെ വക്കീല്‍ നോട്ടീസ്

March 20th, 2017

ചെന്നൈ: സംഗീതം നല്‍കിയ ഗാനങ്ങള്‍ അനുമതിയില്ലാതെ പാടരുതെന്ന് ആവശ്യപ്പെട്ട് ഗായകര്‍ക്ക് സംഗീത സംവിധായകന്‍ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. എസ്.പി. ബാലസുബ്രഹ്മണ്യം, ചിത്ര ഉള്‍പ്പെടെയുള്ള ഗായകര്‍ക്കാണ് ഇളയരാജയുടെ വക്കീല്‍ നോട്ടീസ് അയച്ചത്. ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത് എസ്.പി.ബാലസുബ്രഹ്മണ്യമാണ്. ഇനിമുതല്‍ താന്‍ ഇളയരാജയുടെ പാട്ടുകള്‍ വേദികളില്‍ പാടില്ലെന്നും എസ്.പി.ബി പറഞ്ഞു. നിയമം അനുസരിക്കും. ദൈവത്തിന്റെ അനുഗ്രഹംകൊണ്ട് മറ്റു സംഗീത സംവിധായകരുടെ നിരവധി പാട്ടുകള്‍ പാടിയിട്ടുള്ളതിനാല്‍ സംഗീതസപര്യ തുടരുമെന്നും ...More »

Tags: , ,

സംഗീതജ്ഞന്‍ ഇളയരാജ ആശുപത്രിയില്‍; വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

August 16th, 2015

ചെന്നൈ: സംഗീതജ്ഞന്‍ ഇളയരാജയെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച അദ്ദേഹത്തിന് ചെറിയ തോതില്‍ വയറുവേദന അനുഭവപ്പെട്ടു. ഉടന്‍ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വയറുവേദന സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെട്ടെന്നു തന്നെ അദ്ദേഹത്തിന് ആശുപത്രി വിടാന്‍ കഴിഞ്ഞേക്കും. https://youtu.be/h0yiwIt8Qaw  Music director Ilayaraja was admitted to Apollo Hospitals on Friday. Hospital authorities said his condition was stable. He was investigated for cardia...More »

Tags: , , ,